മാർച്ച് 23 ന് അവതരിപ്പിക്കുന്ന വൺപ്ലസ് സ്മാർട്ട് വാച്ച് ഇപ്പോൾ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്
വൺപ്ലസ് 9 സീരീസിനൊപ്പം ആദ്യത്തെ സ്മാർട്ട് വാച്ച് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് 23 ന് അവതരിപ്പിക്കുന്നതിന് മുൻപായി വൺപ്ലസ് വാച്ച് ചൈനയിൽ ഇപ്പോൾ പ്രീ-ഓർഡറുകൾക്കായി ലഭ്യമാക്കി കഴിഞ്ഞു. ഈ ആഴ്ച ആദ്യം ഈ സ്മാർട്ട് വാച്ച് അവതരിപ്പിക്കുമെന്ന് വൺപ്ലസ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ ഏറ്റവും പുതിയ റെൻഡർ വരാനിരിക്കുന്ന ഈ സ്മാർട്ട് വാച്ചിൻറെ സവിശേഷതകൾ വിശദമാക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം, ചൈനയുടെ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ജെഡി.കോമിൽ മുൻകൂട്ടി ഓർഡറുകൾക്കായി വൺപ്ലസ് വാച്ച് ലഭ്യമാണ്. ഈ സ്മാർട്ട് വാച്ച് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി നിങ്ങൾക് ലിസ്റ്റിംഗ് അനുസരിച്ച് സിഎൻവൈ 50 (ഏകദേശം 600 രൂപ) നൽകണം. ഈ സ്മാർട്ട് വാച്ച് മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇതിൻറെ മുഴുവൻ തുകയും അടച്ച് കഴിയുമ്പോൾ സിഎൻവൈ 100 (ഏകദേശം 1,100 രൂപ) കിഴിവ് ലഭിക്കും. ലിസ്റ്റിംഗ് ഈ സ്മാർട്ട് വാച്ചിൻറെ രൂപകൽപ്പന വെളിപ്പെടുത്തുന്നില്ല, പക്ഷേ ബ്ലൂടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റി ഇതിൽ വരുമെന്ന കാര്യം ഉറപ്പാക്കി.

മറ്റൊരു ട്വീറ്റിൽ, അൺബോക്സ് തെറാപ്പി എന്ന പേരിൽ പരിശോധിച്ച ട്വിറ്റർ അക്കൗണ്ട് വൺപ്ലസ് വാച്ചിന്റെ ഔദ്യോഗിക ചിത്രം പോസ്റ്റ് ചെയ്യ്തു. ഡിസൈൻ സാംസങ് ആക്റ്റീവ് വാച്ചിന് സമാനമായി കാണപ്പെടുന്നു. വൺപ്ലസ് മുമ്പ് സൂചിപ്പിച്ചതുപോലെ, ഈ സ്മാർട്ട് വാച്ചിൻറെ വലതുവശത്ത് രണ്ട് ഫിസിക്കൽ ബട്ടണുകളുള്ള വൃത്താകൃതിയിലുള്ള ഡയലുണ്ട്. ബട്ടണുകളിലൊന്നിൽ വൺപ്ലസ് ബ്രാൻഡിംഗ് വരുന്നു. വൺപ്ലസ് സ്മാർട്ട് വാച്ചിൻറെ ഔദ്യോഗിക ചിത്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതിനാൽ അൺബോക്സ് തെറാപ്പിയുടെ ക്ലെയിമുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല.

46 എംഎം ഡയൽ വലുപ്പവുമായി വൺപ്ലസ് വാച്ച് വരുമെന്ന് പറയുന്നു. കറുപ്പും വെള്ളിയും ഉൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിൽ മാത്രമേ ഇത് അവതരിപ്പിക്കുകയുള്ളു. ഹാർട്ട്റേറ്റ്, എസ്‌പിഒ 2 സെൻസറുകൾ ഉൾപ്പെടെ ഒന്നിലധികം സെൻസറുകളുമായാണ് സ്മാർട്ട് വാച്ച് എത്തുക. വാച്ച് ഐപി68 റേറ്റുചെയ്തതാണെന്ന് പറയപ്പെടുന്നു, അതായത് നീന്തുന്ന സമയത്ത് ഇത് നിങ്ങൾക്ക് ധരിക്കാവുന്നതാണ്. വൺപ്ലസിന് 4 ജിബിയുടെ ഇന്റർനാൽ സ്റ്റോറേജും ഒരു വലിയ ബാറ്ററിയും ഉണ്ടായിരിക്കാം. ബാറ്ററിയ്ക്ക് വാർപ്പ് ചാർജ് സാങ്കേതികവിദ്യ സപ്പോർട്ട് ലഭിച്ചേക്കും. ഇത് മൊത്തത്തിലുള്ള ചാർജിംഗ് വേഗത വർദ്ധിപ്പിക്കും.

wearOS ൽ ഈ സ്മാർട്ട് വാച്ച് പ്രവർത്തിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും സിഇഒ പീറ്റ് ലോ അത് നിരസിച്ചു. മികച്ച ഉപയോക്തൃ അനുഭവം നൽകുന്നതിന് വാച്ച് ഒരു കസ്റ്റം ഓപ്പറേറ്റിംഗ് സിസ്റ്റവുമായി വരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. വൺപ്ലസ് 9 സീരീസിനൊപ്പം മാർച്ച് 23 ന് വൺപ്ലസ് വാച്ച് പുറത്തിറക്കുമെന്ന് പറയപ്പെടുന്നു. 9 സീരീസിൽ വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ആർ എന്നിവ ഉൾപ്പെടും.


Click it and Unblock the Notifications








