വൺപ്ലസ് ബഡ്സ് ഇസഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷൻ ടിഡബ്ല്യുഎസ് ഇയർബഡ്സ് ഇന്ത്യയിൽ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ആർട്ടിസ്റ്റും ഡിസൈനറുമായ സ്റ്റീവൻ ഹാരിംഗ്ടണുമായി സഹകരിച്ച് വൺപ്ലസ് ബഡ്സ് ഇസഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷൻ പുറത്തിറക്കി. ഈ പുതിയ ലിമിറ്റഡ്-എഡിഷൻ ഇയർബഡുകൾ രണ്ട്-ടോൺ പർപ്പിൾ, മിന്റ് കളർ ഓപ്ഷനിലാണ് വരുന്നത്. ഹാരിംഗ്ടണിന്റെ സിഗ്നേച്ചർ സ്റ്റൈൽ ഗ്രാഫിറ്റി, അതുല്യമായ കാരിക്കേച്ചറുകൾ, ഡിസൈനുകൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. വൺപ്ലസ് ബഡ്സ് ഇസഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷൻ ഒക്ടോബറിൽ വൺപ്ലസ് 8 ടി, വൺപ്ലസ് ബുള്ളറ്റ്‌സ് വയർലെസ് ഇസഡ് - ബാസ് എഡിഷനൊപ്പം അവതരിപ്പിച്ച സാധാരണ വൺപ്ലസ് ബഡ്സ് ഇസഡ് ട്രൂ വയർലെസ് (ടിഡബ്ല്യുഎസ്) ഇയർബഡുകൾക്ക് സമാനമാണ്.

വൺപ്ലസ് ബഡ്സ് ഇസഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷൻ: വില ഇന്ത്യയിൽ

വൺപ്ലസ് ബഡ്സ് ഇസഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷൻ: വില ഇന്ത്യയിൽ

ഇന്ത്യയിലെ വൺപ്ലസ് ബഡ്സ് ഇസഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷന് 3,699 രൂപയാണ് വില വരുന്നത്. റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് ജനുവരി 26 ന് രാത്രി 11:59 വരെ വൺപ്ലസ് വെബ്‌സൈറ്റിലൂടെയും വൺപ്ലസ് സ്റ്റോർ ആപ്പിലൂടെയും ഈ ഇയർബഡുകൾ സ്വന്തമാക്കാവുന്നതാണ്. എന്നാൽ, ലിമിറ്റഡ് എഡിഷൻ ഓഫറിനായുള്ള ഓപ്പൺ സെയിൽസ് ജനുവരി 27 മുതൽ വൺപ്ലസ് വെബ്സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, ആമസോൺ, ഫ്ലിപ്കാർട്ട്, വൺപ്ലസ് ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ആരംഭിക്കും. സാധാരണ വൺപ്ലസ് ബഡ്സ് ഇസഡ് ഇന്ത്യയിൽ 3,190 രൂപയ്ക്കാണ് അവതരിപ്പിച്ചത്.

വൺപ്ലസ് ബഡ്സ് ഇസഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷൻ: സവിശേഷതകൾ

വൺപ്ലസ് ബഡ്സ് ഇസഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷൻ: സവിശേഷതകൾ

വൺപ്ലസ് ബഡ്സ് ഇസഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷൻ ഇയർബഡുകൾ വാനില വൺപ്ലസ് ബഡ്സ് ഇസഡിന് സമാനമാണ്. ഇതിനർത്ഥം നിങ്ങൾക്ക് 11 എംഎം, ഡൈനാമിക് ഡ്രൈവറുകൾ, ബാസ് ബൂസ്റ്റ് സാങ്കേതികവിദ്യ, ഡോൾബി അറ്റ്‌മോസ് സൗണ്ട്, ഐപി 55 സാക്ഷ്യപ്പെടുത്തിയ വാട്ടർ ആൻഡ് സ്വെറ്റ്‌ റെസിസ്റ്റൻസ് ബിൽഡ് എന്നിവ ലഭിക്കും. ഈ ഇയർബഡുകളിൽ ബ്ലൂടൂത്ത് വി 5.0 കണക്റ്റിവിറ്റിയും വോയിസ് പിക്കപ്പിനുള്ള എൻവയോൺമെന്റ് നോയ്‌സ് റീഡക്ക്ഷനും, ക്വിക്ക് പെയർ, ക്വിക്ക് സ്വിച്ച് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, വൺപ്ലസ് ബഡ്സ് ഇസഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷൻ ഒരൊറ്റ ചാർജിൽ 20 മണിക്കൂർ പ്ലേബാക്ക് സമയം നൽകുമെന്ന് അവകാശപ്പെടുന്നു. മൂന്ന് മണിക്കൂർ വരെയുള്ള പ്ലേബാക്കിനായി 10 മിനിറ്റ് ചാർജ് മതിയാകും.

വൺപ്ലസ് ബഡ്സ് ഇസഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷൻ ടിഡബ്ല്യുഎസ് ഇയർബഡ്സ് ഇന്ത്യയിൽ

എന്നാൽ, സ്റ്റാൻഡേർഡ് വൺപ്ലസ് ബഡ്സ് ഇസഡ്, വൺപ്ലസ് ബഡ്സ് ഇസഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷൻ എന്നിവ തമ്മിലുള്ള വ്യത്യാസം സ്റ്റീവൻ ഹാരിംഗ്ടൺ രൂപകൽപ്പന ചെയ്ത കാരിക്കേച്ചറുകളിൽ നിന്നും ഡിസൈനുകളിൽ നിന്നുമുള്ള പുതിയ രൂപവും ഭാവവുമാണ്. ഇയർബഡുകളിൽ നിങ്ങൾ കാണുന്ന ‘കൂൾ ക്യാറ്റ്' എന്ന പുതിയ കഥാപാത്രവും ആർട്ടിസ്റ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേസിൽ ലഭ്യമായ പുതിയ പെയിന്റ് ജോലിയുമായി പൊരുത്തപ്പെടുന്ന ടു-ടോൺ പർപ്പിൾ, മിന്റ് കളർ കോംബോയുമായി വൺപ്ലസ് ബഡ്സ് ഇസഡ് സ്റ്റീവ് ഹാരിംഗ്ടൺ എഡിഷൻ വരുന്നു. ഗ്രേ, വൈറ്റ് കളർ ഓപ്ഷനുകളിൽ വരുന്ന സാധാരണ വൺപ്ലസ് ബഡ്സ് ഇസഡിൽ നിന്ന് വ്യത്യസ്തമാണിത്.

Best Mobiles in India

English summary
OnePlus Buds Z Steven Harrington Edition was released by OnePlus in partnership with artist and designer Steven Harrington, based in Los Angeles. The new limited-edition earbuds, featuring Harrington's trademark graffiti along with exclusive caricatures and designs, come in a two-tone purple and mint colour option.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X