ഓപ്പോ എൻ‌കോ എയർ ടി‌ഡബ്ല്യുഎസ് ഇയർഫോണുകൾ, ഓപ്പോ ബാൻഡ് വൈറ്റലിറ്റി എഡിഷൻ പ്രഖ്യാപിച്ചു: വില, സവിശേഷതകൾ

|

ഓപ്പോ എൻകോ എയർ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകളും ഓപ്പോ ബാൻഡ് വൈറ്റലിറ്റി എഡിഷൻ സ്മാർട്ട് ബാൻഡും ചൈനയിൽ അവതരിപ്പിച്ചു. ഈ ഉൽപ്പന്നങ്ങൾ ഓപ്പോ കെ9 5ജി സ്മാർട്ട്‌ഫോണിനും ഓപ്പോ കെ9 സ്മാർട്ട് ടിവിക്കും ഒപ്പം വ്യാഴാഴ്ച നടന്ന പരിപാടിയിൽ അവതരിപ്പിച്ചു. ഓപ്പോ എൻകോ എയർ ഇയർഫോണുകൾ ഒരു ട്രാൻസ്പരന്റ് കേസുമായി വരുന്നു, ഒപ്പം, ബ്ലൂടൂത്ത് v5.2 സപ്പോർട്ടും ചെയ്യുന്നു. ബാസ് ബൂസ്റ്റർ ട്യൂബ് കൊണ്ട് ക്രമീകരിച്ചിരിക്കുന്ന ഇവയ്ക്ക് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ നൽകിയിട്ടുണ്ട്. അതേസമയം, എൻ‌എഫ്‌സി, ബ്ലഡ് ഓക്സിജൻ ലെവൽ മോണിറ്ററിംഗ്, ടച്ച്‌-സ്‌ക്രീൻ അമോലെഡ് ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളോടെ ഓപ്പോ ബാൻഡ് വൈറ്റലിറ്റി എഡിഷനിൽ വരുന്നു.

ഓപ്പോ എൻകോ എയർ ടിഡബ്ള്യുഎസ്‌ ഇയർഫോണുകൾ, ഓപ്പോ ബാൻഡ് വൈറ്റലിറ്റി എഡിഷൻ: വിലയും, ലഭ്യതയും

ഓപ്പോ എൻകോ എയർ ടിഡബ്ള്യുഎസ്‌ ഇയർഫോണുകൾ, ഓപ്പോ ബാൻഡ് വൈറ്റലിറ്റി എഡിഷൻ: വിലയും, ലഭ്യതയും

ഓപ്പോ എൻകോ എയർ ടിഡബ്ള്യുഎസ്‌ ഇയർഫോണുകൾ ജെഡി.കോമിൽ പ്രീ-ബുക്കിംഗിനായി ലഭ്യമാണ്. സിഎൻവൈ 299 (ഏകദേശം 3,400 രൂപ) വിലയുള്ള ഈ ഇയർഫോണുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് സിഎൻവൈ 249 (ഏകദേശം 2,800 രൂപ) ലഭിക്കുന്നതാണ്. കറുപ്പ്, നീല, പച്ച, വെള്ള നിറങ്ങളിലാണ് ഇവ വിപണിയിൽ വരുന്നത്. ഏപ്രിലിലാണ് ഇറ്റലിയിൽ ആദ്യമായി ഈ ഇയർഫോണുകൾ അവതരിപ്പിച്ചത്. ഓപ്പോ ബാൻഡ് വൈറ്റലിറ്റി എഡിഷനും ഇപ്പോൾ ജെഡി.കോമിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഓപ്പോ സ്മാർട്ട് ബാൻഡിന് സിഎൻവൈ 199 ആണ് (ഏകദേശം 2,200 രൂപ) വിലയുണ്ട്. പ്രീ-ബുക്കിംഗ് ചെയ്യുന്ന ഉപയോക്താക്കൾ മുൻകൂട്ടി ഓർഡർ ചെയ്താൽ വെറും സിഎൻവൈ 149 (ഏകദേശം 1,700 രൂപ) ലഭിക്കും. ഫിറ്റ്നസ് ബാൻഡ് ബ്ലാക്ക്, ഓറഞ്ച് കളർ കളർ ഓപ്ഷനുകളിൽ വിപണിയിൽ ലഭ്യമാണ്. ഓപ്പോ എൻകോ എയർ, ഓപ്പോ ബാൻഡ് വൈറ്റലിറ്റി എഡിഷൻ എന്നിവ ആഗോള വിപണിയിൽ എപ്പോൾ ലഭ്യമാകുമെന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.

ഓപ്പോ എൻകോ എയർ ടിഡബ്ള്യുഎസ്‌ ഇയർഫോണുകളുടെ പ്രത്യകതകളും, സവിശേഷതകളും

ഓപ്പോ എൻകോ എയർ ടിഡബ്ള്യുഎസ്‌ ഇയർഫോണുകളുടെ പ്രത്യകതകളും, സവിശേഷതകളും

ഓപ്പോ എൻകോ എയർ ടിഡബ്ള്യുഎസ്‌ ഇയർഫോണുകൾക്ക് ചാർജിംഗ് കേസുമായി 24 മണിക്കൂർ പ്ലേബാക്ക് സമയം ലഭിക്കും. ഓരോ ഇയർബഡും ഒരൊറ്റ ചാർജിൽ 4 മണിക്കൂർ വരെ പ്ലേബാക്ക് നൽകുന്നുവെന്ന് ഓപ്പോ പറയുന്നു. 10 മിനിറ്റ് വേഗത്തിൽ ചാർജ് ചെയ്യുന്നത് മൊത്തം 8 മണിക്കൂർ വരെ പ്ലേബാക്ക് സമയം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ചാർജ് ചെയ്യുവാൻ യുഎസ്ബി ടൈപ്പ്-സി പോർട്ട് ലഭ്യമാണ്. ഇയർഫോണുകൾ സെമി ഇൻ-ഇയർ ഡിസൈനിലാണ് വരുന്നത്, കൂടാതെ 10 എംഎം ഡൈനാമിക് ഡ്രൈവറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ഇയർബഡിലും രണ്ട് മൈക്രോഫോണുകളും, ഒരു ബാസ് ബൂസ്റ്റർ ട്യൂബും ഇതിലുണ്ട്.

ഓപ്പോ ബാൻഡ് വൈറ്റലിറ്റി എഡിഷൻ

ഗെയിമിംഗ് സമയത്ത് ഓഡിയോയും വീഡിയോയും തമ്മിലുള്ള തടസ്സമില്ലാത്ത സമന്വയത്തിനായി 47 എംഎം കുറഞ്ഞ ലേറ്റൻസി നൽകുന്ന ഗെയിം മോഡ് എൻകോ എയർ ടിഡബ്ല്യുഎസ് ഇയർഫോണുകൾ നൽകുന്നു. ചാർജിംഗ് കേസ് തുറന്ന ഉടൻ തന്നെ ഇയർഫോണുകൾക്ക് സ്മാർട്ട്‌ഫോണുമായി കണക്ട് ചെയ്യുന്നു. മ്യൂസിക് പ്ലേ ചെയ്യാനോ താൽക്കാലികമായി നിർത്താനോ കോളുകൾക്ക് മറുപടി നൽകാനോ അല്ലെങ്കിൽ അവസാനിപ്പിക്കാനോ ഇയർബഡുകൾക്ക് ടച്ച് കൺട്രോളുകളുമുണ്ട്. വാട്ടർ റെസിസ്റ്റൻസിനായി ഒരു ഐപിഎക്സ് 4 റേറ്റിംഗുമായി വരുന്ന ഇവ ആൻഡ്രോയിഡ്, ഐഒഎസ് ഒഎസുകളുമായി പൊരുത്തപ്പെടുന്നു.

ഓപ്പോ ബാൻഡ് വൈറ്റലിറ്റി എഡിഷൻ പ്രത്യകതകളും, സവിശേഷതകളും

ഓപ്പോ ബാൻഡ് വൈറ്റലിറ്റി എഡിഷൻ പ്രത്യകതകളും, സവിശേഷതകളും

ഓപ്പോ ബാൻഡ് വൈറ്റാലിറ്റി എഡിഷനിൽ 1.1 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 12 വ്യായാമ മോഡുകളും ഉണ്ട്. ഉപയോക്താക്കൾക്ക് ഉറക്കം, ഹൃദയമിടിപ്പ്, ഓക്സിജൻ സാച്ചുറേഷൻ (SpO2) ലെവലുകൾ നിരീക്ഷിക്കാൻ ഈ ബാൻഡ് സഹായിക്കുന്നു. ടച്ച്-ലെസ്സ് പേയ്‌മെന്റ് സുഗമമാക്കുന്ന എൻ‌എഫ്‌സിയും ഇതിലുണ്ട്. 50 മീറ്റർ വരെ വാട്ടർ റെസിസ്റ്റൻസ് നൽകുന്ന ഇത് ഒരു ചാർജിൽ 14 ദിവസം വരെ പ്രവർത്തിക്കുന്നു.

ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾ

Best Mobiles in India

English summary
In China, the Oppo Enco Air true wireless stereo (TWS) earphones and the Oppo Band Vitality Edition smart band were released. At an event on Thursday, these devices were unveiled alongside the Oppo K9 5G smartphone and Oppo K9 smart TV. A transparent case is included with the Oppo Enco Air earphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X