വണ്‍ പ്ലസ് എക്സ്: 'സണ്‍ ഓഫ് ഫ്ലാഗ്ഷിപ്പ് കില്ലര്‍'

Posted By:

'ഫ്ലാഗ്ഷിപ്പ് കില്ലര്‍' വണ്‍ പ്ലസ് ടൂവിന്‍റെ കുഞ്ഞ് എന്ന വിശേഷണത്തോടെയാണ് വണ്‍ പ്ലസ് എക്സ് എത്തിയിരിക്കുന്നത്. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മണിക്കൂറുകള്‍ക്ക് മുന്‍പാണ് അത് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. കാഴ്ചയില്‍ ഒരു ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണിനെ അനുസ്മരിപ്പിക്കുന്ന രൂപഭംഗിയുള്ളതിനാല്‍ ആരാധകരേറും.

ഓഫ്‌ലൈന്‍ ഫ്ലിപ്പ്ക്കാര്‍ട്ട്

വണ്‍ പ്ലസ് എക്സ്: 'സണ്‍ ഓഫ് ഫ്ലാഗ്ഷിപ്പ് കില്ലര്‍'

ആദ്യമായി പറയേണ്ട കാര്യമെന്തെന്നാല്‍ എല്‍സിഡിക്ക് പകരം 1080x1920 റെസലൂഷനുള്ള 5ഇഞ്ച്‌ അമോഎല്‍സിഡിയാണ് ഇതിലുള്ളത്. 13 മെഗാപിക്സല്‍ പിന്‍ക്യാമറയും 7.6 മെഗാപിക്സല്‍ മുന്‍ക്യാമറയുമാണുള്ളത്. സ്നാപ്പ്ഡ്രാഗണ്‍801 പ്രോസ്സസര്‍ ഉപയോഗിച്ചിരിക്കുന്ന ഈ ഫോണില്‍ 3ജിബി റാമും 128ജിബി വരെ മെമ്മറി എക്സ്പാന്റ്റ് ചെയ്യാനും കഴിയും.

വണ്‍ പ്ലസ് എക്സ്: 'സണ്‍ ഓഫ് ഫ്ലാഗ്ഷിപ്പ് കില്ലര്‍'

പക്ഷേ, വണ്‍ പ്ലസ് എക്സിന് 16 മോഡല്‍ മാത്രമേയുള്ളൂ. മെമ്മറി കാര്‍ഡ്‌ സ്ലോട്ടുള്ളതുകൊണ്ടാവും കമ്പനി 32/64ജിബി മോഡലുകള്‍ വേണ്ടാന്ന് വയ്ക്കാന്‍ കാരണം. രണ്ട് വേരിയന്റുകളിലാണ് വണ്‍ പ്ലസ് എക്സിനുള്ളത്: 22,999രൂപയുടെ വണ്‍ പ്ലസ് എക്സ് സെറാമിക്കും 16,999രൂപയുടെ വണ്‍ പ്ലസ് എക്സ് ഒനിക്സും. ഇതുവരെയുള്ള വിവരങ്ങളനുസരിച്ച് വണ്‍ പ്ലസ് എക്സിന്‍റെ വരവോടെ ഇന്ത്യന്‍ വിപണി ഒന്നുണര്‍ന്ന മട്ടാണ്.

Read more about:
English summary
One Plus X launched in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot