ഗെയിമിംഗിനായുള്ള നൂബിയ റെഡ് മാജിക്സ് സൈബർ‌പോഡ്സ് ഇയർ‌ബഡ്സ് അവതരിപ്പിച്ചു

|

റെഡ് മാജിക് സൈബർ പോഡ്സ് ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയും കുറഞ്ഞ ലേറ്റൻസി മോഡും വരുന്ന ടിഡബ്ല്യുഎസ് ഗെയിമിംഗ് ഇയർബഡുകൾ (Nubia Red Magic Cyberpods TWS) യൂറോപ്പിൽ അവതരിപ്പിച്ചു. റെഡ് മാജിക് ടിഡബ്ല്യുഎസ് ഗെയിമിംഗ് ഇയർഫോണുകൾ ജൂലൈയിൽ നുബിയ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഈ ഓഡിയോ ഡിവൈസ് ആഗോളതലത്തിൽ പുറത്തിറക്കും. റെഡ് മാജിക് സൈബർ‌പോഡുകൾ‌ നവംബർ‌ 20 മുതൽ‌ യൂറോപ്പിൽ‌ വാങ്ങുന്നതിനായി വിപണികളിൽ ലഭ്യമാക്കി തുടങ്ങും. ലഭിച്ച ഒരു റിപ്പോർ‌ട്ട് പ്രകാരം, പിന്നീടുള്ള തീയതിയിൽ‌ ഇതിൻറെ ഗ്ലോബൽ റോൾഔട്ട് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, റെഡ് മാജിക് 5 എസ് ഗെയിമിംഗ് സ്മാർട്ട്‌ഫോണും ഇപ്പോൾ പുതിയ എക്ലിപ്സ് ബ്ലാക്ക് കളർ വേരിയന്റിൽ പുറത്തിറക്കിയിട്ടുണ്ട്.

 

ഗെയിമിംഗിനായുള്ള നൂബിയ റെഡ് മാജിക്സ് സൈബർ‌പോഡ്സ് ഇയർ‌ബഡ്സ്

യൂട്യൂബിലെ ഒരു വീഡിയോയിലൂടെ നൂബിയ റെഡ് മാജിക് സൈബർ പോഡ്സ് ട്രൂ വയർലെസ് ഗെയിമിംഗ് ഇയർബഡുകൾ അവതരിപ്പിച്ചു, എന്നാൽ, ഈ ഇയർബഡുകൾ ഇതുവരെ കമ്പനിയുടെ വെബ്‌സൈറ്റിൽ ലൈവ് ആയിട്ടില്ല. റെഡ് മാജിക് സൈപ്പർപോഡുകൾ ജൂലൈയിലാണ് നുബിയ പ്രഖ്യാപിച്ചത്. ഈ ഓഡിയോ ഡിവൈസ് പ്രധാനമായും സ്മാർട്ട്ഫോൺ ഗെയിമിങ്ങിന് പ്രാധാന്യം കൊടുത്ത് നിർമ്മിച്ചവയാണ്.

ഹോണർ 10 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ ആഗോളവിപണിയിൽ അവതരിപ്പിച്ചുഹോണർ 10 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ ആഗോളവിപണിയിൽ അവതരിപ്പിച്ചു

റെഡ് മാജിക് സൈബർ‌പോഡുകളുടെ വില, ലഭ്യത
 

റെഡ് മാജിക് സൈബർ‌പോഡുകളുടെ വില, ലഭ്യത

റെഡ് മാജിക് സൈബർ‌പോഡുകളുടെ വില യൂറോയിൽ 50 യൂറോ (ഏകദേശം 4,400 രൂപ) ആണ് വില വരുന്നത്. നവംബർ 20 മുതൽ നുബിയയുടെ വെബ്‌സൈറ്റ് വഴി ഈ ഡിവൈസ് വാങ്ങാൻ ലഭ്യമാണ്. ഈ ഇയർബഡുകൾ ഉടൻ തന്നെ ആഗോളതലത്തിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ഇത് എപ്പോൾ നടക്കുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

 സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 108 എംപി ക്യാമറയുമായി സാംസങ് ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 108 എംപി ക്യാമറയുമായി

റെഡ് മാജിക് സൈബർപോഡ് സവിശേഷതകൾ

റെഡ് മാജിക് സൈബർപോഡ് സവിശേഷതകൾ

ഓരോ ഇയർപീസിലും 8 എംഎം ഡ്രൈവറുകളുമായാണ് ഇയർബഡുകൾ വരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അവർക്ക് ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയും ഗെയിമിംഗിനായി പ്രത്യേക ലോ-ലേറ്റൻസി മോഡും ഉണ്ട്. റെഡ് മാജിക് സൈബർ‌പോഡുകൾ‌ക്ക് ബഡുകളിൽ ടച്ച് കൺ‌ട്രോൾ സവിശേഷതകളും നൂബിയ ഫോണുകളുമായി ഒരു ടച്ച് കണക്റ്റ് സവിശേഷതയുമുണ്ട്. റെഡ്ജി മാജിക് സൈബർപോഡ്സിന് 20 മണിക്കൂർ ബാറ്ററി ലൈഫ് ഉണ്ടെന്നും ചാർജിംഗ് കേസുമായി യുഎസ്ബി-സി ചാർജ് ചെയ്യുമെന്നും റിപ്പോർട്ട് പറയുന്നു. എല്ലാത്തിനും പുറമെ, ഈ ഇയർബഡുകളിൽ ആർജിബി ലൈറ്റിംഗും ഉണ്ട്.

റെഡ് മാജിക് 5 എസ് എക്ലിപ്സ് ബ്ലാക്ക്

റെഡ് മാജിക് 5 എസ് എക്ലിപ്സ് ബ്ലാക്ക്

ഈ വർഷം ജൂലൈയിൽ അവതരിപ്പിച്ച റെഡ് മാജിക് 5 എസ് ഇപ്പോൾ പുതിയ എക്ലിപ്സ് ബ്ലാക്ക് കളർ വേരിയന്റിൽ ലഭ്യമാണ്. കറുപ്പ് നിറമുള്ള ഇതിന് ചുറ്റും സിൽവർ, റെഡ് ആക്സന്റുകളുണ്ട്. ഗെയിമിംഗ് സ്മാർട്ട്‌ഫോണിന്റെ പുതിയ എഡിഷൻ 8 ജിബി + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ ലഭ്യമാണ്. ഇതിന് 579 യൂറോ (ഏകദേശം 51,100 രൂപ) ആണ് വില വരുന്നത്. നൂബിയ സ്മാർട്ട്‌ഫോണിന്റെ പുതിയ കളർ വേരിയൻറ് അന്താരാഷ്ട്ര വിപണികളിൽ ലഭ്യമാകുവാൻ സാധ്യതയില്ല എന്നാണ് കാണിക്കുന്നത്. മാത്രമല്ല, യൂറോപ്യൻ വിപണികളിൽ മാത്രമായി ഇത് വില്പന തുടരാം. എന്തായാലും ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നതുവരെ നമുക്ക് കാത്തിരിക്കാം.

Best Mobiles in India

English summary
In Europe, Red Magic Cyberpods TWS gaming earbuds have been released with Bluetooth 5.0 compatibility and a low latency mode. The Red Magic TWS gaming earphones were revealed by Nubia back in July and will now be rolled out globally.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X