എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3000 സീരീസ് ജി‌പിയുമായി വരുന്നു അസ്യൂസ് റോഗ് സ്ട്രിക്‌സ് ജിഎ 35, ജിടി 35

|

ആർ‌ടി‌എക്സ് 30 സീരീസ് ജിപിയു നൽകുന്ന രണ്ട് പുതിയ ഹൈ-എൻഡ് ഗെയിമിംഗ് ഡെസ്‌ക്‌ടോപ്പുകൾ അസ്യൂസ് ഇന്ത്യയിൽ അവതരിപ്പിച്ചു. അസ്യൂസ് റോഗ് സ്ട്രിക്സ് ജി‌എ 35, റോഗ് സ്ട്രിക്സ് ജിടി 35 ഗെയിമിംഗ് ഡെസ്ക്ടോപ്പ് മോഡലുകൾ ഏറ്റവും പുതിയ എ‌എം‌ഡി സിപിയുകളും എൻ‌വിഡിയ ജിപിയുവും ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യ്തു. ഇവ രണ്ടും എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3000 സീരീസ് ജിപിയുവാണ്, കൂടാതെ റോഗ് സ്ട്രിക്സ് ജിടി 35 ന് ടെൻത്ത് ജനറേഷൻ ഇന്റൽ സിപിയും, റോഗ് സ്ട്രിക്സ് ജി‌എ 35 എ‌എം‌ഡി റൈസൺ 9 3000 സീരീസ് സിപിയുമാണ് വരുന്നത്. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യ്ത വിൻഡോസ് 10 ഹോം, ആർജിബി ലൈറ്റിംഗുമായാണ് വരുന്നത്. ഇന്റഗ്രേറ്റഡ് ഹാൻഡിൽ, കീസ്റ്റോൺ II ടെക്നോളജി എന്നിവ ഉപയോഗിച്ച് എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന രൂപകൽപ്പനയാണ് അസ്യൂസ് റോഗ് സ്ട്രിക്സ് ജി‌എ 35 ന് കമ്പനി നൽകിയിരിക്കുന്നത്.

അസ്യൂസ് റോഗ് സ്ട്രിക്സ് ജിഎ 35, അസ്യൂസ് റോഗ് സ്ട്രിക്സ് ജിടി 35: ഇന്ത്യയിലെ വിലയും, ലഭ്യതയും

അസ്യൂസ് റോഗ് സ്ട്രിക്സ് ജിഎ 35, അസ്യൂസ് റോഗ് സ്ട്രിക്സ് ജിടി 35: ഇന്ത്യയിലെ വിലയും, ലഭ്യതയും

അസ്യൂസ് റോഗ് സ്ട്രിക്സ് ജിഎ 35 ഡെസ്‌ക്‌ടോപ്പിന് 2,54,990 രൂപയും, അസ്യൂസ് റോഗ് സ്ട്രിക്സ് ജിടി 35 ഗെയിമിംഗ് ഡെസ്‌ക്‌ടോപ്പിന് 2,34,990 രൂപയുമാണ് വില വരുന്നത്. ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവയിൽ നിന്നും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നിങ്ങൾക്ക് ഇവ വാങ്ങാവുന്നതാണ്.

അസ്യൂസ് റോഗ് സ്ട്രിക്സ് ജിഎ 35: സവിശേഷതകൾ

അസ്യൂസ് റോഗ് സ്ട്രിക്സ് ജിഎ 35: സവിശേഷതകൾ

വിൻഡോസ് 10 ഹോം മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തതാണ് അസ്യൂസ് റോഗ് സ്ട്രിക്സ് ജിഎ 35 വരുന്നത്. 16 കോർ എഎംഡി റൈസൺ 9 3950 എക്സ് സിപിയു, എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 3080 ജിപിയു, 10 ജിബി വിആർ‌എം എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ലാപ്ടോപ്പിന് 32 ജിബി വരെ ഡിഡിആർ 4 റാം 3,200 മെഗാഹെർട്സ് ക്ലോക്ക്, സ്റ്റോറേജിനായി 1 ടിബി എം 2 എൻവിഎം എസ്എസ്ഡിയും 2 ടിബി സാറ്റ 7,200 ആർപിഎം 3.5 ഇഞ്ച് എച്ച്ഡിഡിയും നിങ്ങൾക്ക് ലഭിക്കും. 240 മില്ലീമീറ്റർ ലിക്വിഡ് കൂളറാണ് സിപിയുവിനെ തണുപ്പിക്കുന്നത്. ഡൈനാമിക്ക് വിൻഡ് ഷിയർ ചേസിസ് ശബ്‌ദം കൂട്ടാതെ തന്നെ വായുസഞ്ചാരം വർദ്ധിപ്പിക്കുമെന്ന് അസ്യൂസ് പറയുന്നു. ഇതിന് 40 ഡെസിബലിന് താഴെയുള്ള ശബ്ദമാണ് വരുന്നത്.

അസ്യൂസ് റോഗ് സ്ട്രിക്സ് ജിടി 35: സവിശേഷതകൾ

അസ്യൂസ് റോഗ് സ്ട്രിക്സ് ജിടി 35: സവിശേഷതകൾ

വിൻഡോസ് 10 ഹോം മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തതാണ് അസ്യൂസ് റോഗ് സ്ട്രിക്സ് ജിടി 35 വരുന്നത്. എ‌എം‌ഡി റൈസൺ സിപിയുവിന് പകരം, 10 കോറുകളുള്ള ഒരു ഇന്റൽ കോർ ഐ 9 സിപിയു വരെ അസ്യൂസ് റോഗ് സ്ട്രിക്സ് ജിടി 35 ൽ പ്രവർത്തിക്കുന്നു. ഇതിൽ എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3080 ജിപിയു നൽകിയിരിക്കുന്നു. 2,933 മെഗാഹെർട്‌സ് ക്ലോക്ക് ചെയ്ത 32 ജിബി ഡിഡിആർ 4 റാമുള്ള ലാപ്‌ടോപ്പിനൊപ്പം 1 ടിബി എം 2 എൻവിഎം എസ്എസ്ഡിയും 2 ടിബി സാറ്റ 7,200 ആർപിഎം 3.5 ഇഞ്ച് എച്ച്ഡിഡിയും ഇതിൽ വരുന്നു. സിപിയുവിൽ നിന്നും വരുന്ന ചൂട് നിയന്ത്രിക്കുവാൻ 120 എംഎം ലിക്വിഡ് കൂളർ അസ്യൂസ് നൽകിയിട്ടുണ്ട്. താപം പരമാവധി കുറയ്ക്കുന്നതിനായി സിപിയു, ഗ്രാഫിക്സ് കാർഡ്, പവർ സപ്ലൈ എന്നിവ പ്രത്യേകയിടങ്ങളിൽ സൂക്ഷിക്കുന്ന ഒരു മൾട്ടി-സോൺ ചേസിസ് സ്ട്രിക്സ് ജിടി 35 ൽ വരുന്നുണ്ടെന്ന് അസ്യൂസ് പറയുന്നു.

Best Mobiles in India

English summary
AMD CPUs and the newest Nvidia GPUs in India have been upgraded with the Asus ROG Strix GA35 and ROG Strix GT35 gaming desktop versions. Both are powered by Nvidia GeForce RTX 3000 series GPUs, and although the ROG Strix GT35 is powered by an Intel 10th-Gen CPU, the AMD Ryzen 9 3000 series CPUs are supplied with the ROG Strix GA35.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X