അടിപൊളി ഡിസൈനിൽ വൺപ്ലസ് വാച്ച് കോബാൾട്ട് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു

|

പുതിയ അടിപൊളി സ്മാർട്ട് വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ച് മുന്നേറുകയാണ് ഏവരുടെയും പ്രിയപ്പെട്ട ബ്രാൻഡ് വൺപ്ലസ്. വൺപ്ലസ് ഇപ്പോൾ കോബാൾട്ട് ലിമിറ്റഡ് എഡിഷൻ സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മെയ് മാസത്തിൽ ചൈനയിൽ അവതരിപ്പിച്ച ഇത് വൺപ്ലസ് വാച്ചിൻറെ പ്രത്യേക എഡിഷൻ വേരിയന്റാണ്, കൂടാതെ കോബാൾട്ട് അലോയ് അതിൻറെ മധ്യ ഫ്രെയിമിൽ അവതരിപ്പിക്കുന്നു.

 

വൺപ്ലസ് വാച്ചിൻറെ സ്റ്റെയിൻ‌ലെസ് സ്റ്റീൽ ബിൽഡുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ മോടിയുള്ളതും സ്റ്റുഡിയർ രൂപകൽപ്പനയും നൽകാൻ കോബാൾട്ട് അലോയ് ഉപയോഗിക്കുന്നു. ഈ പുതിയ സ്മാർട്ട് വാച്ചിൽ സഫയർ ഗ്ലാസ് സവിശേഷതയുണ്ട്. മാർച്ചിൽ വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ആർ എന്നിവയ്‌ക്കൊപ്പം അവതരിപ്പിച്ച ഒറിജിനൽ വേരിയന്റിന് സമാനമായ സവിശേഷതകൾ ഈ സ്മാർട്ട് വാച്ചിലുണ്ട്.

ഇന്ത്യയിൽ വൺപ്ലസ് വാച്ച് കോബാൾട്ട് ലിമിറ്റഡ് എഡിഷൻറെ വിലയും, ലഭ്യതയും

ഇന്ത്യയിൽ വൺപ്ലസ് വാച്ച് കോബാൾട്ട് ലിമിറ്റഡ് എഡിഷൻറെ വിലയും, ലഭ്യതയും

വൺപ്ലസ് വാച്ച് കോബാൾട്ട് ലിമിറ്റഡ് എഡിഷൻ സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 19,999 രൂപയാണ് വില വരുന്നത്. വൺപ്ലസ്.ഇൻ, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ വഴി ജൂലൈ 16 ന് ഉച്ചയ്ക്ക് 12:00 മണി മുതൽ ഈ സ്മാർട്ട് വാച്ച് ലഭയംയി തുടങ്ങും. ഈ സ്മാർട്ട് വാച്ച് ഇപ്പോൾ പ്രീ-ബുക്കിംഗിനായും ലഭ്യമാണ്, കൂടാതെ ഉപഭോക്താക്കൾക്ക് ജൂലൈ 10 വരെ മുൻകൂട്ടി ഒരു യൂണിറ്റ് ബുക്ക് ചെയ്യാവുന്നതാണ്. വൺപ്ലസ്.ഇൻ, വൺപ്ലസ് സ്റ്റോർ ആപ്പ് എന്നിവയിൽ 1,000 രൂപ നൽകി ഈ സ്മാർട്ട് വാച്ച് മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് വൺപ്ലസ് പറയുന്നു. ഈ സ്മാർട്ട് വാച്ചിൻറെ ലഭ്യതയെക്കുറിച്ച് ഉപയോക്താക്കളെ ഇ-മെയിൽ, വൺപ്ലസ് സ്റ്റോർ ആപ്പ് വഴി അറിയിക്കുന്നതായിരിക്കും, കൂടാതെ ജൂലൈ 12-14 തീയതികൾക്കിടയിൽ പേയ്‌മെന്റ് പൂർത്തിയാക്കേണ്ടതുണ്ട്. സെപ്റ്റംബർ 15 വരെ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് വൺപ്ലസ് വാച്ച് കോബാൾട്ട് ലിമിറ്റഡ് എഡിഷൻ 1,000 രൂപ തൽക്ഷണ കിഴിവോടെ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. തിരഞ്ഞെടുത്ത അമേരിക്കൻ എക്സ്പ്രസ് കാർഡുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം ക്യാഷ് ബാക്കും ലഭിക്കും.

വൺപ്ലസ് വാച്ച് കോബാൾട്ട് ലിമിറ്റഡ് എഡിഷൻറെ സവിശേഷതകൾ
 

വൺപ്ലസ് വാച്ച് കോബാൾട്ട് ലിമിറ്റഡ് എഡിഷൻറെ സവിശേഷതകൾ

വൺപ്ലസ് വാച്ച് കോബാൾട്ട് ലിമിറ്റഡ് എഡിഷനിൽ സഫയർ ഗ്ലാസ് വരുന്ന 1.39 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. മെച്ചപ്പെടുത്തിയ ബറൈറ്നെസിനും അസാധാരണമായ സ്ക്രാച്ച് റെസിസ്റ്റൻസിനുമായി ഈ ഗ്ലാസിന് 9 മോസ് റേറ്റിംഗ് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പരമ്പരാഗത സ്റ്റെയിൻ‌ലെസ് സ്റ്റീലിനേക്കാൾ ശക്തമായ കോബാൾട്ട് അലോയ്യിൽ നിന്നാണ് വാച്ച് കേസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തടസ്സമില്ലാത്ത കണക്ഷൻ, വൺപ്ലസ് ടിവിക്കുള്ള റിമോട്ട് കൺട്രോൾ, 110 വർക്ക്ഔട്ട് മോഡുകൾ എന്നിവ ഉൾപ്പെടുന്ന ഒരു കസ്റ്റമൈസ്ഡ് ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് ഈ സ്മാർട്ട് വാച്ച് പ്രവർത്തിക്കുന്നത്.

അടിപൊളി ഡിസൈനിൽ വൺപ്ലസ് വാച്ച് കോബാൾട്ട് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു

എസ്‌പി‌ഒ 2 ഓക്സിജൻ സാച്ചുറേഷൻ മോണിറ്ററിംഗ്, സ്ട്രെസ് ഡിറ്റക്ഷൻ, ബ്രീത്തിംഗ് ട്രാക്കർ, റാപിഡ് ഹാർട്ട് റേറ്റ് അലേർട്ടുകൾ, സെഡാൻട്രി റിമൈൻഡറുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഈ അപ്ലിക്കേഷൻ ശേഖരിക്കുന്ന എല്ലാ ഡാറ്റയും വൺപ്ലസ് ഹെൽത്ത് അപ്ലിക്കേഷൻറെ ഉള്ളിൽ നിരീക്ഷിക്കാനും കഴിയും. സ്റ്റാൻ‌ഡലോൺ ജി‌പി‌എസ്, ബ്ലൂടൂത്ത് എന്നിവയ്‌ക്കായുള്ള സപ്പോർട്ടും ഈ വാച്ചിലുണ്ട്. ഐപി 68 സർട്ടിഫൈഡ് ബിൽഡിനൊപ്പം 5 എടിഎം വാട്ടർ റെസിസ്റ്റൻസും ഇതിൽ വരുന്നു. കമ്പനിയുടെ സ്വന്തം വാർപ്പ് ചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയ്ക്കുള്ള സപ്പോർട്ടുള്ള 405mAh ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
OnePlus Watch Cobalt Limited Edition will be available in India from July 7, with pre-orders beginning on July 7. In March, the device was unveiled alongside the conventional OnePlus Watch. The device has a one-of-a-kind watch face made of sapphire glass that has been specifically processed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X