Home
Gadgets

പാട്ട് കേൾക്കാം പകിട്ടോടെ; 2023-ൽ വിപണിയിലെത്തിയ ഏറ്റവും പുതിയ TWS ഇയർബഡ്സുകൾ

ഇന്ന് ആർക്കും ഒഴിവാക്കാനാകാത്ത അക്സസറികളിൽ ഒന്നാണ് TWS ഇയർബഡ്സ്. മിക്കവാറും ടെക്ക് കമ്പനികളും ഇയർബഡ്സ് പുറത്തിറക്കുന്നുമുണ്ട്. 2023ന്റെ തുടക്കം മുതൽ നിരവധി ഇയർബഡ്സുകളാണ് വിപണിയിലെത്തിയത്. വൺപ്ലസ്, വിവോ, ഓപ്പോ ജെബിഎൽ എന്നിങ്ങനെയുള്ള പ്രമുഖ ബാൻഡുകളെല്ലാം വിവിധ പ്രൈസ് സെഗ്മെന്റുകളിലായി ഇയർബഡ്സ് ലോഞ്ച് ചെയ്തിട്ടുണ്ട്.

ഉപയോഗിക്കാനുള്ള എളുപ്പവും മണിക്കൂറുകളോളം ചാർജ് നിൽക്കുമെന്നതുമെല്ലാം ഇയർബഡ്സുകളുടെ സവിശേഷതകളാണ്. ഓപ്പോ , വൺപ്ലസ്, വിവോ, നോയ്സ്, ജെബിഎൽ എന്നീ ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയ ഇയർബഡ്സ് നിങ്ങളെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. വില, ഫീച്ചറുകൾ, ക്വാളിറ്റി എന്നിവയിലെല്ലാം പലവിധ വ്യത്യാസങ്ങൾ ഈ TWS ഇയർബഡ്സുകൾക്കുണ്ടെന്ന കാര്യം ആദ്യം തന്നെ മനസിലാക്കണം.

പാട്ട് കേൾക്കാം പകിട്ടോടെ; 2023-ൽ വിപണിയിലെത്തിയ TWS ഇയർബഡ്സുകൾ

ഉദാഹരണത്തിന് 11,999 രൂപ വില വരുന്ന വൺപ്ലസ് ബഡ്സ് പ്രോ 2 TWS Earbuds-ും 1,799 രൂപ വിലയുള്ള നോയ്സ് വിഎസ്102 പ്രോയും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ഇവ തമ്മിൽ താരതമ്യം ചെയ്യാൻ പോലുമാകില്ലെന്ന കാര്യവും യൂസേഴ്സ് ഓ‍ർത്തിരിക്കുക. ഇയർബഡ്സിന്റെ വില, ഫീച്ചറുകൾ തുടങ്ങിയ കാര്യങ്ങളും വിശദമായി ചുവടെ നൽകിയിട്ടുണ്ട്. കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

Oppo Enco Air3 : ഓപ്പോ എൻകോ എയർ3

പാട്ട് കേൾക്കാം പകിട്ടോടെ; 2023-ൽ വിപണിയിലെത്തിയ TWS ഇയർബഡ്സുകൾ

2,999 രൂപ വില വരുന്ന ഓപ്പോ എൻകോ എയർ3 IP54 റേറ്റിങ് ഓഫ‍ർ ചെയ്യുന്നു. ഡെഡിക്കേറ്റഡ് ഗെയിം മോഡിൽ 47ms-ന്റെ ലോ ലേറ്റൻസി റേറ്റും യൂസേഴ്സിന് ലഭിക്കുന്നു. ബ്ലൂടൂത്ത് 5.3 സപ്പോ‍ട്ട്, ഗൂഗിൾ ഫാസ്റ്റ് പെയർ ഫീച്ച‍‍ർ, ഡിഎൻഎൻ നോയിസ് ക്യാൻസലേഷൻ എന്നിവയും ഓപ്പോ എൻകോ എയർ3യുടെ ഫീച്ചറുകളാണ്. ഒറ്റ ചാർജിൽ 6 മണിക്കൂർ വരെ യൂസ് ചെയ്യാനും സാധിക്കും.

OnePlus Buds Pro 2 : വൺപ്ലസ് ബഡ്സ് പ്രോ 2

പാട്ട് കേൾക്കാം പകിട്ടോടെ; 2023-ൽ വിപണിയിലെത്തിയ TWS ഇയർബഡ്സുകൾ

11,999 രൂപ വില വരുന്ന വൺപ്ലസ് ബഡ്സ് പ്രോ 2 ​ഗൂ​ഗിളിന്റെ സിഗ്നേച്ചർ സ്പേഷ്യൽ ഓഡിയോ ഫീച്ചർ ഓഫ‍ർ ചെയ്യുന്നു. ഈ TWS ഇയ‍‍ർബഡ്സിൽ 11mm ഡൈനാമിക് ഡ്രൈവറും 6mm പ്ലാനർ ഡയഫ്രവും നൽകിയിട്ടുണ്ട്. ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ സപ്പോ‍ർട്ടും കോൾ നോയ്‌സ് ക്യാൻസലേഷനും ഈ ഡിവൈസിലുണ്ട. മൊത്തം 39 മണിക്കൂർ ബാറ്ററി ബാക്കപ്പാണ് വൺപ്ലസ് ഓഫ‍ർ ചെയ്യുന്നത്. കേസ് വയർലെസ് ചാർജിങും സപ്പോ‍ർട്ട് ചെയ്യുന്നു.

Vivo TWS Air : വിവോ ടിഡബ്ല്യുഎസ് എയർ

പാട്ട് കേൾക്കാം പകിട്ടോടെ; 2023-ൽ വിപണിയിലെത്തിയ TWS ഇയർബഡ്സുകൾ

3,999 രൂപ നിരക്കിലാണ് വിവോ ടിഡബ്ല്യുഎസ് എയർ വിപണിയിലേക്ക് വരുന്നത്. 14.2 mm ഡൈനാമിക് ഡ്രൈവറുകളും വിവോ ടിഡബ്ല്യുഎസ് എയറിലുണ്ട്. ബ്ലൂടൂത്ത് 5.2 സപ്പോ‍ർട്ട്. AI കോൾ നോയ്സ് റിഡക്ഷൻ അൽഗോരിതം, ആന്റി-വിൻഡ് നോയിസ് ഡക്‌റ്റുകൾ, IP54 റേറ്റിങ് എന്നിവയെല്ലാം ഇയ‍ർ ബഡ്സിന്റെ സവിശേഷതയാണ്. ഒറ്റ ചാർജിൽ 4.5 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

OnePlus Buds Pro 2R : വൺപ്ലസ് ബഡ്സ് പ്രോ 2ആർ

പാട്ട് കേൾക്കാം പകിട്ടോടെ; 2023-ൽ വിപണിയിലെത്തിയ TWS ഇയർബഡ്സുകൾ

9,999 രൂപ വിലയുള്ള വൺപ്ലസ് ബഡ്സ് പ്രോ 2ആർ 11mm ഡൈനാമിക് ഡ്രൈവറുകൾ ഫീച്ച‍ർ ചെയ്യുന്നു.ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനും ബൈനറൽ ലോ-ലേറ്റൻസി ബ്ലൂടൂത്ത് ട്രാൻസ്മിഷനോട് കൂടിയ ബ്ലൂടൂത്ത് 5.3യും വൺപ്ലസ് ബഡ്സ് പ്രോ 2ആറിന്റെ സവിശേഷതയാണ്. IPX4 റേറ്റിങ്, പ്രഷർ സെൻസിറ്റീവ് കൺട്രോൾ എന്നിവയും ഫീച്ചറുകളാണ്. ചാർജിങ് കേസിനൊപ്പം മൊത്തം 39 മണിക്കൂർ നേരം ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നാണ് വൺപ്ലസ് അവകാശപ്പെടുന്നത്.

Noise VS102 Pro : നോയ്സ് വിഎസ്102 പ്രോ

പാട്ട് കേൾക്കാം പകിട്ടോടെ; 2023-ൽ വിപണിയിലെത്തിയ TWS ഇയർബഡ്സുകൾ

നോയ്സ് വിഎസ്102 പ്രോ ഇയർബഡ‍്സ് IPX5 വാട്ട‍ർ റെസിസ്റ്റൻസ് റേറ്റിങ്ങുമായിട്ടാണ് വരുന്നത്. ആക്റ്റീവ് നോയ്സ് ക്യാൻസലേഷനും ഫീച്ചർ ചെയ്യുന്നു. 25 ഡെസിബെൽ വരെയാണ് കമ്പനി അവകാശപ്പെടുന്ന നോയ്സ് ക്യാൻസലേഷൻ ശേഷി. ഒറ്റ ചാർജിൽ 6 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പും നോയ്സ് വിഎസ്102 പ്രോയിൽ കമ്പനി ഓഫർ ചെയ്യുന്നു. 1,799 രൂപയാണ് നോയ്സ് വിഎസ്102 പ്രോയുടെ പ്രൈസ് ടാഗ്.

JBL Wave Beam : ജെബിഎൽ വേവ് ബീം

പാട്ട് കേൾക്കാം പകിട്ടോടെ; 2023-ൽ വിപണിയിലെത്തിയ TWS ഇയർബഡ്സുകൾ

4,999 രൂപയാണ് ജെബിഎൽ വേവ് ബീം TWS ഇയർബഡ്സിന്റെ പ്രൈസ് ടാഗ്. ഡീപ്പ് ബാസ് സൗണ്ട് ഇയർബഡ്സിനൊപ്പം 8mm ഡ്രൈവറുകളാണ് നൽകിയിരിക്കുന്നത്. 32 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പും ജെബിഎൽ ഓഫർ ചെയ്യുന്നു. 10 മിനുറ്റ് ചാർജ് ചെയ്താൽ ജെബിഎൽ വേവ് ബീം രണ്ട് മണിക്കൂർ തുടർച്ചയായി ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

JBL Wave Buds : ജെബിഎൽ വേവ് ബഡ്‌സ്

പാട്ട് കേൾക്കാം പകിട്ടോടെ; 2023-ൽ വിപണിയിലെത്തിയ TWS ഇയർബഡ്സുകൾ

3,999 രൂപ വിലയുള്ള ജെബിഎൽ വേവ് ബഡ്സ് 32 മണിക്കൂർ ബാറ്ററി ലൈഫ് ഓഫർ ചെയ്യുന്നുണ്ട്. IP54 റേറ്റിങിനൊപ്പം ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭ്യമാണ്. 10 മിനുറ്റ് ചാർജ് ചെയ്താൽ രണ്ട് മണിക്കൂറിൽ കൂടുതൽ സമയം ഉപയോഗിക്കാൻ കഴിയും. ബ്ലൂടൂത്ത് 5.2 സപ്പോർട്ടും ഗൂഗിൾ ഫാസ്റ്റ് പെയർ സപ്പോർട്ടും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
TWS earbuds are one of the must-have accessories today. Since the beginning of 2023, many earbuds have entered the market. Leading brands like OnePlus, Vivo, and Oppo JBL have all launched earbuds in various price segments.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X