24 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന ഓപ്പോ എൻ‌കോ ബഡ്ഡുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഓപ്പോ എൻ‌കോ സീരിസിൽ വരുന്ന പുതിയ ഓപ്പോ എൻ‌കോ ബഡ്‌സ് ചൊവ്വാഴ്ച തായ്‌ലൻഡിൽ അവതരിപ്പിച്ചു. രണ്ട് നിറങ്ങളിലാണ് പുതിയതായി വരുന്ന ഈ ഒരു ജോടി ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർബഡുകൾ വിപണിയിൽ നിന്നും ലഭ്യമാകുന്നത്. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് വി 5.2 ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരൊറ്റ ചാർജിൽ ബഡുകൾ 24 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കുറഞ്ഞ ലേറ്റൻസി ഗെയിം മോഡ്, കോളുകൾക്കുള്ള നോയ്‌സ് ക്യാൻസലിങ്, കൂടാതെ ബിൽഡ്-ഇൻ വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസും ഓപ്പോ എൻ‌കോ ബഡ്ഡുകളിലുണ്ട്.

ഓപ്പോ എൻ‌കോ ബഡ്‌സ്: പ്രതീക്ഷിക്കുന്ന വില

ഓപ്പോ എൻ‌കോ ബഡ്‌സ്: പ്രതീക്ഷിക്കുന്ന വില

ഓപ്പോ എൻ‌കോ ബഡ്‌സ് ഡബ്ല്യു 12 ന് ടി‌പി 99,999 (ഏകദേശം 2.4 ലക്ഷം രൂപ) വില ഷോപ്പി തായ്‌ലൻഡിൽ ഒരു പ്ലെയ്‌സ്‌ഹോൾഡർ ലിസ്റ്റിംഗ്ഗിൽ ഓപ്പോ എൻ‌കോ ബഡ്‌സിന് നൽകിയിട്ടുണ്ട്. എന്നാൽ, ഇത് യഥാർത്ഥ വിലയാകുവാനുള്ള സാധ്യത വളരെ കുറവാണ്. 91 മൊബൈൽ‌സ്, ടി‌എച്ച്‌ബി 999 (ഏകദേശം 2,400 രൂപ) വില നൽകിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരുപക്ഷെ, ഈ ഒരു വിലയായിരിക്കും ഓപ്പോ എൻ‌കോ ബഡ്ഡിന് കൂടുതൽ അനുയോജ്യമാകുന്നത്. ഓപ്പോ എൻ‌കോ ടിഡബ്ല്യൂഎസ് ഡബ്ല്യൂ 11 നിലവിൽ ഇന്ത്യയിൽ 1,699 രൂപയ്ക്ക് ഓൺലൈനിൽ നിന്നും ലഭ്യമാണ്. ഓപ്പോ എൻ‌കോ ബഡ്‌സ് നീല, വെള്ള നിറങ്ങളിൽ വിപണനം ചെയ്യും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലെ ലിസ്റ്റിംഗ് വിശദാംശങ്ങളൊന്നും നൽകാത്തതിനാൽ ഔദ്യോഗിക വെബ്‌സൈറ്റിലോ ഷോപ്പിയിലോ ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.

സോണി എക്‌സ്‌പീരിയ 1 III, എക്‌സ്‌പീരിയ 5 III, എക്‌സ്‌പീരിയ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചുസോണി എക്‌സ്‌പീരിയ 1 III, എക്‌സ്‌പീരിയ 5 III, എക്‌സ്‌പീരിയ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു

ഓപ്പോ എൻ‌കോ ബഡ്‌സ്: സവിശേഷതകൾ

ഓപ്പോ എൻ‌കോ ബഡ്‌സ്: സവിശേഷതകൾ

ഓപ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓപ്പോ എൻ‌കോ ബഡ്‌സിൻറെ പ്രധാനപ്പെട്ട സവിശേഷതകൾ നൽകിയിട്ടുണ്ട്. കമ്പനിയുടെ കണക്കനുസരിച്ച്, ഹെവി ബാസ് നൽകുന്ന 8 എംഎം ഡൈനാമിക് ഡ്രൈവറുകളാണ് ഇവയ്ക്ക് കരുത്ത് പകരുന്നത്. കണക്റ്റിവിറ്റിക്കായി ടിഡബ്ല്യുഎസ് ഇയർബഡുകൾ ബ്ലൂടൂത്ത് വി 5.2 നൊപ്പം വരുന്നു. സാധാരണ ടിഡബ്ല്യുഎസ് ഇയർബഡുകൾ ഒരു ഇയർബഡിനെ ഫോണുമായി ബന്ധിപ്പിക്കുന്നതും മറ്റൊന്ന് ആദ്യത്തെ ഇയർബഡുമായി ബന്ധിപ്പിക്കുന്നതും ഓപ്പോ എൻകോ ബഡ്ഡുകൾ ഫോണിൽ നിന്ന് ഒരേസമയം രണ്ട് ഇയർബഡുകളിലേക്കും ഓഡിയോ പ്രക്ഷേപണം ചെയ്യുന്നുവെന്ന് ഓപ്പോ ചൂണ്ടിക്കാട്ടുന്നു. ട്രിപ്പിൾ ടാപ്പിലൂടെ ആക്റ്റീവ് ചെയ്യാവുന്ന 80 എം‌എസ് ലേറ്റൻ‌സി നൽകുന്ന കുറഞ്ഞ ലേറ്റൻ‌സി ഗെയിം മോഡിലാണ് ഇത് വരുന്നത്. ടി‌എൻ‌എസ് ഇയർബഡുകളിൽ ഡി‌എൻ‌എൻ (ഡീപ് ന്യൂറൽ നെറ്റ്‌വർക്ക്) അടിസ്ഥാനമാക്കിയുള്ള ഒരു അൽ‌ഗോരിതം ഉപയോഗിക്കുന്ന ഇന്റലിജന്റ് കോൾ നോയ്‌സ് ക്യാൻസലിങ്ങും ഉൾപ്പെടുന്നു.

24 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന ഓപ്പോ എൻ‌കോ ബഡ്ഡുകൾ അവതരിപ്പിച്ചു

ഓപ്പോ എൻ‌കോ ബഡ്സിന് 20Hz മുതൽ 20,000Hz വരെയുള്ള ഫ്രീക്യുൻസി റെസ്പോൺസ് റേഞ്ചുണ്ട്. അവ എ‌എസി, എസ്‌ബി‌സി കോഡെക്കുകളെ സപ്പോർട്ട് ചെയ്യുന്നു. ഓപ്പോ എൻ‌കോ ബഡ്സിന് ഓരോ ഇയർബഡിലും 40 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയും, ചാർജിംഗ് കേസിൽ 400 എംഎഎച്ച് ബാറ്ററിയുമുണ്ട്. ഒരൊറ്റ ചാർജിൽ ആറ് മണിക്കൂർ ബാറ്ററി ലൈഫും ചാർജിംഗ് കേസുമായി മൊത്തം 24 മണിക്കൂറും അവർ നൽകുമെന്ന് പറയപ്പെടുന്നു. യു‌എസ്‌ബി ടൈപ്പ്-സി പോർട്ട് വഴി ഇയർബഡുകൾ ചാർജ് ചെയ്യുന്നതിന് ഏകദേശം രണ്ട് മണിക്കൂറും കേസിനൊപ്പം ഇയർബഡുകൾ ചാർജ് ചെയ്യുന്നതിന് രണ്ടര മണിക്കൂറും സമയം എടുക്കും. ഓപ്പോ എൻ‌കോ ബഡ്സിന് IP54 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസും, 4 ഗ്രാം വീതം ഭാരവും വരുന്നു. ഈ ഡിവൈസിൻറെ ചാർജിംഗ് കേസിൻറെ ഭാരം 37 ഗ്രാം ആണ്.

Best Mobiles in India

English summary
Oppo Enco Buds, which are part of the company's Enco line of audio peripherals, were released in Thailand on Tuesday. A pair of True Wireless Stereo (TWS) earbuds in two colors is the most recent addition.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X