വൺപ്ലസ് വാച്ച് കോബാൾട്ട് എഡിഷൻ അവതരിപ്പിച്ചു: പുതിയ വിലയും, സവിശേഷതകളും
വൺപ്ലസ് 9 സീരീസ് സ്മാർട്ട്‌ഫോണുകൾക്കൊപ്പം മാർച്ചിൽ വൺപ്ലസ് ആദ്യമായി സ്മാർട്ട് വാച്ച് പ്രഖ്യാപിച്ചു. എന്നാൽ, അവതരിപ്പിച്ചപ്പോൾ ഈ ബ്രാൻഡ് ക്ലാസിക് എഡിഷൻ മാത്രമാണ് പുറത്തിറക്കിയത്. ഇപ്പോൾ കോബാൾട്ട് എഡിഷൻ എന്ന മറ്റൊരു വേരിയന്റും കൂടി ചൈനയിൽ പ്രഖ്യാപിച്ചു. യഥാർത്ഥ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ രൂപകൽപ്പനയും വ്യത്യസ്തമായ പാക്കേജിംഗ് ബോക്സും കോബാൾട്ട് എഡിഷനിൽ വരുന്നു. ഏറ്റവും പുതിയ മോഡലിൻറെ വിലയും ക്ലാസിക് എഡിഷനെക്കാൾ കൂടുതലാണ്.

വൺപ്ലസ് വാച്ച് കോബാൾട്ട് എഡിഷൻ: യഥാർത്ഥ മോഡലിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് എന്താണ്?
316L സ്റ്റെയിൻലെസ് സ്റ്റീൽ, കോബാൾട്ട് അലോയ് ഫ്രെയിമുള്ള സഫയർ ഗ്ലാസ് കവറാണ് കോബാൾട്ട് എഡിഷനിൽ വരുന്നത്. യഥാർത്ഥ മോഡലിന് സമാനമായ ഒരു വൃത്താകൃതിയിലുള്ള ഡയലും കോബാൾട്ട് എഡിഷനിൽ ഉൾ; എന്നിരുന്നാലും, ഇതിന് ഗോൾഡ് കളർ ഫിനിഷുണ്ട്, കൂടാതെ ലെതർ, ഫ്ലൂറോ റബ്ബർ സ്ട്രാപ്പുകളുമുണ്ട്. എന്നാൽ, മറ്റ് സവിശേഷതകൾ ക്ലാസിക് എഡിഷന് സമാനമാണ്. 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 2.5 ഡി ബെൻഡ് ഗ്ലാസ് സംരക്ഷണമുണ്ട്. 46 മില്ലീമീറ്റർ വലുപ്പമുള്ള വാച്ച് കേസ് 110-ലധികം വർക്ക്ഔട്ട് മോഡുകൾ ഉൾപ്പെടുന്നു. ഈ വാച്ച് ഗൂഗിളിൻറെ WearOS ന് പകരം RTOS ൽ പ്രവർത്തിപ്പിക്കുകയും ഇൻബിൽറ്റ് ജിപിഎസ്, 24 × 7 ഹൃദയമിടിപ്പ് സെൻസർ, ഒരു SpO2 മോണിറ്റർ, സ്ലീപ്പ് ട്രാക്കിംഗ്, സ്ട്രെസ് മോണിറ്റർ തുടങ്ങിയ സവിശേഷതകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.

ഒരു ചാർജിൽ 14 ദിവസം വരെ ഉപയോഗവും ഏഴ് ദിവസത്തെ ബാറ്ററി ലൈഫും വെറും 20 മിനിറ്റ് ചാർജുള്ള 402 എംഎഎച്ച് ബാറ്ററിയുമുണ്ട്. മാത്രമല്ല, വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയ്‌ക്കായി വാച്ച് IP68- സർട്ടിഫൈഡ് ആണ്, കൂടാതെ ടച്ച് കൺട്രോളിനെയും സപ്പോർട്ട് ചെയ്യുന്നു. വൺപ്ലസ് ടിവിയുടെ റിമോട്ട് കൺട്രോളായി പ്രവർത്തിക്കുവാൻ ഇതിന് സാധിക്കും. ടിവി കാണുമ്പോൾ നിങ്ങൾ ഉറങ്ങുകയാണെങ്കിൽ വാച്ച് യാന്ത്രികമായി തന്നെ ടിവി ഓഫ് ചെയ്യും. കൂടാതെ, ജിപിഎസ് പ്രകടനം, ആക്റ്റിവിറ്റി ട്രാക്കിംഗ്, എല്ലായ്‌പ്പോഴും ഓൺ ഡിസ്‌പ്ലേ എന്നിവയും മെച്ചപ്പെടുത്തുന്നതിന് വൺപ്ലസ് വാച്ചിന് രണ്ട് തവണ ഫേംവെയർ അപ്‌ഡേറ്റും ലഭിച്ചിട്ടുണ്ട്.

വൺപ്ലസ് വാച്ച് കോബാൾട്ട് എഡിഷൻറെ വില
കോബാൾട്ട് എഡിഷന് ആർഎംബി 1599 (ഏകദേശം 18,250 രൂപ), വൺപ്ലസ് വാച്ചിൻറെ ക്ലാസിക് എഡിഷന് 16,999 രൂപയും വില വരുന്നു. എന്നാൽ, ഈ സ്മാർട്ട് വാച്ച് ഇപ്പോൾ രാജ്യത്ത് 14,999 രൂപയ്ക്ക് വിൽക്കുന്നു. മാത്രമല്ല, കോബാൾട്ട് എഡിഷൻ ഇപ്പോൾ ജെ.ഡി.കോമിൽ വിൽപ്പനയ്ക്കായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
വൺപ്ലസ് വാച്ച് കോബാൾട്ട് എഡിഷൻ ഇന്ത്യയിൽ
ഇന്ത്യ ഈ സ്മാർട്ട് വാച്ച് എപ്പോൾ ലോഞ്ച് ചെയ്യുമെന്നതിനെ കുറിച്ച് ഇതുവരെ വിവരവുമില്ല, എന്നാൽ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുന്നതായിരിക്കും. ഈ സ്മാർട്ട് വാച്ച് ഇന്ത്യയിൽ ഒരു 20,000 രൂപയ്ക്ക് താഴെ വില വരുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








