Just In
- 40 min ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 3 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 9 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 11 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- News
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
- Sports
ഇംഗ്ലണ്ട് നാണം കെട്ടു! ഷഫാലിയും ചുണക്കുട്ടികളും ഇനി ലോക ചാംപ്യന്മാര്
- Movies
മോഹൻലാലിന്റെ പക്കലുള്ളത് എട്ട് കോടി രൂപയുടെ വാച്ച്; ഒരു വാച്ചിന് മാത്രം താരങ്ങൾ ചെലവാക്കുന്ന തുകയിങ്ങനെ!
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
വാച്ച് പോലെ ധരിക്കാൻ കഴിയുന്ന സ്മാർട്ഫോൺ ആഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ ഇതാ.....
സ്മാര്‍ട് ഫോണ്‍ എന്ന സാങ്കേതിക ഉത്പന്നത്തെ ഇന്ന് വിവിധ രൂപങ്ങളിലും ഭാവങ്ങളിലും, കാണുവാൻ കഴിയും. രൂപം മാറുന്നതിനനുസരിച്ച് കൂടുതൽ സവിശേഷതകൾ വന്നു ചേരുന്നു. എന്നാൽ, അനുദിനം പുതിയ മേഖലകളിലേക്ക് കൈയേറ്റം നടത്തി കൊണ്ടിരിക്കുന്ന സാങ്കേതികത അനവധി കാര്യങ്ങളാണ് നമുക്ക് മുന്നിൽ കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്നത്.

ഒന്ന് ചുറ്റും കണ്ണോടിച്ചാൽ അറിയാം എന്തൊക്കെയാണ് സാങ്കേതികത വരുത്തിയ മാറ്റങ്ങൾ. വിരൽത്തുമ്പ് ഒന്ന് ചലിപ്പിച്ചാൽ അനവധി കാര്യങ്ങളാണ് സ്മാർട്ഫോൺ വഴി ചെയ്യുവാൻ സാധിക്കുന്നത്. ഇപ്പോഴിതാ, വാച്ചുപോലെ കൈയിൽ ധരിച്ച് നടക്കാവുന്ന സ്മാർട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നു.
ഇപ്പോള്‍ അരങ്ങേറിയ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രദർശിപ്പിച്ച പരീക്ഷണ ഉപകരണങ്ങളില്‍ ഒന്നാണ് നൂബിയ കമ്പനിയുടെ ആല്‍ഫാ (Nubia Alpha), കൈയ്യില്‍ ധരിച്ച് നടക്കാവുന്ന ഒരു സ്മാർട്ട്ഫോണ്‍. ഒരു ഫിറ്റ്‌നെസ് ടെസ്റ്ററായും ഇതു ഉപയോഗിച്ച് ചുവടുകളുടെ എണ്ണമെടുക്കുകയും ഹൃദയമിടിപ്പ് അളക്കുവാനും, എത്ര കലോറി ഉപയോഗിച്ചെന്നറിയുവാനും സാധിക്കും. സാധാരണ സിം, ഇലക്ട്രോണിക് സിം എന്നിവ സ്വീകരിക്കുന്ന മോഡലും നൂബിയ വിപണയിൽ കൊണ്ടുവന്നിട്ടുണ്ട്.

നൂബിയ ആല്‍ഫാ
4 ഇഞ്ച് വലുപ്പമുള്ള ഓലെഡ് സ്‌ക്രീനാണ് ഇതിന്റെ മുഖ്യ ഡിസ്‌പ്ലെ. സ്‌ക്രീനിലെ കണ്ടെന്റ് കാണാൻ കഴിയുന്ന രീതിയില്‍ അഡ്ജസ്റ് ചെയ്തു വയ്ക്കാം. ഈ സ്മാർട്ട്ഫോണിൽ ടച്‌സ്‌ക്രീനിന്റെ സേവനം, ആംഗ്യങ്ങളിലൂടെയുള്ള സംഭാക്ഷണം എന്നിവ ലഭ്യമാണ്. കൈയിൽ ധരിച്ച് വാച്ച് പൊലെ ഉപയോഗിക്കാവുന്ന ഒരു അടിപൊളി സ്മാർട്ഫോൺ തന്നെയാണ് ഇതും. എന്നാൽ വന്നിരിക്കുന്ന പ്രധാന വ്യത്യസ്തത എന്നത്, ഇതൊരു ഫോൾഡബിൾ സ്മാർട്ഫോണാണ്. വാച്ച് പോലെ തന്നെ കൈയ്യിൽ ധരിച്ച് നടക്കാം. വളരെയധികം ശ്രദ്ധയാകർഷിക്കുന്ന ഒരു ഡിസൈനാണ് ഇതിന്റേത്.

ഓലെഡ് ഡിസ്‌പ്ലെ
ഈ റിസ്റ്റ് ഫോണിന് രണ്ടു വലിയ ബട്ടണുകളുമുണ്ട്. ഓണ്‍-ഓഫ് ചെയ്യാനും അടുത്തത് മുൻപിലത്തെ
മെനുവിലേക്കു പോകാനുള്ള ബാക്ക് ബട്ടണുമാണ്. ഇവയുടെ എതിര്‍വശത്താണ് സ്പീക്കര്‍ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. മുന്നിലുള്ള 5എം.പി ക്യാമറ ഉപയോഗിച്ച് തരക്കേടില്ലാത്ത സെല്‍ഫികളും എടുക്കാം. ഈ ഫോണിന്റെ പല സവിശേഷതകളും സ്മാര്‍ട് വാച്ചുകളില്‍ ലഭ്യമാണ്.

നൂബിയ ആല്‍ഫാ: സവിശേഷതകള്‍
സ്‌നാപ്ഡ്രാഗണ്‍ വെയര്‍ 2100 പ്രൊസസര്‍, 1ജി.ബി റാം, 8 ജി.ബി സ്റ്റോറേജ്, 500 എം.എ.എച്ച് ബാറ്ററി. ഈ ഫോണിന്റെ പ്രധാന നേട്ടമെന്നത് ഫോൾഡബിൾ ഡിസ്‌പ്ലെയാണ്. 100,000 വളച്ചു കൈയ്യില്‍ കെട്ടാമെന്നാണ് നൂബിയ പറയുന്നത്. 510 ഡോളറാണ് ഇതിന്റെ വില (36,301രൂപ). ഈ റിസ്റ്റ് സ്മാർട്ട്ഫോണ്‍ ഏപ്രിലില്‍ വിപണിയിലെത്തും.

നൂബിയ കമ്പനി
ഈ വെയറബിൾ സ്മാർട്ട്ഫോണിന്റെ ആദ്യ പതിപ്പ് ഒരു ബ്ലൂടൂത്ത് വേരിയന്റായിരിക്കും. ഇത് യൂറോപ്പിലും വടക്കേ അമേരിക്കയിലും ഇപ്പോൾ ലഭ്യമായിട്ടുണ്ടാകും. ഈ.എസ്.ഐ.എം വേരിയന്റ് ഡാറ്റ കണക്ടിവിറ്റി യുടെ വില 44,431 രൂപയാണ്, ഇതിന്റെ സ്വർണ്ണ നിറത്തിലുള്ള പതിപ്പിന് 52,524 രൂപയാണ്.
നുബി ഒരു സ്മാർട്ട്ഫോൺ കൊണ്ട് വന്ന ആദ്യത്തെ കമ്പനി അല്ല. 2016-ൽ ലെനോവോ ഒരു ഫോൾഡബിൾ ഫോൺ ഇറക്കിയിരുന്നു, അതും വാച്ച് പൊലെ ധരിക്കാവുന്ന ഒരു സ്മാർട്ഫോൺ തന്നെയാണ്. ഇപ്പോൾ ടി.സി.എൽ ഒരു സ്മാർട്ഫോൺ വാച്ച് വികസിപ്പിച്ചെടുക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470