36 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്ന നോക്കിയ ലൈറ്റ് ടിഡബ്ല്യുഎസ് ഇയർബഡ്സ് അവതരിപ്പിച്ചു

|

നോക്കിയ ലൈറ്റ് ഇയർബഡ്സ് ബ്രാൻഡ് ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ അവതരിപ്പിച്ചു. ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർബഡുകൾക്ക് വൺപ്ലസ് ബഡ്സ് ഇസഡിന് സമാനമായ രൂപകൽപ്പനയാണ് വരുന്നത്. ചാർജിംഗ് കേസുമായി നോക്കിയ ഇയർബഡുകൾക്ക് മൊത്തം 36 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്നു. ഈ ഇയർബഡുകൾക്ക് ഇൻ-ഇയർ ഡിസൈൻ ഉണ്ട്. രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഇയർബഡ്സ് വിപണിയിൽ വരുന്നത്. ഇവയ്ക്ക് 20Hz മുതൽ 20,000Hz വരെ സൗണ്ട് ഫ്രിക്യുൻസി റേഞ്ചുമുണ്ട്. രണ്ട് ഇയർബഡുകളും 40 എംഎഎച്ച് ബാറ്ററി സപ്പോർട്ടുമായി 6 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്നു. കൂടാതെ, എച്ച്എംഡി മൊബൈൽ ഒരു മൊബൈൽ വെർച്വൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററും (എംവി‌എൻ‌ഒ) യുകെയിൽ ആരംഭിച്ചു.

നോക്കിയ ലൈറ്റ് ഇയർബഡ്സ്: വിലയും, ലഭ്യതയും

നോക്കിയ ലൈറ്റ് ഇയർബഡ്സ്: വിലയും, ലഭ്യതയും

നോക്കിയ ലൈറ്റ് ഇയർബഡുകൾ യൂറോ 39 (ഏകദേശം 3,400 രൂപ) ൽ ലഭ്യമാണ്. നോക്കിയ ലൈറ്റ് ഇയർബഡ്സ് ഏപ്രിൽ പകുതിയോടെ ആരംഭിക്കും. ഔദ്യോഗിക നോക്കിയ വെബ്സൈറ്റ് അനുസരിച്ച് ബ്ലാക്ക്, പോളാർ സീ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. നോക്കിയ ലൈറ്റ് ഇയർബഡുകളുടെ ഇന്ത്യയിലെ ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.

സാംസങ് ഗാലക്‌സി എസ് 21 സീരിസ് സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാംസാംസങ് ഗാലക്‌സി എസ് 21 സീരിസ് സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം

നോക്കിയ ലൈറ്റ് ഇയർബഡ്സ് സവിശേഷതകൾ

നോക്കിയ ലൈറ്റ് ഇയർബഡ്സ് സവിശേഷതകൾ

പുതിയ നോക്കിയ ലൈറ്റ് ഇയർബഡ്സിൽ 6 എംഎം ഡ്രൈവറുകൾ 20Hz മുതൽ 20,000Hz വരെ ഫ്രിക്യുൻസി റെസ്പോൺസ് റേഞ്ചുമുണ്ട്. ഇത് ബ്ലൂടൂത്ത് 5.0 നെ സപ്പോർട്ട് ചെയ്യുകയും 10 മീറ്റർ വരെ ട്രാൻസ്മിഷൻ ഡിസ്റ്റൻസ് സപ്പോർട്ടും ചെയ്യുന്നു. ചാർജ്ജിംഗിനായി ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉണ്ട്. ഓരോ ഇയർബഡിലും 40 എംഎഎച്ച് ബാറ്ററിയുണ്ടെന്നും ചാർജിംഗ് കേസ് 400 എംഎഎച്ച് ബാറ്ററിയുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇയർബഡുകൾക്ക് ചാർജ് 6 മണിക്കൂർ വരെ നീണ്ടുനിൽക്കാം. ചാർജിംഗ് കേസ് അഞ്ച് എക്‌സ്ട്രാ ചാർജിംഗ് നൽകുമെന്ന് അവകാശപ്പെടുന്നു. ഇത് മൊത്തം പ്ലേ ടൈം 36 മണിക്കൂർ വരെ ലഭിക്കുന്നു.

എച്ച്എംഡി മൊബൈൽ എം‌വി‌എൻ‌ഒ വിശദാംശങ്ങൾ

എച്ച്എംഡി മൊബൈൽ എം‌വി‌എൻ‌ഒ വിശദാംശങ്ങൾ

നോക്കിയ ലൈറ്റ് ഇയർബഡ്സിനൊപ്പം, എച്ച്ഇഡി മൊബൈലും ഇഇയുമായി സഹകരിച്ച് യുകെയിൽ സേവനം അവതരിപ്പിച്ചു. എച്ച്എംഡി കണക്റ്റ് ഗ്ലോബൽ റോമിംഗ് സൊല്യൂഷൻ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ വോയ്‌സ്, ടെക്സ്റ്റ്, ഡാറ്റ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഓഫറുകളുമുണ്ട്. അടുത്ത മാസം അവസാനം യുകെയിൽ ഇത് തത്സമയമാകും, കൂടാതെ ആഗോള വ്യാപനവും ആസൂത്രണം ചെയ്യുന്നുണ്ട്. ഇത് ഉപയോക്താക്കൾക്ക് അവരുടെ ഹാൻഡ്‌സെറ്റുകളും നെറ്റ്‌വർക്ക് സേവനവും നോക്കിയ.കോമിൽ നിന്നും വാങ്ങുവാൻ പ്രാപ്തമാക്കും.

കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾകിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

Best Mobiles in India

English summary
HMD Global, the brand's licensee, has released Nokia Lite Earbuds. The OnePlus Buds Z-like true wireless stereo (TWS) earbuds have a similar style. With the charging case, the Nokia earbuds will provide up to 36 hours of total battery life.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X