മെയ് 24 അവതരിപ്പിക്കുന്ന വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻറെ സവിശേഷതകളറിയാം
വൺപ്ലസ് വാച്ചിൻറെ ഒന്നിലധികം എഡിഷനുകൾ അവതരിപ്പിക്കുമെന്ന് കമ്പനി സൂചിപ്പിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഹാരി പോട്ടർ പ്രമേയമായിട്ടുള്ള വൺപ്ലസ് വാച്ച് പുറത്തിറക്കുവാൻ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 എഡിഷനും വരുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നു. എന്നാൽ, മറ്റൊരു പ്രശ്‌നം നിങ്ങൾക്ക് ഇത് സ്വന്തമാക്കുവാൻ സാധിക്കില്ല എന്നുള്ളതാണ്. ഇന്ത്യയിൽ ഈ സ്മാർട്ട് വാച്ച് വിൽപ്പനയ്ക്ക് എത്തുമോ എന്ന കാര്യത്തിൽ ഉറപ്പ് നൽകാനാവില്ല. എന്തായാലും, ഈ പുതിയ വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 എഡിഷനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 എഡിഷൻ വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ പോലെ ലിമിറ്റഡ് എഡിഷൻ മോഡലായി ചൈനയിൽ മാത്രമായി പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. മാത്രവുമല്ല, വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 എഡിഷൻ പരിമിതമായ സംഖ്യകളിൽ മാത്രമായി ലഭ്യമാകും. എന്നാൽ, സാധാരണ എഡിഷനെക്കാൾ അൽപ്പം കൂടുതൽ വില ഇതിന് നൽകിയേക്കുമെന്ന് പറയുന്നു. സാധാരണ എഡിഷനുമായി താരതമ്യപ്പെടുത്തുമ്പോൾ, വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷന് സമാനമായ സവിശേഷതകൾ ഉണ്ടാകും.
എന്നാൽ, ഈ ഡിവൈസിന് സൈബർപങ്ക് 2077 തീം സ്ട്രാപ്പ് ഉണ്ടാകും, കൂടാതെ സൈബർപങ്ക് 2077 ഗെയിമിന് ചുറ്റുമുള്ള ഒരു ഫാൻസി പാക്കേജും വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്മാർട്ട് വാച്ചിൻറെ ഒരു വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ഇത് വൺപ്ലസിൽ നിന്ന് വരാനിരിക്കുന്ന ലിമിറ്റഡ് എഡിഷൻ സ്മാർട്ട് വാച്ചിനെ ആദ്യമായി കാണിക്കുകയും ചെയ്യ്തു. വാച്ചിൽ തന്നെ വരുന്ന വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 എഡിഷന് പ്രത്യേക വാച്ച് ഫെയ്‌സുകൾ ഉണ്ടാകും. ഈ സ്മാർട്ട് വാച്ച് വാർപ്പ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുകയും ഒറ്റ ചാർജിൽ 2 ആഴ്ച വരെ ബാറ്ററി ലൈഫ് നൽകുകയും ചെയ്യും. എന്നാൽ, നിങ്ങൾ ജിപിഎസ് ഉപയോഗിക്കുകയാണെങ്കിൽ ബാറ്ററിയുടെ ചാർജ് വേഗത്തിൽ തീരുകയും ചെയ്യും.

വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻ സവിശേഷതകൾ
വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷനിൽ 1.4 ഇഞ്ച് വൃത്താകൃതിയിലുള്ള ഒഎൽഇഡി ഡിസ്‌പ്ലേയുണ്ട്. 1 ജിബി റാമും 4 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള കസ്റ്റം പ്രോസസറാണ് വാച്ചിന് കരുത്ത് പകരുന്നത്. വാച്ച് ഐപി 68 വാട്ടർ, ഡസ്റ്റ് സർട്ടിഫൈഡ് എന്നിവയും 5 എടിഎം വരെ ഈ ഡിവൈസ് റെസിസ്‌റ്റ് ചെയ്യും. വൺപ്ലസ് വാച്ചിന് 15,000 രൂപയും വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻ യഥാർത്ഥ എഡിഷനെക്കാൾ അൽപ്പം കൂടുതൽ വില വരും. വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ൻറെ ലഭ്യത ചൈനയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ പ്രഖ്യാപനത്തിൽ നിരാശപ്പെടുത്തുന്ന മറ്റൊരു കാര്യം.


Click it and Unblock the Notifications








