Home
Gadgets

കൊട്ടപ്പടി സാധനം ഇറക്കി വൺപ്ലസ്! ഇനി വൺപ്ലസ് വാച്ചും കെട്ടി, ഇയർബഡ്സും വച്ച് ടാബും നോക്കി വിലസാം

വൺപ്ലസ് ആരാധകർക്ക് ഇത് ആഹ്ലാദത്തിന്റെ മുഹൂർത്തം. സ്മാർട്ട്ഫോൺ പ്രേമികൾ ഒന്നാകെ കാത്തിരുന്ന വൺപ്ലസിന്റെ പുതിയ നോർഡ് സീരീസ് ഫോണായ വൺപ്ലസ് നോർഡ് 4 (OnePlus Nord 4 ) 29,999 രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വൺപ്ലസ് നോർഡ് 4 സ്മാർട്ട്ഫോണിന് ഒപ്പം വൺപ്ലസ് പാഡ് 2 (OnePlus Pad 2), വൺപ്ലസ് നോർഡ് ബഡ്സ് 3 പ്രോ (OnePlus Nord Buds 3 Pro) ഇയർബഡ്സും വൺപ്ലസ് വാച്ച് 2R (OnePlus Watch 2R) എന്നിവയും പുറത്തിറക്കിയിട്ടുണ്ട്.

വൺപ്ലസ് വാച്ച് 2R: സ്നാപ്ഡ്രാഗൺ W5 ചിപ്സെറ്റ് കരുത്തിലാണ് ഇത് എത്തുന്നത്. 466×466 റെസല്യൂഷനോടുകൂടിയ 1.43 ഇഞ്ച് അമോലെഡ് റൗണ്ട് ഡിസ്‌പ്ലേ, 60Hz റിഫ്രഷ് റേറ്റ്, 20 ബിൽറ്റ്-ഇൻ വാച്ച് ഫെയ്‌സുകൾ, 1,000 നിറ്റ് പീക്ക് ​ബ്രൈറ്റ്നസ്, 2.5D സഫയർ ക്രിസ്റ്റൽ ലെയർ ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഇനി വൺപ്ലസ് വാച്ചും കെട്ടി, ഇയർബഡ്സും വച്ച് ടാബും നോക്കി വിലസാം

5ATM + IP68 റേറ്റിങ് പ്രൊട്ടക്ഷൻ, സ്ട്രെസ് മോണിറ്ററിംഗ്, സ്ലീപ്പ് ട്രാക്കിംഗ് ഉൾപ്പെടെയുള്ള ആരോഗ്യ നിരീക്ഷണ ഫീച്ചറുകൾ, റണ്ണിംഗ് മോഡ്, ബാഡ്മിൻ്റൺ മോഡ്, ടെന്നീസ് മോഡ്, സ്കീയിംഗ് മോഡ് എന്നിവയുൾപ്പെടെയുള്ള ഫിറ്റ്നസ്- സ്പോർട്സ് മോഡുകളും വൺപ്ലസ് വാച്ച് 2R-ന് ഉണ്ട്. ഗൂഗിൾ ആപ്പുകൾക്കൊപ്പം WearOS 4-ൽ ഈ വാച്ച് പ്രവർത്തിക്കുന്നു.

വൺപ്ലസ് നോർഡ് ബഡ്സ് 3 പ്രോ: 12.4mm ഡൈനാമിക് ഡ്രൈവറും ഓരോ ഇയർബഡിനും മൂന്ന് മൈക്രോഫോണുകളുമായാണ് വരുന്നത്. ഇത് ഗൂഗിൾ ഫാസ്റ്റ് പെയർ, ഡ്യുവൽ കണക്ഷൻ, ബ്ലൂടൂത്ത് 5.4, IP54 റേറ്റിംഗ് എന്നിവയുടെ പിന്തുണയും ഇതിലുണ്ട്. ബഡ്സ് 3 പ്രോയുടെ ഇയർബഡുകൾ 49db വരെ അഡാപ്റ്റീവ് നോയ്സ് ക്യാൻസലേഷൻ വാഗ്ദാനം ചെയ്യുന്നു.

ഇനി വൺപ്ലസ് വാച്ചും കെട്ടി, ഇയർബഡ്സും വച്ച് ടാബും നോക്കി വിലസാം

ബഡ്സ് 3 പ്രോയുടെ ഇയർബഡുകളിൽ 58എംഎഎച്ച് ബാറ്ററിയും ചാർജിംഗ് കെയ്സിനൊപ്പം 440എംഎഎച്ച് ബാറ്ററിയും ഉണ്ട്. യുഎസ്ബി ടൈപ്പ്-സി ചാർജിംഗിൽ ANC ഓണായിരിക്കുമ്പോൾ 5.5 മണിക്കൂർ ബാറ്ററി ലൈഫും ANC ഇല്ലാതെ 12 മണിക്കൂറും ഇയർബഡുകൾ പ്രവർത്തിക്കുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. ചാർജിംഗ് കെയ്‌സ് ഉപയോഗിച്ച്, ANC ഓണിൽ 20 മണിക്കൂർ ബാറ്ററി ലൈഫും ANC ഇല്ലാതെ 44 മണിക്കൂർ വരെയും ചാർജ് ലഭിക്കും.

വൺപ്ലസ് പാഡ് 2 ടാബ്ലെറ്റിന്റെ ഫീച്ചറുകൾ: 12.1-ഇഞ്ച് (3200 x 2120) 3K 144Hz ഡിസ്‌പ്ലേ, 7:5 ആസ്പക്ട് റേഷ്യോ, 303 PPI, ഡോൾബി വിഷൻ, 900 nits വരെ തെളിച്ചം, 140Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 540Hz ടച്ച് സാംപ്ലിങ് റേറ്റ്, അഡ്രിനോ 750 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം എന്നിവ ഇതിലുണ്ട്.

8GB / 12GB LPDDR5X റാം ഓപ്ഷനുകളും 128GB / 256GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളും ഈ വൺപ്ലസ് ടാബ് വാഗ്ദാനം ചെയ്യുന്നു. ഓക്സിജൻ ഒഎസ് 14ൽ ആണ് പ്രവർത്തനം. LED ഫ്ലാഷോടു കൂടിയ 13MP റിയർ ക്യാമറ, 8എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയും ഇതിലുണ്ട്.

ഇനി വൺപ്ലസ് വാച്ചും കെട്ടി, ഇയർബഡ്സും വച്ച് ടാബും നോക്കി വിലസാം

യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ആറ് സ്പീക്കറുകൾ, ഹൈ-റെസ് സർട്ടിഫിക്കേഷൻ, ​വൈ​ഫൈ 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, USB ടൈപ്പ്-C, 5G ഷെയറിങ്, NFC, 67W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 9510mAh ബാറ്ററി എന്നിവയാണ് വൺപ്ലസ് പാഡ് 2ന്റെ പ്രധാന ഫീച്ചറുകൾ.

വൺപ്ലസ് വാച്ച് 2R-ൻ്റെ വില 17,999 രൂപയാണ്. ഫോറസ്റ്റ് ഗ്രീൻ, ഗൺമെറ്റൽ ഗ്രേ എന്നിങ്ങനെ രണ്ട് ഷേഡുകളിലാണ് ഈ വാച്ച് എത്തുന്നത്. വൺപ്ലസ് ​നോർഡ് ബഡ്സ് 3 പ്രോ 3,299 രൂപ വിലയിൽ എത്തുന്നു. സ്റ്റാറി ബ്ലാക്ക്, സോഫ്റ്റ് ജേഡ് കളർ ഓപ്ഷനുകളിൽ ആണ് ബഡ്സ് 3 പ്രോ ലഭ്യമാകുക.

വൺപ്ലസ് പാഡ് 2 നിംബസ് ഗ്രേ കളർ ഓപ്ഷനിലാണ് എത്തുന്നത്. ഇതിന്റെ 8GB + 128GB മോഡലിന് 39,999 രൂപയും 12GB + 256GB മോഡലിന് 42,999 രൂപയും ആണ് വില. OnePlus Stylo 2 പെൻ 5499 രൂപയ്ക്കും വൺപ്ലസ് സ്മാർട്ട് കീബോർഡ് 8499 രൂപയ്ക്കും ലഭ്യമാകും.

ഇനി വൺപ്ലസ് വാച്ചും കെട്ടി, ഇയർബഡ്സും വച്ച് ടാബും നോക്കി വിലസാം

വൺപ്ലസ് പാഡ് 2 നിംബസ് ഗ്രേ കളർ ഓപ്ഷനിലാണ് എത്തുന്നത്. ഇതിന്റെ 8GB + 128GB മോഡലിന് 39,999 രൂപയും 12GB + 256GB മോഡലിന് 42,999 രൂപയും ആണ് വില. OnePlus Stylo 2 പെൻ 5499 രൂപയ്ക്കും വൺപ്ലസ് സ്മാർട്ട് കീബോർഡ് 8499 രൂപയ്ക്കും ലഭ്യമാകും. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും.

കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ഇഎംഐ ഓപ്ഷനുകളും പാഡ് 2ന് ലഭ്യമാകും. OnePlus Stylo 2, വൺപ്ലസ് സ്മാർട്ട് കീബോർഡ് 2, OnePlus Folio Case 2 എന്നിവയ്ക്ക് തുടക്കത്തിൽ 50% അധിക ഡിസ്കൗണ്ടും ലഭിക്കും. വൺപ്ലസ് വാച്ച് 2r, വൺപ്ലസ് നോർഡ് ബഡ്സ് 3 പ്രോ എന്നിവയുടെ വിൽപ്പന ജൂലൈ 20 മുതൽ ആരംഭിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇവ വാങ്ങാം.

More from GizBot

Best Mobiles in India

English summary
Along with the OnePlus Nord 4 smartphone, the OnePlus Pad 2, OnePlus Nord Buds 3 Pro and OnePlus Watch 2R were also launched. OnePlus Watch 2R is priced at Rs 17,999. OnePlus Nord Buds 3 Pro is priced at Rs 3,299. OnePlus Pad 2 is priced at Rs 39,999 for the 8GB + 128GB base model and Rs 42,999 for the 12GB + 256GB model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X