വൺപ്ലസ് ടിവി യു 1 എസ് സീരീസ് സ്മാർട്ട് ടിവിയുടെ വിലയും, രൂപകൽപ്പനയും, സവിശേഷതകളും വെളിപ്പെടുത്തി
വൺപ്ലസ് ടിവി യു 1 എസ് സീരീസ് സ്മാർട്ട് ടിവിയുടെ ലോഞ്ച് ഉടനെ നടക്കും. ഇത് മാത്രമല്ല പുതിയ ലീക്കുകൾ വരാനിരിക്കുന്ന സ്മാർട്ട് ടിവി ലൈനപ്പിൻറെ വിലയെയും രൂപകൽപ്പനയെയും കുറിച്ചുള്ള ഒരു കാഴ്ച്ചപ്പാട് നൽകുന്നു. മെലിഞ്ഞ കീഴ്‌ഭാഗമുള്ള മൂന്ന് വശങ്ങളിലും ഇത് മിക്കവാറും ബേസൽ-ലെസ്സ് ആയിരിക്കുമെന്ന് പറയുന്നു. ജനപ്രിയ ഒടിപി സേവനങ്ങൾക്കായി ഡെഡിക്കേറ്റഡ് ബട്ടണുകൾക്കൊപ്പം, റെൻഡറുകൾ ഒരു പുതിയ റിമോട്ട് കണക്റ്റിവിറ്റി ഓപ്ഷനും കാണിക്കുന്നു. ടിവി മോഡലുകൾക്കുള്ള വിലയും, ക്യാമറ ആക്സസറിയും ചോർന്നതായി ആരോപിക്കപ്പെടുന്നുണ്ട്. 39,999 രൂപ മുതൽ ആരംഭിക്കുന്ന വൺപ്ലസ് ടിവി യു 1 എസ് സീരീസിൽ 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് വലിപ്പങ്ങളിൽ വരുന്ന ഓപ്ഷനുകളും ഉൾപ്പെടും.

വൺപ്ലസ് ടിവി യു 1 എസ് സീരീസിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
അറിയപ്പെടുന്ന ടിപ്പ്സ്റ്റർ ഇഷാൻ അഗർവാൾ ട്വീറ്റ് ചെയ്ത വിശദാംശങ്ങൾ അനുസരിച്ച്, വൺപ്ലസ് ടിവി യു 1 എസ് സീരീസിൻറെ 50 ഇഞ്ച് മോഡലിന് 39,999 രൂപയും, 55 ഇഞ്ചിന് 48,999 രൂപയും, 65 ഇഞ്ച് മോഡലിന് 64,999 രൂപയുമാണ് യഥാക്രമം വരുന്ന വില. ജൂൺ 10 മുതൽ സെപ്റ്റംബർ 15 വരെ പരിമിതമായ സമയത്തേക്ക് വൺപ്ലസ് ഈ മൂന്ന് മോഡലുകൾക്ക് കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തുമെന്ന് തോന്നുന്നു. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ അവയ്ക്ക് 2,000 രൂപ, 3,000 രൂപ, 4,000 രൂപ വിലക്കുറവിൽ 37,999 രൂപ, 45,999, രൂപ, 60,999 രൂപ എന്നിങ്ങനെ യഥാക്രമം കിഴിവ് വിലകളിൽ ലഭിക്കുന്നതാണ്.

രൂപകൽപ്പനയുടെ കാര്യത്തിൽ, വൺപ്ലസ് ടിവി യു 1 എസ് സീരീസിൻറെയും റിമോട്ടിൻെറയും റെൻഡറുകൾ പങ്കിടാൻ അഗർവാൾ പ്രൈസ്ബാബയുമായി സഹകരിച്ചു. ടിവി മോഡലുകൾക്ക് മുകളിൽ സൂപ്പർ സ്ലിം ബെസലുകളും മൂന്ന് വശങ്ങളിൽ സ്ലിം ബെസലുമുള്ളതായി തോന്നുന്നു. ചുവടെ മൈക്രോഫോണുള്ള ഒരു വിപുലീകൃത മൊഡ്യൂളും നാല് ചെറിയ എൽഇഡി സൂചകങ്ങളാണെന്ന് തോന്നുന്നു. പുതിയ റിയൽമി സ്മാർട്ട് ടിവി 4 കെ 43 ഇഞ്ചിൽ നിലവിലുള്ളതിന് സമാനമായി റിമോട്ട് ഇല്ലാതെ ഉപയോഗിക്കാൻ കഴിയുന്ന ഗൂഗിൾ അസിസ്റ്റന്റിനുള്ള സപ്പോർട്ടുമായി വൺപ്ലസ് ടിവി യു 1 എസ് സീരീസ് അവതരിപ്പിച്ചേക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ടിവി മോഡലുകൾക്കുള്ള റിമോട്ട് എൻഎഫ്‌സി സപ്പോർട്ടുമായാണ് വരുന്നത്, അത് ഉപയോക്താക്കൾക്ക് അവരുടെ ഫോണുകളും ടിവികളും തമ്മിൽ കണ്ടെന്റ് ഷെയർ ചെയ്യുവാനുള്ള അവസരമൊരുക്കുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയ്ക്കായി പ്രത്യേക കീകൾ ഉണ്ട്. മുകളിൽ മൈക്രോഫോണുള്ള കോംപാക്റ്റ് ബ്ലാക്ക് റിമോട്ടാണ് ഇത്. അറിയപ്പെടുന്ന ടിപ്പ്സ്റ്റർ യോഗേഷ് മൈസ്മാർട്ട്പ്രൈസുമായി സഹകരിച്ച് വൺപ്ലസ് ടിവി യു 1 എസ് സീരീസിനായി ഒരു പ്ലഗ്-എൻ-പ്ലേ വെബ്‌ക്യാമിൻറെ റെൻഡറുകൾ പങ്കിട്ടിരുന്നു. വെബ്‌ക്യാമിന് പിന്നിൽ നൽകിയിട്ടുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് ചാർജ് ചെയ്യുവാനുള്ളതാണ്.

ഒപ്പം ക്യാമറയ്‌ക്കായി ഫിസിക്കൽ ഷട്ടറും മൈക്ക് കവർ ചെയ്യുന്നു. ഈ വെബ്‌ക്യാമിന് 30 എഫ്പിഎസിന് 1080 പിക്‌സൽ റെസലൂഷൻ ഉണ്ടായിരിക്കുമെന്നും അതിൻറെ വില ഏകദേശം 5,000 രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വൺപ്ലസ് ടിവി യു 1 എസ് സീരീസിനായുള്ള വിലയും, രൂപകൽപ്പനയും അല്ലെങ്കിൽ ആക്സസറികൾ എന്നിവയെക്കുറിച്ച് ഒരു വിവരവും വൺപ്ലസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജൂൺ 10 ന് ഈ സ്മാർട്ട് ടിവി ലൈനപ്പ് അവതരിപ്പിക്കുമ്പോൾ കൂടുതൽ വിവരങ്ങളെല്ലാം വെളിപ്പെടുത്തുന്നതാണ്.


Click it and Unblock the Notifications