Home
Gadgets

അടിപൊളി ഫീച്ചറുകളുമായി പുത്തൻ വൺപ്ലസ് നോർഡ് ബഡ്സ് 2 ഇന്ത്യയിലെത്തി | OnePlus

വൺപ്ലസിന്റെ പുത്തൻ ഇയർബഡ്സ്, വൺപ്ലസ് നോർഡ് ബഡ്സ് 2 വിപണിയിൽ എത്തിയിരിക്കുകയാണ്. ബജറ്റ് സെഗ്മെന്റിൽ എണ്ണം പറഞ്ഞ ഫീച്ചറുകളുമായാണ് വൺപ്ലസ് നോർഡ് ബഡ്സ് 2 വരുന്നത്. 2,999 രൂപ മാത്രം വില വരുന്ന ഈ പുത്തൻ ഇയർബഡ്സിന്റെ ഫീച്ചറുകളും മറ്റുമറിയാൻ തുടർന്ന് വായിക്കുക.

12.4 mm ടൈറ്റാനിയം ഡ്രൈവറുകൾ ഫീച്ചർ ചെയ്യുന്ന ഇയർബഡ്സിൽ ബാസ് വേവ് എൻഹാൻസ്മെന്റ് അൽഗൊരിതം കമ്പനി ഉപയോഗിച്ചിരിക്കുന്നു. ഇത് ലോ ഫ്രീക്വൻസി റെസ്പോൺസുകൾ ഓഫ്സെറ്റ് ചെയ്യാനും അതുവഴി ശബ്ദത്തിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോഴും കൺസിസ്റ്റന്റായ പെർഫോമൻസ് ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് വൺപ്ലസ് വിശദീകരിക്കുന്നത്. വൺപ്ലസ് നോർഡ് ബഡ്സ് 2 ഇയർബഡ്സിലെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചർ 25 ഡിബി ഡെപ്തുള്ള ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ ( എഎൻസി ) സപ്പോർട്ടാണ്.

അടിപൊളി ഫീച്ചറുകളുമായി പുത്തൻ വൺപ്ലസ് നോർഡ് ബഡ്സ് 2 ഇന്ത്യയിലെത്തി

ഡ്യുവൽ കോർ പ്രോസസറുകളും ബാക്ക്ഗ്രൌണ്ട് നോയ്സ് റെഡ്യൂസ് ചെയ്യാൻ സഹായിക്കുന്നു. ഫോൺ കോളുകളുടെ ക്ലാരിറ്റി വർധിപ്പിക്കാൻ അഡ്വാൻസ്ഡ് ക്ലിയർ കോൾ ഫീച്ചറും വൺപ്ലസ് നോർഡ് ബഡ്സ് 2 ഇയർബഡ്സിലുണ്ട്. എഐ അൽഗൊരിതത്തിന്റെ സഹായത്തോടെ ഇയർബഡ്സിലെ ഡ്യുവൽ മൈക്ക് സിസ്റ്റം മനുഷ്യരുടെ ശബ്ദം ആംപ്ലിഫൈ ചെയ്യുകയും നോയ്സ് ബ്ലർ ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. ഓഡിയോ കോളിലും വീഡിയോ കോളിലും ഈ സൌകര്യം ഉപകാരപ്രദമാകും.

പാട്ട് കേൾക്കുമ്പോൾ തന്നെ പുറത്തുള്ള ശബ്ദവും കേൾക്കണമെന്ന് ആഗ്രഹമുള്ളവർക്ക് ട്രാൻസ്പരൻസി മോഡും ഓഫർ ചെയ്യുന്നുണ്ട്. എഎൻസി മോഡിൽ നിന്നും ട്രാൻസ്പരൻസി മോഡിലേക്ക് എളുപ്പം സ്വിച്ച് ചെയ്യാനും സാധിക്കും. അഡ്വാൻസ്ഡ് ഓഡിയോ കോഡിങ് ( എഎസി) എന്ന ഡിജിറ്റൽ ഓഡിയോ എൻകോഡർ / ഡീകോഡർ സപ്പോർട്ടും ഇയർബഡ്സിലുണ്ട്. ഡോൾബി അറ്റ്മോസ് സപ്പോർട്ടും ഡിറാക് ട്യൂണറും വൺപ്ലസ് നോർഡ് ബഡ്സ് 2 ഫീച്ചർ ചെയ്യുന്നു. 0.3 സെക്കൻഡ് പെയറിങ് ടൈമാണ് കമ്പനി അവകാശപ്പെടുന്നത്.

അടിപൊളി ഫീച്ചറുകളുമായി പുത്തൻ വൺപ്ലസ് നോർഡ് ബഡ്സ് 2 ഇന്ത്യയിലെത്തി

ക്വിക്ക് പവർ അപ്പ് ഫീച്ചറും വൺപ്ലസ് നോർഡ് ബഡ്സ് 2 ഫീച്ചർ ചെയ്യുന്നു. എഎൻസി ഓഫ് ചെയ്താൽ 10 മിനിറ്റ് ചാർജിൽ അഞ്ച് മണിക്കൂർ ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഫുൾ ചാർജ് ആയിട്ടുള്ള ഇയർബഡ്സ് കേസില്ലാതെ 5 മണിക്കൂർ വരെ ഉപയോഗപ്പെടുത്താൻ കഴിയും. എഎൻഎസി ഓൺ ചെയ്തിടുമ്പോൾ ഫുൾ ചാർജിലുള്ള ഇയർബഡ്സിന് 5 മണിക്കൂർ വരെയും കേസിനൊപ്പം 27 മണിക്കൂർ വരെയും ബാറ്ററി ബായ്ക്കപ്പ് ലഭിക്കും.

എഎൻസി ഓഫ് ചെയ്തിട്ടാൽ ഇയർബഡ്സ് മാത്രമായി 7 മണിക്കൂറും കേസിനൊപ്പം 36 മണിക്കൂറും ഉപയോഗിക്കാൻ കഴിയും. 94 ms ലേറ്റൻസി, ഐപി55 വാട്ടർ-ഡസ്റ്റ് റേറ്റിങ്, സൌണ്ട് മാസ്റ്റർ ഇക്വലൈസർ, ബ്ലൂടൂത്ത് 5.3, ഡിവൈസ് ഷിഫ്റ്റിങ്, വൺപ്ലസ് ഫാസ്റ്റ് പെയർ, തുടങ്ങിയ ഫീച്ചറുകളും വൺപ്ലസ് നോർഡ് ബഡ്സ് 2 പായ്ക്ക് ചെയ്യുന്നുണ്ട്. ടച്ച് കൺട്രോൾസും മറ്റ് സൈറ്റിങ്സുമൊക്കെ കസ്റ്റമൈസ് ചെയ്യാൻ ഉള്ള ഓപ്ഷനുകളും ഇയർബഡ്സിലുണ്ട്.

അടിപൊളി ഫീച്ചറുകളുമായി പുത്തൻ വൺപ്ലസ് നോർഡ് ബഡ്സ് 2 ഇന്ത്യയിലെത്തി

ലൈറ്റ്നിങ് വൈറ്റ്, തണ്ടർ ഗ്രേ എന്നീ കളർ ഓപ്ഷനുകളിലും വൺപ്ലസ് നോർഡ് ബഡ്സ് 2 ലഭ്യമാണ്. 2,999 രൂപ വില വരുന്ന വൺപ്ലസ് നോർഡ് ബഡ്സ് 2 എപ്രിൽ 11 മുതൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തും. 4.7 ഗ്രാം മാത്രം ഭാരമുള്ള ലൈറ്റ് വെയ്റ്റ് ഇയർബഡ്സുകളാണ് വൺപ്ലസ് നോർഡ് ബഡ്സ് 2 പായ്ക്ക് ചെയ്യുന്നത്. 21.05 mm X 27.5 mm X 24.4 mm എന്നീ അളവുകളിൽ വരുന്ന ചാർജിങ് കേസിന് 37.5 ഗ്രാം ഭാരവുമുണ്ട്.

Best Mobiles in India

English summary
The OnePlus Nord Buds 2, have hit the market. The OnePlus Nord Buds 2 comes with a number of features in the budget segment. The new earbuds are priced at Rs. 2,999 only. The company has used a bass wave enhancement algorithm in the earbuds, which feature 12.4 mm titanium drivers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X