ബജറ്റ് വിപണിയിലെ പുത്തൻ അവതാരം; നോയ്സ്ഫിറ്റ് ഹാലോ സ്മാർട്ട് വാച്ചുകൾ
ബജറ്റ് സ്മാർട്ട് വാച്ച് വിപണി ഇന്ന് ഇന്ത്യയിലെ ഏറ്റവും സജീവമായ ഗാഡ്ജറ്റ് സെഗ്മെന്റുകളിൽ ഒന്നാണ്. എൻട്രി ലെവൽ വെയറബിൾ മാർക്കറ്റിലേക്ക് കടന്ന് വരുന്ന കമ്പനികളുടെ എണ്ണമെടുത്താൽ തന്നെ അത് വ്യക്തമാകും. അത്തരത്തിൽ അടുത്ത കാലത്ത് വിപണിയിൽ എത്തി വളരെപ്പെട്ടെന്ന് ജനകീയമായി മാറിയ ബ്രാൻഡുകളിൽ ഒന്നാണ് നോയ്സ്.
നോയ്സിന്റെ ഏറ്റവും പുതിയ സ്മാർട്ട് വച്ചുകളിൽ ഒന്ന് കൂടി വിപണിയിൽ എത്തിയിരിക്കുകയാണ്. എൻട്രി ലെവൽ സെഗ്മെന്റിലേക്കാണ് പുതിയ നോയ്സ്ഫിറ്റ് ഹാലോ സ്മാർട്ട് വാച്ച് വരുന്നത്. 3,999 രൂപയാണ് ഈ സ്മാർട്ട് വാച്ചിന് കമ്പനി നൽകിയിരിക്കുന്ന പ്രൈസ് ടാഗ്. ആമസോണിൽ നിന്നും കമ്പനി വെബ്സൈറ്റിൽ നിന്നും വാങ്ങാൻ കഴിയും. ബ്ലൂടൂത്ത് കോളിങ് സൌകര്യം, അമോലെഡ് ഡിസ്പ്ലെ തുടങ്ങിയ എണ്ണം പറഞ്ഞ ഫീച്ചറുകളും ഈ സ്മാർട്ട് വാച്ചിൽ ഓഫർ ചെയ്യുന്നുണ്ട്.

NoiseFit Halo: നോയ്സ്ഫിറ്റ് ഹാലോ ഫീച്ചറുകൾ
ലെതർ സ്ട്രാപ്പുകളുള്ള ഒരു വൃത്താകൃതിയിലുള്ള ഡയൽ ആണ് NoiseFit Halo സ്മാർട്ട് വാച്ചിൽ നൽകിയിരിക്കുന്നത്. 1.43 ഇഞ്ച് സൈസുള്ള അമോലെഡ് ഡിസ്‌പ്ലെയും ഈ സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നു. 466 x 466 പിക്‌സൽ റെസല്യൂഷനാണ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നത്. ഓൾവൈയ്സ് ഓൺ ഫീച്ചറും നോയ്സ്ഫിറ്റ് ഹാലോ സ്മാർട്ട് വാച്ചിന്റെ സവിശേഷതയാണ്. 150-ൽ കൂടുതൽ വാച്ച് ഫേസുകളും ഈ സ്മാർട്ട് വാച്ചിൽ ലഭ്യമാക്കിയിട്ടുണ്ട്.
നിരവധി ജെസ്റ്റർ കൺട്രോൾ ഫീച്ചറുകളും ഈ സ്മാർട്ട് വാച്ചിന്റേതായുണ്ട്. കൈപ്പത്തി ഉപയോഗിച്ച് അമർത്തിപ്പിടിച്ചാൽ സ്ക്രീൻ ഓഫ് ആകുന്നത് പോലെയുള്ള സൌകര്യങ്ങളാണ് ജെസ്റ്റർ കൺട്രോളുകളിൽ വരുന്നത്. മെറ്റൽ ഫിനിഷ് ഡിസൈനാണ് നോയ്സ്ഫിറ്റ് ഹാലോ സ്മാർട്ട് വാച്ചിൽ ഉള്ളത്. തുകൽ, ടെക്സ്ചർ ചെയ്ത സിലിക്കൺ, സാധാരണ സിലിക്കൺ എന്നിവയാണ് സ്ട്രാപ്പ് ഓപ്ഷനുകളിൽ വരുന്നത്.

പ്രീമിയം ലുക്കുമുള്ള നോയ്സ്ഫിറ്റ് ഹാലോ സ്മാർട്ട് വാച്ച് ആറ് കളർ ഓപ്ഷനുകളിലും ലഭ്യമാണ്. നോയ്സ്ഫിറ്റ് ഹാലോ സ്മാർട്ട് വാച്ചിലെ ട്രൂ സിങ്ക് ഫീച്ചർ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി വേഗത്തിൽ പെയർ ചെയ്യാൻ സഹായിക്കുന്നു. ബ്ലൂടൂത്ത് കോളിങ് ഫീച്ചറും നോയ്സ്ഫിറ്റ് ഹാലോ സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. വളരെക്കുറച്ച് വൈദ്യുതി ഉപഭോഗം മാത്രമാണ് ഇതിലെ ബ്ലൂടൂത്തിനുള്ളത്. വളരെക്കുറച്ച് വൈദ്യുതി ഉപയോഗിച്ച് വേഗതയേറിയ കണക്റ്റിവിറ്റി ഓഫർ ചെയ്യുന്നുവെന്ന് സാരം.
ഹാർട്ട് റേറ്റ് സെൻസർ, എസ്പിഒ2 സെൻസർ, സ്ലീപ്പ് ട്രാക്കർ എന്നിങ്ങനെയുള്ള നിരവധി ഹെൽത്ത് - ഫിറ്റ്നസ് ട്രാക്കിങ് ഫീച്ചറുകളും നോയ്സ്ഫിറ്റ് ഹാലോ സ്മാർട്ട് വാച്ചിൽ ലഭ്യമാക്കിയിട്ടുണ്ട്. വാച്ച് ഉപയോഗിച്ച് ലഭിക്കുന്ന അനാലിസിസുകൾ മനസിലാക്കാൻ നോയ്സ്ഫിറ്റ് ആപ്പും യൂസേഴ്സ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. നിരവധി ഗെയിമിങ് ഫീച്ചറുകളും ഫിറ്റ്നസ് ചലഞ്ചുകളുമൊക്കെ ഈ ആപ്ലിക്കേഷന്റെ പ്രത്യേകതയാണ്.

നോയ്സ്ഫിറ്റ് ഹാലോ സ്മാർട്ട് വാച്ചിൽ ഒറ്റ ചാർജിൽ 7 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ബ്ലൂടൂത്ത് കോളിങ് ഫീച്ചർ ആക്റ്റിവേറ്റഡ് ആണെങ്കിൽ ഒരു ദിവസത്ത ബാറ്ററി ബാക്കപ്പാണ് നോയ്സ്ഫിറ്റ് ഹാലോ സ്മാർട്ട് വാച്ചിൽ ലഭിക്കുക. വെള്ളവും പൊടിയും പ്രതിരോധിക്കാവാനുമുള്ള കഴിവിന് തെളിവാണ് വാച്ചിന് ലഭിച്ചിരിക്കുന്ന ഐപി68 റേറ്റിങ്.
NoiseFit Halo: വിലയും ലഭ്യതയും
നോയ്സ്ഫിറ്റ് ഹാലോ സ്മാർട്ട് വാച്ചിന് 3,999 രൂപയാണ് വില വരുന്നതെന്ന് പറഞ്ഞല്ലോ. ഫെബ്രുവരി 26 മുതൽ വാച്ച് ആമസോണിൽ വിൽപ്പനയ്ക്കെത്തും. വിന്റേജ് ലെതർ ബ്രൗൺ, ജെറ്റ് ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ, സ്റ്റേറ്റ്മെന്റ് ബ്ലാക്ക്, ഫിയറി ഓറഞ്ച്, ക്ലാസിക് ലെതർ എന്നീ കളർ ഓപ്ഷനുകളിലാണ് നോയ്സ്ഫിറ്റ് ഹാലോ സ്മാർട്ട് വാച്ച് വിപണിയിൽ എത്തുന്നത്.


Click it and Unblock the Notifications








