ആപ്പിള്‍ ഐഫോണ്‍ 7 ന്‌ ശേഷം ആമസോണ്‍ എക്കോ ഇനി ചുവപ്പ്‌ നിറത്തില്‍ എത്തും

By: Archana V

ആമസോണിന്റെ സ്‌മാര്‍ട്‌ സ്‌പീക്കര്‍ എക്കോയ്‌ക്ക്‌ ആഗോള തലത്തില്‍ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌. താഴ്‌ന്ന്‌ വിലയിലുള്ള എക്കോ ഡോട്ടിനും ഉര്‍ന്ന വിലയിലുള്ള എക്കോ പ്ലസിനും ഇടയില്‍ ഇടത്തരം വിലയില്‍ എത്തുന്ന ആമസോണിന്റെ സ്‌മാര്‍ട്‌ സ്‌പീക്കര്‍ ആണ്‌ എക്കോ.

ആപ്പിള്‍ ഐഫോണ്‍ 7 ന്‌ ശേഷം ആമസോണ്‍ എക്കോ ഇനി ചുവപ്പ്‌ നിറത്തില്‍ എത്തു

എക്കോയുടെ വിജയത്തിലൂടെ എയ്‌ഡ്‌സ്‌ രോഗികളുടെ അഭിവൃദ്ധിയ്‌ക്കായുള്ള ശ്രമങ്ങള്‍ ആമസോണ്‍ ഊര്‍ജിതമാക്കി. ഇക്കാരണത്താലാണ്‌ റെഡുമായി കൈകോര്‍ക്കുന്നത്‌.

എയ്‌ഡ്‌സ്‌ രോഗികളുടെ ഉന്നമനത്തിനായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ റെഡ്‌. ആപ്പിള്‍ ,ബീറ്റ്‌സ്‌ എന്നിവ ഉള്‍പ്പടെ നിരവധി പ്രീമിയം ബ്രാന്‍ഡുകളുമായി ഈ സംഘടന പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌.

ബ്ലാക്‌, ഗ്രെ തുടങ്ങി വിവിധ നിറങ്ങളിലുള്ള മാറ്റിവയ്‌ക്കാവുന്ന ബാഹ്യാവരണത്തോടു കൂടിയാണ്‌ ആമസോണ്‍ എക്കോ എത്തുന്നത്‌. നിലവിലെ മോഡലിന്‌ സമാനമായിരിക്കും

റെഡ്‌ എക്കോയുടെ പ്രവര്‍ത്തനങ്ങളും സവിശേഷതകളും. ചുവന്ന ഫാബ്രിക്‌ ആവരണം ആയിരിക്കും പുറമെ ഉണ്ടാവുക എന്നത്‌ മാത്രമാണ്‌ വ്യത്യാസം. ഓരോ റെഡ്‌ എക്കോ വില്‍ക്കുമ്പോഴും പത്ത്‌ ഡോളര്‍ വീതം ആമസോണ്‍ സംഭാവന ചെയ്യും.

നിങ്ങള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള ഈ ഫേസ്‌ബുക്ക്‌ പ്രശ്‌നങ്ങള്‍ എങ്ങനെ നേരിടാം

നിരവധി ബ്രാന്‍ഡുകള്‍ റെഡുമായി പങ്കാളികളായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. എയ്‌ഡ്‌സ്‌ രോഗികള്‍ക്ക്‌ സഹായം ലഭ്യമാക്കുന്നതിനായി റെഡുമായി സഹകരിച്ച്‌ ആപ്പിള്‍ നിരവധി ഐപോഡുകള്‍ പുറത്തിറക്കിയിട്ടുണ്ട്‌.

കഴിഞ്ഞ വര്‍ഷം ആപ്പിള്‍ പുറത്തിറക്കിയ റെഡ്‌ ഐഫോണ്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയ റെഡ്‌ ഉത്‌പന്നം ആപ്പിള്‍ വാച്ചാണ്‌.

യുഎസില്‍ ആമസോണിന്റെ ഒഫിഷ്യല്‍ പോര്‍ട്ടല്‍ വഴി 99 ഡോളറിനാണ്‌ ആമസോണ്‍ റെഡ്‌ എക്കോ വില്‍പ്പന നടത്തുന്നത്‌. ഇന്ത്യയില്‍ ഇതുവരെ പുതിയ ഉത്‌പന്നം ലഭ്യമായി തുടങ്ങിയിട്ടില്ല.

അതേസമയം 6,999 രൂപയ്‌ക്കാണ്‌ എക്കോ ഇന്ത്യയില്‍ വില്‍ക്കുന്നത്‌. വിര്‍ച്വല്‍ അസിസ്റ്റന്റ്‌സ്‌, ശബ്ദനിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരിച്ച്‌ പാട്ട്‌ കേള്‍ക്കുക തുടങ്ങി നിരവധി സവിശേഷതകള്‍ ഇത്‌ ലഭ്യമാക്കുന്നുണ്ട്‌.

യുഎസില്‍ റെഡ്‌ എക്കോയുടെ വില്‍പ്പന 2017 ഡിസംബര്‍ 6 ന്‌ ആരംഭിക്കും.Read more about:
English summary
Amazon has partnered with (RED) for the betterment of AIDS patients and will soon sell out Red colored Amazon Echo for $99 in the US.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot