നത്തിങ് ഇയർ 1 ട്രൂ വയർലെസ് ഇയർബഡുകൾ ഓഗസ്റ്റ് 31 ന് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും
നത്തിങ് ഇയർ 1 ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡുകൾ ഓഗസ്റ്റ് 31 ന് ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്കെത്തും. പ്രീ-ഓർഡർ ഘട്ടത്തിൽ അവതരിപ്പിച്ച അതേ ലോഞ്ച് ഓഫറുകളും ഇതോടപ്പം ഉണ്ടായിരിക്കും. വൺപ്ലസ് കോ-ഫൗണ്ടർ കാൾ പേയുടെ സപ്പോർട്ടുമായി യുകെ ആസ്ഥാനമായുള്ള ഇലക്ട്രോണിക്‌സ് ബ്രാൻഡായ നത്തിങ് ജൂലൈയിൽ പുതിയ ടിഡബ്ല്യൂഎസ് ഇയർബഡുകൾ അവതരിപ്പിച്ചു. നത്തിങ് ഇയർ 1 ഇയർബഡുകൾ ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്ങും വയർലെസ് ചാർജിംഗും ഉൾപ്പെടെയുള്ള പ്രീമിയം സവിശേഷതകളോടെയാണ് ഇത് വരുന്നത്. ഓപ്പോ, സോണി, സാംസങ്, സൗണ്ട്കോർ ബൈ ആങ്കർ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മിഡ് റേഞ്ച് ടിഡബ്ല്യൂഎസ് ഇയർബഡുകളുമായി ഇത് വിപണിയിൽ മത്സരിക്കുന്നു.

ആഗസ്റ്റ് 31 ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് നത്തിങ് ഇയർ 1 ട്രൂ ഇയർബഡുകൾ വിൽക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഫ്ലിപ്പ്കാർട്ടിൽ ഈ വിൽപ്പന നടക്കും, സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ തുടരുകയും ചെയ്യും. കഴിഞ്ഞയാഴ്ച പ്രീ-ഓർഡർ വിൽപ്പനയിൽ തത്സമയമായ രണ്ട് മിനിറ്റിനുള്ളിൽ ഫ്ലിപ്കാർട്ടിൽ നിന്നും ഈ ഇയർബഡുകൾ വിറ്റുപോയെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. ഇന്ത്യയിൽ, 5,999 രൂപയാണ് നത്തിങ് ഇയർ 1 ട്രൂ ഇയർബഡുകളുടെ വില. സുതാര്യമായ കേസിൽ വരുന്ന ഈ ഇയർബഡുകൾക്ക് വെളുത്തതും സുതാര്യവുമായ ഡിസൈനുമുണ്ട്. വിൽപ്പന ഓഫറുകൾ പ്രീ-ഓർഡർ ഓഫറുകൾക്ക് സമാനമാണ്. ഇതിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ ഇയർബഡുകൾ വാങ്ങുമ്പോൾ 500 രൂപ തൽക്ഷണ കിഴിവ്, ഗാന പ്ലസിൻറെ ആറ് മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കുന്നതാണ്.

യുഎസ്ബി ടൈപ്പ്-സി, ക്യൂഐ വയർലെസ് ചാർജിംങ് എന്നിവയാണ് നത്തിങ് ഇയർ 1 ട്രൂ വയർലെസ്സ് ഇയർഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെയ്‌സിൽ ഇയർഫോൺ വയ്ക്കുമ്പോൾ കാന്തികമായി ബാറ്ററി ചാർജ് ചെയ്യും. ഒരു തവണ നത്തിങ് ഇയർ 1 പൂർണമായും ചാർജ് ചെയ്താൽ 5.7 മണിക്കൂർ വരെ ഉപയോഗിക്കുവാൻ സാധിക്കും. കെയ്‌സ് 34 മണിക്കൂർ നേരത്തേക്ക് ചാർജ് ചെയ്യാവുന്നതാണ്. യുഎസ്ബി ടൈപ്പ്-സി വഴിയുള്ള ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ചാൽ 10 മിനിറ്റ് കൊണ്ട് 8 മണിക്കൂർ ചാർജ് കിട്ടും.

രണ്ട് ലെവൽ തീവ്രതയോടെയാണ് ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ നത്തിങ് ഇയർ 1ൽ നൽകിയിരിക്കുന്നത്. ട്രാൻസ്പാരൻസി മോഡും പുതിയ നത്തിങ് ഇയർഫോണിലുണ്ട്. പ്ലേബാക്ക്, നോസ് ക്യാൻസലേഷൻ, ട്രാൻസ്പാരൻസി മോഡ്, സൗണ്ട് എന്നിവ എളുപ്പത്തിൽ നിയന്ത്രിക്കാൻ നത്തിംഗ് ഇയർ 1ന് ടച്ച് ബട്ടണുകളുണ്ട്. ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകൾക്കായി തയ്യാറാക്കിയിരിക്കുന്ന ഇയർ 1 അപ്ലിക്കേഷനിലൂടെ സൗണ്ട് കൺട്രോളുകളും, നോയ്സ് ക്യാൻസലേഷനും, തീവ്രത ക്രമീകരണങ്ങളും ഇഷ്ടാനുസരണം മാറ്റാവുന്നതാണ്. എസ്‌ബിസി, എഎസി ബ്ലൂടൂത്ത് കോഡെക്കുകൾക്ക് സപ്പോർട്ടുള്ള ബ്ലൂടൂത്ത് 5.2 എന്നിവ കണക്റ്റിവിറ്റിക്കായി നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








