വൺപ്ലസ് ബഡ്സ് പ്രോ ടിഡബ്ല്യുഎസ് ഇയർബഡുകൾ ഓഗസ്റ്റ് 26 ന് ഇന്ത്യയിൽ ലഭ്യമായി തുടങ്ങും

|

വൺപ്ലസ് വരാനിരിക്കുന്ന പുതിയ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡുകളുടെ വിലയും ലഭ്യത വിശദാംശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ പുതിയ ഓഡിയോ ഡിവൈസിനെ വൺപ്ലസ് ബഡ്സ് പ്രോ എന്ന് വിളിക്കുന്നു. കഴിഞ്ഞ വർഷം അവതരിപ്പിച്ച വൺപ്ലസ് ബഡ്‌സിൻറെ അപ്ഗ്രേഡായി കമ്പനി കഴിഞ്ഞ മാസം വൺപ്ലസ് നോർഡ് 2 നൊപ്പം വൺപ്ലസ് ബഡ്സ് പ്രോയും അവതരിപ്പിച്ചു. വൺപ്ലസ് ബഡ്സ് പ്രോ ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് (ANC) പ്രെഷർ ഇൻപുട്ടുകൾക്കുള്ള സപ്പോർട്ടുമായി ഒരു പുതിയ രൂപകൽപ്പനയും നൽകുന്നു. ഇവ വിപണിയിൽ ആപ്പിൾ എയർപോഡ്സ് പ്രോ, സാംസങ് ഗ്യാലക്‌സി ബഡ്സ് പ്രോ, ജാബ്ര എലൈറ്റ് 85 ടി എന്നിവയുമായി മത്സരിക്കും.

വൺപ്ലസ് ബഡ്സ് പ്രോയുടെ വിലയും, ലഭ്യതയും

വൺപ്ലസ് ബഡ്സ് പ്രോയുടെ വിലയും, ലഭ്യതയും

വൺപ്ലസ് ബഡ്സ് പ്രോയ്ക്ക് 9,990 രൂപയാണ് വില വരുന്നത്. ഇത് വിപണിയിൽ ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ആമസോൺ, വൺപ്ലസ്.ഇൻ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, ഓഫ്‌ലൈൻ പാർട്ണർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഓഗസ്റ്റ് 26 മുതൽ ലഭ്യമായി തുടങ്ങും.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിയെ മാറ്റിമറിക്കാൻ ജിയോഫോൺ നെക്സ്റ്റ്ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിയെ മാറ്റിമറിക്കാൻ ജിയോഫോൺ നെക്സ്റ്റ്

വൺപ്ലസ് ബഡ്സ് പ്രോയുടെ സവിശേഷതകൾ

വൺപ്ലസ് ബഡ്സ് പ്രോയുടെ സവിശേഷതകൾ

11 എംഎം ഡൈനാമിക് ഡ്രൈവറുകളുള്ള ഡോൾബി അറ്റ്മോസിനും പ്രോ ഗെയിമിംഗ് മോഡിനുമൊപ്പം 94 മില്ലിസെക്കൻഡിൽ താഴെ ലാറ്റൻസി റേറ്റോടെയാണ് വൺപ്ലസ് ബഡ്സ് പ്രോ വരുന്നത്. ഇയർബഡുകൾ ആൻഡ്രോയ്‌ഡ്, ഐഒഎസ് ഡിവൈസുകൾ എന്നിവയെ സപ്പോർട്ട് ചെയ്യുകയും ബ്ലൂടൂത്ത് v5.2 വഴി ബന്ധിപ്പിക്കുകയും ചെയ്യുന്നു. അവ ഒരു എക്സ്ട്രീം മോഡിലും വരുന്നു, ഇത് 40 ഡിബി വരെ സൗണ്ട് ക്യാൻസലിങ്ങും, ഫെയിൻറ് മോഡ് 25 ഡിബി വരെ സൗണ്ട് ക്യാൻസലിങ്ങും ചേർക്കുന്നു. ഇതിന് ചുറ്റുമുള്ള സൗണ്ട് ക്രമീകരിക്കാനും മറ്റും സഹായിക്കണ ആംബിയന്റ് എൻവയോൺമെന്റിൽ സ്വയമേവ പ്രതികരിക്കുന്ന ഒരു സ്മാർട്ട് മോഡ് ഉണ്ട്.

വൺപ്ലസ് ബഡ്സ് പ്രോയുടെ സവിശേഷതകൾ
 

നോയ്‌സ് ക്യാൻസലിങ്ങിനായി ഈ ഇയർബഡുകൾ മൂന്ന് മൈക്രോഫോണുകളുമായി വരുന്നു, കൂടാതെ അനാവശ്യ ശബ്‌ദം ഫിൽട്ടർ ചെയ്യുന്നതിന് സോഫ്റ്റ്വെയർ അൽഗോരിതങ്ങൾ ഉപയോഗിക്കുന്നു. വൺപ്ലസ് ഓഡിയോ ഐഡി എന്നൊരു സവിശേഷത ബഡ്സ് പ്രോയിൽ ഉൾപ്പെടുന്നു, ഇത് ഉപയോക്താക്കൾക്ക് ഒരു സൗണ്ട് പ്രൊഫൈൽ കാലിബ്രേറ്റ് ചെയ്യാനും അവരുടെ ഇഷ്ടത്തിനനുസരിച്ച് എക്സ്‌പീരിയൻസ് കസ്റ്റമൈസ് ചെയ്യാനും അനുവദിക്കുന്നു. ബഡ്സ് പ്രോ ഒരു ഐപി55 ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുമായി വരുന്നു, അതേസമയം, ചാർജിംഗ് കേസ് ഐപിഎക്‌സ് 4 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗിൽ മാത്രമാണ് വരുന്നത്.

വൺപ്ലസ് ബഡ്സ് പ്രോ ടിഡബ്ല്യുഎസ് ഇയർബഡുകൾ ഓഗസ്റ്റ് 26 ന് ഇന്ത്യയിൽ ലഭ്യമായി തുടങ്ങും

വൺപ്ലസ് ബഡ്സ് പ്രോയ്ക്ക് ചാർജിംഗ് കേസിനൊപ്പം 38 മണിക്കൂർ വരെ ബാറ്ററി നൽകാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനിയുടെ വാർപ്പ് ചാർജ് സാങ്കേതികവിദ്യ ഉപയോഗിച്ച് 10 മിനിറ്റ് ചാർജിൽ 10 മണിക്കൂർ പ്ലേബാക്ക് സമയം ഇയർബഡുകൾ സ്വയം റേറ്റ് ചെയ്യുന്നു. ക്വി സ്റ്റാൻഡേർഡ് അടിസ്ഥാനമാക്കിയുള്ള വയർലെസ് ചാർജിംഗിനുള്ള സപ്പോർട്ടുമായാണ് ഈ ചാർജിംഗ് കേസ് വരുന്നത്.

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ഓഗസ്റ്റ് 25 ന് നടക്കുംറിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ഓഗസ്റ്റ് 25 ന് നടക്കും

Best Mobiles in India

English summary
OnePlus has officially revealed the price and availability of its new OnePlus Buds Pro truly wireless stereo (TWS) earbuds. Last month, the firm debuted the OnePlus Buds Pro alongside the OnePlus Nord 2 as an improvement to the company's previous OnePlus Buds.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X