Home
Gadgets

ഇനി കളിമാറും! സിഎംഎഫിനെ രം​ഗത്തിറക്കി നത്തിങ്; ഇയർബഡും സ്മാർട്ട് വാച്ചും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തു

രാജ്യത്ത് തങ്ങളുടെ ആദ്യ ഉത്പന്നം രജിസ്റ്റർ ചെയ്ത് നത്തിങിന്റെ ഉപ ബ്രാൻഡായ സിഎംഎഫ്. പുതിയ സ്മാർട്ട് വാച്ചും ഇയർബഡും ആണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ ആണ് ഉത്പന്നങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. D395 സ്മാർട്ട് വാച്ച്, B163 ഇയർബഡ് എന്നിവയാണ് ഉത്പന്നങ്ങൾ

ഇതോടെ പുതിയ കമ്പനി ആദ്യം ഉത്പന്നം ഇറക്കുന്ന രാജ്യങ്ങളിൽ ഒന്നായിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ആഴ്ചയാണ് നത്തിങ് സിഇഒ കാൾ പെ സിഎംഎഫ് എന്ന പുതിയ ബ്രാൻഡ് പ്രഖ്യാപിച്ചത്. നത്തിങിന്റെ ഉപ ബ്രാൻഡായി ഇത് അറിയപ്പെടുമെന്നും ഇദ്ദേഹം പറഞ്ഞു. പുതിയ ബ്രാൻഡിലൂടെ താങ്ങാനാവുന്ന വിലകളിലും കാലാതീതമായ ഡിസൈനുകളിലും ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി കളിമാറും! സിഎംഎഫിനെ രം​ഗത്തിറക്കി നത്തിങ്

അതേ സമയം വാച്ചിനെക്കുറിച്ചോ ഇയർബഡിനെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ ഒന്നും ലഭ്യമായിട്ടില്ല Wear OSൽ ആയിരിക്കും വാച്ച് പ്രവർത്തിക്കുക എന്നാണ് സൂചന. മികച്ച ബാറ്ററി ലൈഫ് വാച്ചിൽ കൊണ്ടുവരാനായി സിഎംഎഫ് ശ്രമിച്ചേക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. സ്മാർട്ട് വാച്ചിന് ജൂൺ 16 ന് അംഗീകാരം ലഭിച്ചെന്നാണ് സൂചന ഇയർബഡുകൾക്ക് ആകട്ടെ ജൂലൈ 23നാണ് അം​ഗീകാരം ലഭിച്ചത് എന്നുമാണ് ഊഹിക്കപ്പെടുന്നത്.

ടിപ്‌സ്റ്റർ സുധാംശു അംബോർ രണ്ട് ഉത്പന്നങ്ങളുടെയും ചിത്രങ്ങൾ എക്സിൽ ഷെയർ ചെയ്തിരുന്നു. നത്തിങ് നേരത്തെ ഇന്ത്യയിൽ നത്തിങ് ഇയർ 1, നത്തിങ് ഇയർ 2, നത്തിങ് ഇയർ സ്റ്റിക്ക് തുടങ്ങിയ ഹെഡ്സെറ്റുകൾ അവതരിപ്പിച്ചിരുന്നു. ഇതിൽ 4,999 രൂപയാണ് നത്തിങ് ഇയർ സ്റ്റിക്കിന്റെ വില. ഇതിന് ശേഷമാണ് നത്തിങിന്റെ തന്നെ ഒരു സബ് ബ്രാൻഡ് ആദ്യമായി ഇയർബഡുകൾ ഇന്ത്യയിൽ എത്തിക്കാൻ ശ്രമിക്കുന്നത്.

ഇനി കളിമാറും! സിഎംഎഫിനെ രം​ഗത്തിറക്കി നത്തിങ്

ഈ വർഷത്തിന്റെ അവസാനത്തോടെ സിഎംഎഫിന്റെ ആദ്യ ഉത്പന്നങ്ങൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില കുറഞ്ഞ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതോടെ കൂടുതൽ ഉപഭോക്താക്കൾ തങ്ങളെ തേടിവരും എന്ന പ്രതീക്ഷയും കമ്പനിക്ക് ഉണ്ട്. ഒരേ കുടക്കീഴിൽ ആണെങ്കിലും നത്തിങും സിഎംഎഫും വേർത്തിരിച്ച് ആയിരിക്കും പ്രവർത്തിക്കുക. പുതിയ ബാൻഡ് ആരംഭിച്ചതിൽ തങ്ങളെല്ലാം വളരെ ആവേശഭരിതരാണെന്ന് നത്തിങ് സിഇഒ കാൾ പെ പറഞ്ഞു.

നിലവിൽ‌ ഇന്ത്യയിൽ തങ്ങളുടെ വിപണി വളർത്താൻ കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് നത്തിങ്. ഇതിന്റെ ഭാ​ഗമായി ഈ വർഷം തന്നെ അഞ്ചോളം സർവ്വീസ് സെന്ററുകൾ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ തുടങ്ങും. ഈ ഓ​ഗസ്റ്റിൽ തന്നെ ബം​ഗളൂരുവിൽ ആദ്യ സർവ്വീസ് സെന്റർ തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി. അടുത്ത വർഷത്തോടെ രാജ്യത്തെ സർവ്വീസ് സെന്ററുകളുടെ എണ്ണം 20 ആക്കി ഉയർത്താനും നത്തിങ് ശ്രമം നടത്തുന്നുണ്ട്.

ജൂലൈ 11ന് ആണ് നത്തിങ് അവരുടെ രണ്ടാമത്തെ ഫോൺ പുറത്തിറക്കിയത്. ഉപഭോക്താക്കളിൽ നിന്ന് മികച്ച അഭിപ്രായം തന്നെയാണ് ഫോണിന് ലഭിക്കുന്നത്. നത്തിങ് ഫോൻ 1 ആയി താരതമ്യം ചെയ്യുമ്പോൾ പുതിയ ഫോണിൽ കരുത്തുറ്റ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റാണ് നത്തിങ് നൽകിയിരിക്കുന്നത്. 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,412 പിക്‌സൽ) LTPO OLED ഡിസ്‌പ്ലേയിൽ വരുന്ന ഫോണിൽ 50 മെഗാപിക്സൽ സെൻസറുകളുള്ള ഡ്യുവൽ റിയർ ക്യാമറയും നൽകിയിട്ടുണ്ട്.

പിൻ പാനലിൽ എൽഇഡി സ്ട്രിപ്പുകളും മുന്നിലും പിന്നിലുമായി രണ്ട് ആംബിയന്റ് ലൈറ്റ് സെൻസറുകളും നൽകിയിരിക്കുന്നത് നത്തിങ് ഫോൺ 2നെ മറ്റുള്ള സ്മാർട്ട് ഫോണിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ്ഒഎസ് 2.0വിലാണ് ഫോൺ പ്രവർത്തിക്കുന്നത്. മൂന്ന് ഹൈ-ഡെഫനിഷൻ മൈക്രോഫോണുകളും ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സജ്ജീകരണവും ഫോണിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നുണ്ട്. 12 ജിബി വരെ റാം, 512ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും നത്തിങ് ഫോണിന് നൽകിയിട്ടുണ്ട്.

45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,700 mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്. ഇതിൽ 0 മുതൽ 50 ശതമാനം വരെ ചാർജ് നിറയാനായി വെറും 20 മിനുറ്റ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 44,999 രൂപയാണ് ഫോണിന്റെ 8ജിബി റാം + 128ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് ചിലവാകുന്നത്. സ്ലേറ്റ് ഗ്രേ, വൈറ്റ് എന്നീ രണ്ട് കളർ വേരിയന്റുകളിൽ ഫോൺ ലഭ്യമാകുന്നതാണ്.

Best Mobiles in India

English summary
CMF, a sub-brand of Nothing, has registered its first product in the country. The company has registered a new smartwatch and earbud. The products are registered with the Bureau of Indian Standards. The products are the D395 Smart Watch and the B163 Earbud, making India one of the first countries where the new company will launch its products.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X