Home
Gadgets

നോക്കിയ പവർ ഇയർബഡ്സ്, പോർട്ടബിൾ വയർലെസ് സ്പീക്കറുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

നോക്കിയ 3.4, നോക്കിയ 2.4 സ്മാർട്ട്‌ഫോണുകൾക്കൊപ്പം എച്ച്എംഡി ഗ്ലോബൽ പുതിയ ഓഡിയോ ഡിവൈസുകൾ പുറത്തിറക്കി. കമ്പനി പുറത്തിറക്കിയ പുതിയ നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് വയർലെസ് ഇയർഫോണുകൾ 59.9 യൂറോ (ഏകദേശം 5,164 രൂപ) വിലയുമായാണ് വിപണിയിൽ വരുന്നത്. ഒക്ടോബർ മുതൽ ആഗോളതലത്തിൽ ഈ ഡിവൈസ് വിൽപനയ്ക്കായി ലഭ്യമാകും. ചാർക്കോൾ, ജോർഡ്, സ്നോ തുടങ്ങിയ മൂന്ന് കളർ ഓപ്ഷനുകളിൽ നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് വയർലെസ് ഇയർഫോണുകൾ ലഭിക്കും.

പുതിയ പോളാർ നൈറ്റ്, ഫേൺ നിറങ്ങളിൽ നോക്കിയ പവർ ഇയർബഡുകൾ ലഭിക്കും. ഈ ഓഡിയോ ഡിവൈസിൻറെ ശരാശരി ആഗോള റീട്ടെയിൽ വില 79 യൂറോയാണ് (ഏകദേശം 6,811 രൂപ). നോക്കിയ പോർട്ടബിൾ വയർലെസ് സ്പീക്കർ നവംബർ മുതൽ ആഗോളതലത്തിൽ ശരാശരി ആഗോള റീട്ടെയിൽ വിലയായ 34.9 യൂറോയ്ക്ക് ലഭ്യമായി തുടങ്ങും.

നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ്

നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ്

നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് 35 മണിക്കൂർ പ്ലേടൈമും ടച്ച് സവിശേഷതയോടുകൂടി സുഖപ്രദമായ രൂപകൽപ്പനയും വാഗ്ദാനം ചെയ്യുന്നു. ഐ‌പി‌എക്സ് 7 സർ‌ട്ടിഫിക്കേഷൻ‌ ഇതിനെ 1 മീറ്റർ വരെ 30 മിനിറ്റ് വാട്ടർ‌പ്രൂഫ് ആക്കുന്നു. അതിനാൽ, നിങ്ങൾക്ക് ജിമ്മിൽ കളിക്കുമ്പോൾ വിയർപ്പ് അതിൽ വീണാലും അല്ലെങ്കിൽ മഴ കൊണ്ട് ഉണ്ടാകുന്ന പ്രശനങ്ങളെയും പേടിക്കേണ്ടതില്ല. ഈ ഡിവൈസിന് 6 എംഎം ഗ്രാഫൈൻ സ്പീക്കർ ഡ്രൈവറുകളുണ്ട്. യഥാർത്ഥ നോക്കിയ പവർ ഇയർബഡുകൾ രണ്ട് പുതിയ നിറങ്ങളാൽ വിപണിയിൽ വരുവാൻ തയ്യാറെടുക്കുന്നു. നോക്കിയ 8.3 5 ജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ ഡിവൈസ് പോളാർ നൈറ്റ്, പുതിയ മിന്റ് നിറത്തിലും വരുന്നു.

നോക്കിയ പോർട്ടബിൾ വയർലെസ് സ്പീക്കർ

നോക്കിയ പോർട്ടബിൾ വയർലെസ് സ്പീക്കർ

നോക്കിയ പോർട്ടബിൾ വയർലെസ് സ്പീക്കർ യഥാർത്ഥത്തിൽ പോർട്ടബിൾ ആയി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 4 മണിക്കൂർ പ്ലേടൈം വരെ നിങ്ങൾക്ക് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം സംയോജിത മൈക്രോഫോൺ ഗ്രൂപ്പ് കോളുകൾ വിളിക്കുവാൻ സഹായിക്കുന്നു. ഉയർന്ന നിലവാരമുള്ള സ്റ്റീരിയോ ഓഡിയോ ഔട്ട്‌പുട്ടിനായി നിങ്ങൾക്ക് രണ്ട് സ്പീക്കറുകൾ ജോടിയാക്കാനും കഴിയും. എല്ലാ ഓഡിയോ ഡിവൈസുകളും പോലെ ഇതിനും സാർവത്രിക ബ്ലൂടൂത്ത് 5.0 അനുയോജ്യതയുണ്ട്. അതിനാൽ ബ്രാൻഡ് എന്തുതന്നെയായാലും നിങ്ങളുടെ എല്ലാ ഡിവൈസുകളിലേക്കും ഇത് കണക്റ്റ് ചെയ്യ്ത് ഉപയോഗിക്കാൻ കഴിയുന്നതാണ്.

Best Mobiles in India

English summary
As well as the Nokia 3.4 and Nokia 2.4 smartphones, HMD Global has released new audio devices. The newest Nokia Power Earbuds Lite has been launched by the company and the new pair of wireless earphones come with a price mark of EUR 59.9 (around Rs 5,164). It will be available globally from October for purchase.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X