ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്ങുമായി നത്തിംഗ് ഇയർ (1) ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു
വൺപ്ലസിൻറെ മുൻ സ്ഥാപകൻ കാൾ പൈ ബ്ലോക്കിലെ ഏറ്റവും പുതിയ ടെക് സ്റ്റാർട്ടപ്പിൻറെ ആദ്യത്തെ ഉൽപ്പന്നമായ നത്തിംഗ് ഇയർ (1) ഔദ്യോഗികമായി പുറത്തിറക്കി. ഈ ബ്രാൻഡ് ഇയർഫോണുകളായി പരിമിതപ്പെടുത്തിട്ടില്ലെന്നും വരും ദിവസങ്ങളിൽ വിവിധ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുമെന്നും കമ്പനി ലോഞ്ച് സമയത്ത് വ്യക്തമാക്കി. ഔദ്യോഗിക ടീസറുകൾ പ്രകാരം, നത്തിംഗ് ഇയർ (1) ന് ട്രാൻസ്പരന്റ് രൂപകൽപ്പനയുണ്ട്. കാരി-കേസും ഇയർബഡുകളുടെ സ്റ്റംപ്പും ട്രാൻസ്പരന്റ് തന്നെയാണ്. ഇതിൻറെ കേസിന് ഒരു ചെറിയ ഡിംപിൾ ഉണ്ട്, അതായത് ഒരാൾക്ക് ഒരു ഫിഡ്‌ജെറ്റ് സ്പിന്നർ പോലെ ഈ കാരി കേസ് ഉപയോഗിക്കാവുന്നതാണ്.

ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്ങുമായി നത്തിംഗ് ഇയർ (1) ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു
11.6 എംഎം സ്പീക്കർ ഡ്രൈവറുകളാണ് നത്തിംഗ് ഇയർ (1) പ്രവർത്തിക്കുന്നത്. ടീനേജ് എഞ്ചിനീയറിംഗ് എന്ന കമ്പനിയാണ് ഇതിൻറെ ശബ്‌ദം മികച്ചതാക്കുന്നതിനുള്ള ദൗത്യം നിർവഹിച്ചത്. ഒരൊറ്റ ഇയർബഡിന് 4.7 ഗ്രാം എന്ന കുറഞ്ഞ ഭാരമാണ് വരുന്നത്, മാത്രമല്ല ഉപയോക്താക്കൾക്ക് സുഖപ്രദമായ ഒരു അനുഭൂതി നൽകുകയും ചെയ്യുന്നു. ആക്റ്റീവ് നോയ്‌സ് ക്യാൻസലങ്ങിനൊപ്പം ഒരു ചാർജിൽ 5 മണിക്കൂർ വരെ ഇയർബഡുകൾ നിലനിൽക്കും. നത്തിംഗ് ഇയർ (1) പൂർണമായും ചാർജ്ജ് ചെയ്ത കേസ് ഉപയോഗിച്ച് 36 മണിക്കൂർ വരെ നീണ്ടുനിൽക്കുന്നു. യുഎസ്ബി ടൈപ്പ്-സി കേബിൾ ഉപയോഗിച്ച് കേസ് ചാർജ് ചെയ്യാൻ കഴിയും, കൂടാതെ ഇത് വയർലെസ് ചാർജിംഗിനെ സപ്പോർട്ടും ചെയ്യുന്നു.

നത്തിംഗ് ഇയർ (1) മൃദുവായ സിലിക്കൺ ഇയർ ടിപ്പുകളുമായി വരുന്നു, ഇതിൽ ബ്രാൻഡിൻറെ ഒരു മുദ്രയും നൽകിയിട്ടുണ്ട്. ഇത് നോയ്‌സ് ക്യാൻസലിങ് മെച്ചപ്പെടുത്താൻ സഹായിക്കും. ഇയർബഡുകളിൽ ഇടത്തരം ഇയർ ടിപ്പുകൾ നൽകിയിരിക്കുന്നു, കൂടാതെ റീട്ടെയിൽ പാക്കേജിൽ ചെറുതും വലുതുമായ ഇയർ ടിപ്പുകളും ഉൾപ്പെടുന്നു. ആൻഡ്രോയ്‌ഡ്, ഐഒഎസ് സ്മാർട്ട്‌ഫോണുകൾക്കൊപ്പം നത്തിംഗ് ഇയർ (1) ഉപയോഗിക്കാവുന്നതാണ്, കൂടാതെ ഇയർബഡുകൾ നിങ്ങളുടെ ഇഷ്ടമനുസരിച്ച് മാറ്റം വരുത്തുവാൻ ഇയർ (1) അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യ്ത് ഇത് സാധ്യമാക്കാവുന്നതാണ്. കണക്റ്റിവിറ്റി ഓപ്ഷനിൽ വരുന്ന നത്തിംഗ് ഇയർ (1) ബ്ലൂടൂത്ത് 5.2 അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ എ 2 ഡിപി, എവിആർസിപി, എച്ച്എഫ്പി ബ്ലൂടൂത്ത് പ്രൊഫൈലുകൾക്കൊപ്പം എഎസി, എസ്ബിസി ഓഡിയോ കോഡെക്കുകളും സപ്പോർട്ട് ചെയ്യുന്നു.

നത്തിംഗ് ഇയർ (1) ഇയർബഡുകളുടെ വിലയും, ലഭ്യതയും
നത്തിംഗ് ഇയർ (1) ഓഗസ്റ്റ് 17 മുതൽ ഇന്ത്യയിൽ കൃത്യം 12:00 മണിക്ക് വിൽപ്പനയ്‌ക്കെത്തും, കൂടാതെ ഫ്ലിപ്കാർട്ടിൽ പ്രത്യേകമായി 5,999 രൂപയ്ക്ക് ലഭ്യമാണ്. നിലവിൽ ഈ നത്തിംഗ് ഇയർ (1) ഇയർബഡുകളുടെ ലഭ്യതയെക്കുറിച്ചും മറ്റുള്ള കാര്യങ്ങളെ കുറിച്ചും ഇതുവരെ ഒരു വിവരവുമില്ല. യുഎസിൽ നൽകിയിട്ടുള്ള 99 ഡോളർ വില കണക്കിലെടുക്കുമ്പോൾ ഈ നത്തിംഗ് ഇയർ (1) ഇന്ത്യയിൽ വളരെ വിലകുറവിലാണ് വരുന്നത്. ഈ ടിഡബ്ല്യുഎസ് വൺപ്ലസ് ബഡ്സ് പ്രോയ്‌ക്കും മറ്റ് മിഡ് റേഞ്ച് ടിഡബ്ല്യുഎസിനുമെതിരെ എഎൻസി അല്ലെങ്കിൽ ആക്റ്റീവ് നോയ്‌സ് ക്യാൻസലങ്ങിനൊപ്പം വിപണിയിൽ മത്സരിക്കുവാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








