Home
Gadgets

സാംസങ്ങിനും വൺപ്ലസിനും വെല്ലുവിളി; പുതിയ സബ് ബ്രാൻസ് അവതരിപ്പിച്ച് നത്തിങ്

ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ നത്തിങ് തങ്ങളുടെ പുതിയ സബ് ബ്രാൻഡിനെ അവതരിപ്പിച്ചു. സിഎംഎഫ് എന്നാണ് സബ് ബ്രാൻഡിന് നൽകിയിരിക്കുന്ന പേര്. സ്മാർട്ട് വാച്ചുകളുടേയും ഇയർബഡുകളുടേയും നിർമ്മാണത്തിൽ ആയിരിക്കും സിഎംഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതൊരു ബജറ്റ് ഫ്രണ്ട്ലി ബ്രാൻഡ് ആയിരിക്കുമെന്നാണ് നത്തിങ് അറിയിച്ചിരിക്കുന്നത്.

മികച്ച ഡിസൈനിൽ കൂടുതൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി നിർമ്മിക്കാനാണ് സിഎംഎഫിന് രൂപം നൽകിയിരിക്കുന്നത് എന്ന് കാൾ പെയ് സിഇഒ പറയുന്നു. നിങ്ങളുടെ ബജറ്റിന് അനുസരിച്ചുള്ള ഉത്പന്നങ്ങൾ ആയിരിക്കും ഞങ്ങൾ നിർമ്മിക്കുന്നത്. നത്തിങിന്റെ തണലിൽ ആയിരിക്കും കമ്പനി പ്രവർത്തിക്കുന്നത് എങ്കിലും ഇത് ഒരു പ്രത്യേക ബ്രാൻഡാക്കി മാറ്റി നിർത്തുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ സബ് ബ്രാൻസ് അവതരിപ്പിച്ച് നത്തിങ്

വില കുറഞ്ഞ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതോടെ കൂടുതൽ ഉപഭോക്താക്കൾ തങ്ങളെ തേടിവരും എന്ന് പ്രതീക്ഷയിലാണ് കാൾ പെയ്. ഈ വർഷത്തിന്റെ അവസാനത്തോടെ സിഎംഎഫിന്റെ ആദ്യ ഉത്പന്നങ്ങൾ പുറത്തിറങ്ങുമെന്നും ഇവ ഒരു സ്മാർട്ട് വാച്ചും ഇയർബഡും ആയിരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഒരേ കുടക്കീഴിൽ ആണെങ്കിലും നത്തിങും സിഎംഎഫും വേർത്തിരിച്ച് ആയിരിക്കും പ്രവർത്തിക്കുക. പുതിയ ബ്രാൻഡ് പ്രഖ്യാപിക്കുന്നതിൽ തങ്ങളെല്ലാം വളരെ ആവേശഭരിതരാണെന്നും ഇദ്ദേഹം പറഞ്ഞു.

പ്രധാനമായും വൺപ്ലസ്, സാസംങ് എന്നിവയുടെ വിപണി പിടിക്കൽ ലക്ഷ്യമിട്ടാണ് നത്തിങ് രം​ഗത്ത് എത്തിയത്. ഇതുവരെ രണ്ട് സ്മാർട്ട് ഫോണുകൾ മാത്രമാണ് കമ്പനി പുറത്തിറക്കിയതെങ്കിലും മികച്ച പ്രതികരണമാണ് ഈ രണ്ട് ഫോണുകൾക്കും ലഭിച്ചത്. ഒരു പരുധി വരെ സാസംങ്, വൺപ്ലസ് തുടങ്ങിയ ബാർഡുകൾക്ക് വെല്ലുവിളി ഉയർത്താൻ നത്തിങിന് സാധിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ സർവ്വീസ് സെന്റർ ഈ വർഷം തന്നെ തുടങ്ങുമെന്നും കമ്പനി അറിയിച്ചിരുന്നു.

പുതിയ സബ് ബ്രാൻസ് അവതരിപ്പിച്ച് നത്തിങ്

ഈ വർഷം അഞ്ചോളം സർവ്വീസ് സെന്റർ ആയിരിക്കും കമ്പനി ഇന്ത്യയിൽ തുടങ്ങുന്നത്. ഈ ഓ​ഗസ്റ്റിൽ തന്നെ ബം​ഗളൂരുവിൽ ആദ്യ സർവ്വീസ് സെന്റർ തുടങ്ങും എന്നും കമ്പനി അറിയിച്ചിരുന്നു. അടുത്ത വർഷം ഇന്ത്യയിലെ 20 ന​ഗരങ്ങളിൽ കൂടിയും തങ്ങളുടെ സർവ്വീസ് സെന്ററുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. തങ്ങളുടെ ആക്‌സസറികളും സർവീസ് സെന്റർ വഴി ലഭ്യമാകുമെന്ന് നത്തിങ് ഇന്ത്യയുടെ ജനറൽ മാനേജർ മനു ശർമ്മ പറഞ്ഞു.

ഇന്ത്യയിൽ സർവ്വീസ് സെന്റർ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഉപഭോക്താക്കളുമായി കമ്പനിക്ക് അടുത്ത് ഇടപഴകാൻ സാധിക്കുമെന്നും ഇവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച സേവനം തയ്യാറാക്കൻ സാധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ കഴിഞ്ഞ ജൂലൈ 11ന് നത്തിങ് അവരുടെ രണ്ടാമത്തെ ഫോൺ പുറത്തിറക്കിയിരുന്നു. ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് നത്തിങ് ഫോൺ 2ന് ലഭിക്കുന്നത്. ഫോണിന്റെ ഡിസൈൻ തന്നെയാണ് മറ്റ് ഫോണുകളിൽ നിന്ന് നത്തിങിനെ വ്യത്യസ്തമാക്കുന്നത്.

നത്തിങ് ഫോൻ 1 ആയി താരതമ്യം ചെയ്യുമ്പോൾ പുതിയ ഫോണിൽ കരുത്തുറ്റ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് നൽകാൽ നത്തിങ് ശ്രമിച്ചിട്ടുണ്ട്. 50 മെഗാപിക്സൽ സെൻസറുകളുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും മികച്ച ബാറ്ററിയും ഫോണിന്റെ എടുത്തുപറയേണ്ട മറ്റ് സവിശേഷതകളാണ്. 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,412 പിക്‌സൽ) LTPO OLED ഡിസ്‌പ്ലേയാണ് നത്തിങ് ഫോൺ 2വിലുള്ളത്.

12 ജിബി വരെ റാം, 512ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും നത്തിങ് ഫോൺ 2വിൽ നൽകിയിരിക്കുന്നു. കൂടാതെ മൂന്ന് ഹൈ-ഡെഫനിഷൻ മൈക്രോഫോണുകളും ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സജ്ജീകരണവും ഫോണിന്റെ ഡിമാന്റ് വർദ്ധിപ്പിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ്ഒഎസ് 2.0-ലാണ് ഈ ഫോണിന്റെ പ്രവർത്തനം. പിൻ പാനലിൽ എൽഇഡി സ്ട്രിപ്പുകളും മുന്നിലും പിന്നിലുമായി രണ്ട് ആംബിയന്റ് ലൈറ്റ് സെൻസറുകളും പുതിയ ഫോണിൽ ഇടംപിടിച്ചിട്ടുണ്ട്.

45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,700 mAh ബാറ്ററിയാണ് പുതിയ ഫോണിൽ നത്തിങ് നൽകിയിരിക്കുന്നത്. വെറും 20 മിനിറ്റിനുള്ളിൽ 0 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നും നത്തിങ് അവകാശപ്പെടുന്നു. 8ജിബി റാം + 128ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 44,999 രൂപയാണ് വില. സ്ലേറ്റ് ഗ്രേ, വൈറ്റ് എന്നീ നിറങ്ങളിലാണ് നത്തിങ് ഫോൺ 2 ലഭ്യമാകുക.

Image credit: Mukul Sharma Twitter

More from GizBot

Best Mobiles in India

English summary
London-based smartphone maker Nothing has introduced its new sub-brand. The name given to the sub-brand is CMF. CMF will focus on manufacturing smartwatches and earbuds. Nothing has informed that this will be a budget-friendly brand.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X