അമോലെഡ് ഡിസ്പ്ലേയുള്ള വൺപ്ലസ് വാച്ച് അവതരിപ്പിച്ചു: ഇന്ത്യയിലെ വില, സവിശേഷതകൾ
ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം വൺപ്ലസ് ഒടുവിൽ വൺപ്ലസ് വാച്ച് എന്ന പേരിൽ ആദ്യത്തെ സ്മാർട്ട് വാച്ച് പുറത്തിറക്കി. 1.39 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്പ്ലേ, ഐപി 68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ് എന്നിവ വൺപ്ലസ് വാച്ചിൻറെ പ്രധാന സവിശേഷതകളാണ്. ഇതുകൂടാതെ, ഈ വാച്ച് കമ്പനിയുടെ സ്വന്തം കസ്റ്റമൈസ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. ഈ പുതിയ സ്മാർട്ട് വാച്ചിനെക്കുറിച്ച് ലഭ്യമായ മറ്റ് സവിശേഷതകൾ നമുക്ക് ഇവിടെ പരിശോധിക്കാം.

വൺപ്ലസ് വാച്ച്: ഇന്ത്യയിൽ വില
വൺപ്ലസ് വാച്ച് ക്ലാസിക് എഡിഷന് 16,999 രൂപയാണ് വില വരുന്നത്. ഈ വാച്ചിൻറെ ലഭ്യതയെ കുറിച്ച് കമ്പനി ഇതുവരെ ഒന്നുംതന്നെ വ്യക്തമാക്കിയിട്ടില്ല. വൺപ്ലസ് വാച്ച് കോബോൾട്ട് ലിമിറ്റഡ് എഡിഷൻറെ വിലയോ ലഭ്യതയോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൂൺലൈറ്റ് സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ വാച്ച് ലഭ്യമാക്കും. സഫയർ ഗ്ലാസ് ടോപ്പിനൊപ്പം വരുന്ന വൺപ്ലസ് വാച്ച് കോബോൾട്ട് ലിമിറ്റഡ് എഡിഷനും കമ്പനി പുറത്തിറക്കി.

വൺപ്ലസ് വാച്ച്: സവിശേഷതകൾ
454 × 454 പിക്‌സൽ റെസല്യൂഷനുള്ള 1.39 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാണ് വൺപ്ലസ് വാച്ചിൽ വരുന്നത്. 46 എംഎം വൃത്താകൃതിയിലുള്ള ഡയൽ ഇതിലുണ്ട്. വാച്ചിൽ മുകളിൽ 2.5 ഡി വളഞ്ഞ ഗ്ലാസ് വരുന്നു. 5ATM IP68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസും വരുന്നതാണ് ഈ വാച്ച്. സ്ലീപ്പ് മോണിറ്ററിംഗ്, എയർ പ്രഷർ മോണിറ്ററിംഗ്, ബ്ലഡ് ഓക്സിജൻ ലെവൽ മോണിറ്ററിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുന്നത്. 110-ലധികം വർക്ക്ഔട്ട് മോഡുകൾക്കുള്ള സപ്പോർട്ടുമായാണ് ഇത് വരുന്നത്.

ടിവിയും സ്മാർട്ട്‌ഫോൺ സംയോജനവും വൺപ്ലസ് ഡിവൈസുകൾക്കായുള്ള ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നു. ഇതിന് വൺപ്ലസ് ടിവികളുടെ കൺട്രോളറായും നിങ്ങളുടെ സ്മാർട്ട്‌ഫോണിൻറെ വിപുലീകരണമായും പ്രവർത്തിക്കാനാകും. Google WearOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പകരം കമ്പനിയുടെ സ്വന്തം കസ്റ്റമൈസ്ഡ് വികസിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ വാച്ച് പ്രവർത്തിക്കുന്നു. 402 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. ഇത് ഒരു തവണ ചാർജ് ചെയ്യുമ്പോൾ ഉപയോക്താക്കൾ 14 ദിവസം വരെ ഉപയോഗിക്കാനാകും.


Click it and Unblock the Notifications








