കോളിങ് ഫീച്ചറുമായി വിപണിയിലെത്തിയ ചില മികച്ച സ്മാർട്ട് വാച്ചുകൾ

|

ഇപ്പോൾ പുറത്തിറങ്ങുന്ന സ്മാർട്ട് വാച്ചുകളിൽ യൂസേഴ്സ് തിരയുന്ന പ്രധാന ഫീച്ചറുകളിൽ ഒന്നാണ് ബ്ലൂടൂത്ത് കോളിങ് സൌകര്യം. നിങ്ങൾക്ക് ലഭിക്കുന്ന കോളുകളും മറ്റും കൈത്തണ്ടയിൽ നിന്ന് തന്നെ അറിയാൻ കഴിയുന്നതും റെസ്പോൺഡ് ചെയ്യാൻ കഴിയുന്നതും ബ്ലൂടൂത്ത് കോളിങ് ഫീച്ചറിനെ ആകർഷകമാക്കുന്നു. പുറത്തിറങ്ങുന്ന എല്ലാ വാച്ചുകളിലും കോളിങ് ഫീച്ചർ ലഭിക്കാറില്ല. മറ്റ് ഫീച്ചറുകൾക്കായി കോളിങ് ഫെസിലിറ്റി ഒഴിവാക്കുന്നത് പൊതുവേ സ്മാർട്ട് വാച്ച് ബ്രാൻഡുകളുടെ സ്വഭാവവുമാണ്. എന്നാൽ ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായി വരുന്ന സ്മാർട്ട് വാച്ചുകളും വിപണിയിൽ ഉണ്ട്. വിപണിയിൽ ലഭ്യമായ, ബ്ലൂടൂത്ത് കോളിങ് ഫീച്ചറുള്ള മികച്ച സ്മാർട്ട് വാച്ചുകളുടെ ലിസ്റ്റ് താഴെ നൽകിയിരിക്കുന്നു. ഇതിൽ നിന്നും നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മികച്ച ഡിവൈസ് കണ്ടെത്താൻ സാധിക്കും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ബോട്ട് വാച്ച് പ്രീമിയ

ബോട്ട് വാച്ച് പ്രീമിയ

4,499 രൂപയ്ക്കാണ് ബോട്ട് വാച്ച് പ്രീമിയ വിപണിയിൽ എത്തിയത്. ബോട്ട് വാച്ച് പ്രീമിയയ്ക്ക് 454 x 454 പിക്സൽ റെസല്യൂഷനോട് കൂടിയ 1.3 ഇഞ്ച് റൗണ്ട് ഡിസ്പ്ലെയാണ് നൽകിയിരിക്കുന്നത്. ബോട്ട് വാച്ച് പ്രീമിയ ബ്ലൂടൂത്ത് കോളിങ് സപ്പോർട്ട് ഓഫർ ചെയ്യുന്നു. മെറ്റാലിക് ഫ്രെയിം കൊണ്ട് പൊതിഞ്ഞ അമോലെഡ് പാനലാണ് ബോട്ട് വാച്ച് പ്രീമിയ ഫീച്ചർ ചെയ്യുന്നത്. സ്ട്രെസ് മോണിറ്റർ, ഹാർട്ട് റേറ്റ് മോണിറ്റർ, സ്ലീപ്പ് ട്രാക്കർ എന്നിങ്ങനെയുള്ള നിരവധി ഹെൽത്ത് ഫീച്ചറുകളുമായാണ് ബോട്ട് വാച്ച് പ്രീമിയ വിപണിയിലേക്ക് വരുന്നത്; രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കുന്നതിനുള്ള എസ്പിഒ2 സെൻസറും ബോട്ട് വാച്ച് പ്രീമിയയിൽ നൽകിയിരിക്കുന്നു. ഒറ്റ ചാർജിൽ 7 ദിവസം വരെ ബോട്ട് വാച്ച് പ്രീമിയയ്ക്ക് ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബോട്ട് വാച്ച് പ്രീമിയ സ്മാർട്ട് വാച്ച് ഐപി67 വാട്ടർ റെസിസ്റ്റന്റ് റേറ്റിങും ബോട്ട് വാച്ച് പ്രീമിയ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നു.

ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന 148 രൂപയുടെ എയർടെൽ വൌച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാംഒടിടി ആനുകൂല്യങ്ങൾ നൽകുന്ന 148 രൂപയുടെ എയർടെൽ വൌച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഫയർ ബോൾട്ട് ടോക്ക് 2
 

ഫയർ ബോൾട്ട് ടോക്ക് 2

ദിവസങ്ങൾക്ക് മുമ്പാണ് ഫയർ ബോൾട്ട് ടോക്ക് 2 സ്മാർട്ട് വാച്ച് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 2,499 രൂപയാണ് ഫയർ ബോൾട്ട് ടോക്ക് 2 സ്മാർട്ട് വാച്ചിന് വില വരുന്നത്. ഫയർ ബോൾട്ട് ടോക്ക് 2 സ്മാർട്ട് വാച്ചിൽ ബ്ലൂടൂത്ത് കോളിങ് ഫീച്ചറിനും സപ്പോർട്ട് ലഭിക്കുന്നു. ഒരു ബിൽറ്റ് ഇൻ മൈക്കും സ്പീക്കറും ഫയർ ബോൾട്ട് ടോക്ക് 2 സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. 240 x 240 പിക്സൽ റെസല്യൂഷനോട് കൂടിയ 1.28 ഇഞ്ച് സർക്കുലർ ഡിസ്പ്ലെയാണ് ഫയർ ബോൾട്ട് ടോക്ക് 2 സ്മാർട്ട് വാച്ചിന്റെ സവിശേഷത. ഫീച്ചറുകളുടെ കാര്യത്തിൽ, നിങ്ങൾക്ക് എസ്പിഒ2 മോണിറ്റർ, 24 / 7 ഹാർട്ട് റേറ്റ് മോണിറ്റർ, മെഡിറ്റേറ്റീവ് ബ്രീത്തിങ് എന്നിവയൊക്കെ ഫയർ ബോൾട്ട് ടോക്ക് 2 സ്മാർട്ട് വാച്ചിൽ ലഭിക്കും. കൂടാതെ, ഫയർ ബോൾട്ട് ടോക്ക് 2 സ്മാർട്ട് വാച്ചിന് വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായി ഐപി68 റേറ്റിങും നൽകിയിരിക്കുന്നു.

അമാസ്ഫിറ്റ് ജിടിആർ 2 2022

അമാസ്ഫിറ്റ് ജിടിആർ 2 2022

അമാസ്ഫിറ്റ് ജിടിആർ 2 2022 മോഡലാണ് ബ്ലൂടൂത്ത് കോളിങ് ഫീച്ചർ ഓഫർ ചെയ്യുന്നത്. 11,999 രൂപയ്ക്കാണ് അമാസ്ഫിറ്റ് ജിടിആർ 2 ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയുള്ള ഒരു റൗണ്ട് ഡയലാണ് അമാസ്ഫിറ്റ് ജിടിആർ 2 സ്മാർട്ട് വാച്ചിൽ ഉള്ളത്. ആരോഗ്യ സംബന്ധിയായ സവിശേഷതകളെ സംബന്ധിച്ചിടത്തോളം ഹാർട്ട് റേറ്റ് മോണിറ്ററിങ്, രക്തത്തിലെ ഓക്സിജൻ ട്രാക്ക് ചെയ്യൽ, സ്ലീപ്പ് ക്വാളിറ്റി മോണിറ്ററിങ് എന്നിവ പോലെയുള്ള നിരവധി ഫീച്ചറുകൾ അമാസ്ഫിറ്റ് ജിടിആർ 2 സ്മാർട്ട് വാച്ച് ഓഫർ ചെയ്യുന്നു. ഏകദേശം 3 ജിബി വരെ മ്യൂസിക് സ്റ്റോറേജിനും അമാസ്ഫിറ്റ് ജിടിആർ 2 സ്മാർട്ട് വാച്ചിൽ ഓപ്ഷൻ ഉണ്ട്. സാധാരണ ഉപയോഗം മാത്രം ഉള്ളവർക്ക് 11 ദിവസം വരെ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഹെവി യൂസേജ് ഉള്ളവർക്ക് 6 ദിവസം വരെ ബാറ്ററി ലൈഫ് കിട്ടുമെന്നും കമ്പനി അവകാശപ്പെടുന്നു.

വിവോ എക്സ്80, വൺപ്ലസ് 9ആർടി 5ജി അടക്കമുള്ള 2022ലെ മികച്ച വിലകുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾവിവോ എക്സ്80, വൺപ്ലസ് 9ആർടി 5ജി അടക്കമുള്ള 2022ലെ മികച്ച വിലകുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ

പെബിൾ കോസ്മോസ് ലക്സ്

പെബിൾ കോസ്മോസ് ലക്സ്

പെബിൾ കോസ്‌മോസ് ലക്‌സ് വിപണിയിൽ എത്തുന്നതും ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായാണ്. 1.36 അമോലെഡ് ഡിസ്പ്ലെയാണ് പെബിൾ കോസ്മോസ് ലക്സ് ഫീച്ചർ ചെയ്യുന്നത്. എസ്പിഒ2, ബ്ലഡ് പ്രഷർ മോണിറ്റർ, സ്ലീപ്പ് ട്രാക്കർ, കലോറി കൗണ്ടർ എന്നിവ പോലുള്ള നിരവധി ഫീച്ചറുകളും പെബിൾ കോസ്മോസ് ലക്സ് സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. ഒറ്റ ചാർജിൽ 7 ദിവസത്തെ ബാറ്ററി ലൈഫും പെബിൾ കോസ്മോസ് ലക്സ് സ്മാർട്ട് വാച്ചിൽ കമ്പനി അവകാശപ്പെടുന്നു.

വൺപ്ലസ് വാച്ച്

വൺപ്ലസ് വാച്ച്

ഇക്കൂട്ടത്തിലെ പ്രീമിയം വാച്ചുകളിൽ ഒന്നാണ് വൺപ്ലസ് വാച്ച്. 1.39 ഇഞ്ച് 2.5 ഡി കർവ്ഡ് അമോലെഡ് ഡിസ്പ്ലെയുമായാണ് വൺപ്ലസ് വാച്ച് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 402 എംഎഎച്ച് ബാറ്ററിയും വൺപ്ലസ് വാച്ചിൽ ലഭ്യമാണ്. 1 ജിബി റാമും 4 ജിബി ഓൺബോർഡ് സ്റ്റോറേജും വൺപ്ലസ് വാച്ചിൽ കമ്പനി ലഭ്യമാക്കിയിരിക്കുന്നു. ഗൈറോസ്‌കോപ്പ് സെൻസർ, ജിയോ മാഗ്നറ്റിക് സെൻസർ, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ്, ബ്ലഡ് ഓക്‌സിജൻ സെൻസർ എന്നിങ്ങനെയുള്ള ഫീച്ചറുകളും വൺപ്ലസ് വാച്ച് ഫീച്ച‍ർ ചെയ്യുന്നു. 14,999 രൂപയ്ക്കാണ് വൺപ്ലസ് വാച്ച് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത്.

അടിപൊളി ഫീച്ചറുകളുമായി iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിഅടിപൊളി ഫീച്ചറുകളുമായി iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

Best Mobiles in India

English summary
Bluetooth calling facility is one of the key features that users are looking for in the smartwatches that are coming out now. Calling feature is not available on all smartwatches. Excluding the calling facility for other features is also a characteristic of smartwatch brands in general.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X