ക​ൺ തുറന്നാൽ കാതിലെത്തും; കിടിലൻ ഓഫറുകളുമായി ഫ്ലിപ്കാർട്ടിൽ കിട്ടുന്ന ടിഡബ്ല്യു ഇയർ ബഡ്സ്...

|

ഉഗ്രൻ ഓഫറുകളുമായി ആമസോണിലും ഫ്ലിപ്കാർട്ടിലും ഫെസ്റ്റിവൽ സെയിലുകൾ പൊടിപൊടിക്കുകയാണ്. വിവിധ ബ്രാൻഡുകളുടെ നിരവധി ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ മികച്ച അ‌വസരമാണ് കിട്ടിയിരിക്കുന്നത് എന്നതിനാൽ നിരവധി പേർ ഇതിനോടകം വിൽപ്പനയുടെ ഭാഗമായിക്കഴിഞ്ഞു. ലാപ്ടോപ്പ്, സ്മാർട്ട്ഫോൺ, ടിവി,ടാബ് തുടങ്ങി എല്ലാ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും വൻ വിലക്കുറവ് ഉ​ണ്ടെന്നാണ് കമ്പനികൾ അ‌വകാശപ്പെടുന്നത്.

 

ഡിസ്കൗണ്ടുകൾ കണ്ട് ആകൃഷ്ടരായവർ

ഡിസ്കൗണ്ടുകൾ കണ്ട് ആകൃഷ്ടരായവർ ഒ​ഴുകിയെത്തിയതോടെ വിപണി ഉഷാറാണ്. സ്മാർട്ട്ഫോണുകൾ പോലെ തന്നെ ആളുകൾ ഏറ്റവുമധികം വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു ഉൽപ്പന്നമാണ് ടിഡബ്ല്യുഎസ് (ട്രൂ വയർലെസ് സ്റ്റീരിയോ) ഇയർ ബഡ്സ്. സ്മാർട്ട്ഫോൺ പോലെ തന്നെ അ‌നുദിനം പുത്തൻ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതും ആവശ്യക്കാർ ഏറെയുള്ളതുമായ ഉൽപ്പന്നമാണ് ഇയർ ബഡ്സുകൾ.

ഗംഭീരമായ ഓഡിയോ അ‌നുഭവം

വിവിധ ബ്രാൻഡുകളുടെ ഉഗ്രൻ നിലവാരമുള്ള ഇയർ ബഡ്സുകൾ ഫ്ലിപ്കാർട്ടിൽ ഓഫറുകളോടെ ലഭ്യമാണ്. ഫോണിൽ ​കൈകൊണ്ട് തൊടാതെതന്നെ കോളുകൾ എടുക്കാൻ സഹായിക്കുന്നതും ഗംഭീരമായ ഓഡിയോ അ‌നുഭവം സമ്മാനിക്കുന്നവയുമാണ് പുതുതലമുറയിലെ ടിഡിഎസ് ഹെഡ് സെറ്റുകൾ. നിലവിൽ ഫ്ലിപ്കാർട്ടിൽ ഓഫറുകളോടെ കുറഞ്ഞ വിലയിൽ നിരവധി ഹെഡ്സെറ്റുകളാണ് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

ആമസോണിൽ ഓഫറുകളുടെ ഉത്സവമേളം തുടരുന്നു; ഇയർബഡ്സുകൾ വാങ്ങാം വൻ ലാഭത്തിൽആമസോണിൽ ഓഫറുകളുടെ ഉത്സവമേളം തുടരുന്നു; ഇയർബഡ്സുകൾ വാങ്ങാം വൻ ലാഭത്തിൽ

ബാങ്ക് ഡിസ്കൗണ്ടുകളും
 

വിലക്കുറവിന് പുറമെ ബാങ്ക് ഡിസ്കൗണ്ടുകളും ബിഗ് ബില്യൻ ഡേയിൽ ഈ ഹെഡ്സെറ്റുകൾക്ക് ലഭ്യമാക്കാൻ ഫ്ലിപ്കാർട്ട് തയാറായിട്ടുണ്ട്. ആക്സിസ് ബാങ്ക് ​അ‌ല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്ന ഹെഡ്സെറ്റുകൾക്ക് 1750 രൂപവരെ ഡിസ്കൗണ്ട് ലഭ്യമാണ്. എന്നാൽ 5000 രൂപയ്ക്ക് മുകളിൽ രൂപയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. ഈ ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഈ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം വ​രെ ഡിസ്കൗണ്ട്, അ‌ല്ലെങ്കിൽ 1000 രൂപവരെ വിലക്കുറവും ലഭ്യമാക്കിയിട്ടുണ്ട്. കൺ തുറന്ന് ഈ ഓഫറുകളിലേക്ക് നോക്കി ഇഷ്ടപ്പെട്ട ഒരു ഇയർ ബഡ് കാതിലെത്തിക്കാൻ, ഫ്ലിപ്കാർട്ടിൽ ഓഫറിൽ ലഭ്യമാകുന്ന മികച്ച ഇയർ ബഡ്സുകൾ പരിചയപ്പെടാം.

ആപ്പിൾ എയർപോഡ് 2 ജനറേഷൻ

ആപ്പിൾ എയർപോഡ് 2 ജനറേഷൻ

ഡിഡബ്ലുഎസ് ഇയർബഡ്സ് നിരയിലെ ഏറ്റവും മിടുക്കന്മാരിൽ ഒന്നാണ് ആപ്പിൾ എയർപോഡ് 2 ജനറേഷൻ ഇയർബഡ്. ഉഗ്രൻ സൗണ്ട് ക്വാളിറ്റിയാണ് ഏറ്റവും പ്രീമിയം ഇയർബഡ് ആയ ആപ്പിൾ എയ​ർപോഡ് 2 ന്റെ പ്ര​ധാന സവിശേഷത. 14,100 രൂപ വിലയിട്ടിരിക്കുന്ന ഈ ഇയർബഡ് 36 % ഡിസ്കൗണ്ടോടെ 8,999 രൂപയ്ക്ക് വാങ്ങാൻ ഫ്ലിപ്കാർട്ട് അ‌വസരമൊരുക്കിയിട്ടുണ്ട്. ലഭ്യമായിട്ടുള്ള ബാങ്ക് ഓഫർകൂടി ചേരുമ്പോൾ വില 8,099 രൂപയായി കുറയും എന്നത് കിട്ടാവുന്നതിൽ ഏറ്റവും നല്ല ഒരു ഡീൽ ആണ്.

അ‌ധികം ആലോചിക്കേണ്ട, സാധാരണ ഉപയോഗങ്ങൾക്ക് അ‌നുയോജ്യമായ ജിയോയുടെ പ്രതിദിന 2 ജിബി ഡാറ്റ പ്ലാൻ ഇതാഅ‌ധികം ആലോചിക്കേണ്ട, സാധാരണ ഉപയോഗങ്ങൾക്ക് അ‌നുയോജ്യമായ ജിയോയുടെ പ്രതിദിന 2 ജിബി ഡാറ്റ പ്ലാൻ ഇതാ

സാംസങ് ഗ്യാലക്സി ബഡ്സ് 2

സാംസങ് ഗ്യാലക്സി ബഡ്സ് 2

പ്രീമിയം നിരയിലുള്ള മറ്റൊരു സ്മാർട്ട് ഇയർബഡ്സ് ആണ് സാംസങ് ഗ്യാലക്സി ബഡ്സ് 2. സാംസങ്ങിന്റെ ഗ്യാലക്സി നിരയിലുള്ള എല്ലാ സ്മാർട്ട്ഫോണുകളുമായും ചേർന്ന് അ‌നായാസം പ്രവർത്തിക്കാൻ ഗ്യാലക്സി ബഡ്സ് 2 ന് സാധിക്കും എന്നാണ് പറയപ്പെടുന്നത്. സാധാരണയായി 13,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് മോഡലിന് 57 ശതമാനം ഡിസ്കൗണ്ട് ആണ് ഫ്ലിപ്കാർട്ടിൽ ലഭ്യമാകുക. ഇതോടെ 5,999 രൂപയായി വില കുറയും. തുടർന്ന് ബാങ്ക് ഓഫർ കൂടിയാകുമ്പോൾ 5,399 എന്ന ചുളു വിലയ്ക്ക് ഈ ​ഇയർബഡിനെ പോക്കറ്റിലെത്തിക്കാൻ സാധിക്കും.

 

ഓപ്പോ എൻകോ ബഡ്സ്

ഓപ്പോ എൻകോ ബഡ്സ്

ഇയർബഡ്സ് വാങ്ങാൻ ആഗ്രഹിച്ചിരുന്ന അ‌നവധി പേർക്ക് താങ്ങാൻ പറ്റുന്ന വിലയിൽ(3,999 രൂപ) ലഭ്യമായിരുന്ന ഇയർബഡ് ആണ് ഓപ്പോ എൻകോ ഇയർബഡ്സ്. ഡോൾബി അ‌റ്റ്മോസ് സപ്പോർട്ട്, എഐ അ‌ടിസ്ഥാനമാക്കിയുള്ള നോയിസ് ക്യാൻസലേഷൻ ഫീച്ചർ, എന്നിവയാണ് ഈ ഇയർബഡ്സിന്റെ പ്രധാന സവിശേഷതകൾ. 62 ശതമാനം വിലക്കുറവിൽ 1.499 രൂപയ്ക്കാണ് ഈ മികച്ച ഇയർബഡ് ഫ്ലിപ്കാർട്ടിൽ ലഭ്യമാക്കിയിരിക്കുന്നത്.

'വിദേശ സഞ്ചാരം' മുടങ്ങുമോ ഗയ്സ്? മറ്റ് വിപിഎൻ കമ്പനികൾക്ക് പിന്നാലെ പ്രോട്ടോണും ഇന്ത്യവിട്ടു'വിദേശ സഞ്ചാരം' മുടങ്ങുമോ ഗയ്സ്? മറ്റ് വിപിഎൻ കമ്പനികൾക്ക് പിന്നാലെ പ്രോട്ടോണും ഇന്ത്യവിട്ടു

സോണി ഡബ്ലുഎഫ്-എക്സ്ബി 700

സോണി ഡബ്ലുഎഫ്-എക്സ്ബി 700

എക്സ്ട്രാ ബാസ്സുകളോടു കൂടിയ ഇയർ ബഡ്സ് ആഗ്രഹിക്കുന്നവർക്ക് വാങ്ങാൻ പറ്റിയ മികച്ച ചോയ്സ് ആണ് സോണി ഡബ്ലുഎഫ്- എക്സ്ബി 700. പ്രീമിയം നിരക്കിലുള്ള ഈ ബ്രാൻഡിന് സാധാരണയായി 11,990 രൂപയാണ് വിലവരുന്നത്. ഫ്ലിപ്കാർട്ട് ഓഫർ സെയിലിലേക്ക് എത്തുമ്പോൾ 50 ശതമാനം വിലക്കുറവിൽ 5990 രൂപയ്ക്ക് ഈ ഇയർബഡ്സ് നേടാം. ഇതിനു പുറമേ ബാങ്ക് ഓഫറുകൂടി ചേരുമ്പോൾ ഈ വിലയിൽ പിന്നെയും കുറവുണ്ടായി 5,391 രൂപയ്ക്ക് സാധനം സ്വന്തമാക്കാം.

റിയൽമി ബഡ്സ് എയർ 3

റിയൽമി ബഡ്സ് എയർ 3

സ്മാർട്ട്ഫോൺ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള റിയൽമി, ഇയർബഡ്സ് വിപണന മേഖലയിലും മികച്ച ഉൽപ്പന്നങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ്. 5,999 രൂപ വിലവരുന്ന റിയൽമി ബഡ്സ് എയർ 3 ബാങ്ക് ഓഫറുകളോടെ 3,299 രൂപയ്ക്ക് ബിഗ് ബില്യൺ ഡേ സെയിലിൽ ലഭ്യമാണ്. കിട്ടാവുന്നതിൽ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് റിയൽമിയുടെ ഈ മോഡൽ ഇപ്പോൾ വാങ്ങാൻ ലഭ്യമായിരിക്കുന്നത്.

ആമസോണിൽ ബോട്ടുണ്ട്, കടലോളം ഡിസ്കൌണ്ടും; മികച്ച ഡീലിൽ സ്വന്തമാക്കാവുന്ന ബോട്ട് ഉത്പന്നങ്ങൾആമസോണിൽ ബോട്ടുണ്ട്, കടലോളം ഡിസ്കൌണ്ടും; മികച്ച ഡീലിൽ സ്വന്തമാക്കാവുന്ന ബോട്ട് ഉത്പന്നങ്ങൾ

Best Mobiles in India

English summary
Various brands of high-quality earbuds are available on Flipkart with offers. The new generation of TDS headsets helps you take calls without touching the phone and gives you a great audio experience. Currently, many headsets are available for sale at low prices with offers on Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X