ഐപി 54 റെസിസ്റ്റൻസുള്ള ഓപ്പോ എൻകോ ഫ്രീ 2 ട്രൂ വയർലെസ് ഇയർബഡുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
ഓപ്പോ എൻകോ ഫ്രീ 2 ട്രൂ വയർലെസ് ഇയർബഡുകൾ വ്യാഴാഴ്ച ചൈനയിൽ അവതരിപ്പിച്ചു. ഓപ്പോ റെനോ 6 പ്രോ + ഓപ്പോ റെനോ 6 പ്രോ, ഓപ്പോ റെനോ 6 ഫോണുകൾ ഉൾപ്പെടുന്ന ഓപ്പോ റെനോ 6 സീരീസിനൊപ്പം ഈ ഇയർബഡുകൾ അവതരിപ്പിച്ചു. ഓപ്പോ എൻകോ ഫ്രീ 2 ഇയർബഡുകൾക്ക് ഒരു ഇൻ-ഇയർ ഡിസൈൻ ഉണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ടിനെ സപ്പോർട്ട് ചെയ്യുന്ന ഒരു ചാർജിംഗ് കേസ് ഉണ്ട്. ഇയർബഡുകൾ 42 ഡിബി വരെ ശബ്ദം കുറയ്ക്കുന്നതിനുള്ള ഡെപ്ത് നൽകുന്നു. അവ ഐപി 54 സർട്ടിഫൈഡ് വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസുമായി വരുന്നു.

ഓപ്പോ എൻകോ ഫ്രീ 2 ഇയർബഡുകളുടെ വിലയും, വിൽപ്പനയും
പുതിയ ഓപ്പോ എൻകോ ഫ്രീ 2 ചൈനയിൽ സിഎൻവൈ 599 (ഏകദേശം 6,800 രൂപ) ആണ് വില വരുന്നത്. പ്രീ-ഓർഡറുകൾക്കായി ഈ ഇയർബഡുകൾ ഇപ്പോൾ തയ്യാറാണ്, ജൂൺ 5 ന് വിൽപ്പനയ്‌ക്കെത്തും. ഗാലക്‌സി വൈറ്റ്, എക്‌സ്ട്രീം നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇയർബഡുകൾ വിപണിയിൽ വരുന്നു.

ഓപ്പോ എൻകോ ഫ്രീ 2 ഇയർബഡുകളുടെ സവിശേഷതകൾ
ഓപ്പോ എൻകോ ഫ്രീ 2 ബ്ലൂടൂത്ത് v5.2 നെ സപ്പോർട്ട് ചെയ്യുന്നു, കൂടാതെ ഇയർബഡുകൾക്ക് മുട്ടയുടെ ആകൃതിയിലുള്ള ഒരു ചാർജറുണ്ട്. ഡിസൈൻ എയർപോഡ്‌സ് പ്രോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു. ബോക്സിനുള്ളിൽ, വ്യത്യസ്ത വലുപ്പത്തിലുള്ള ഇയർടിപ്പുകൾ, യുഎസ്ബി ടൈപ്പ്-സി മുതൽ യുഎസ്ബി ടൈപ്പ്-എ കേബിൾ, ഡോക്യുമെന്റേഷൻ, രണ്ട് ഇയർബഡുകൾ, ചാർജിംഗ് ബോക്സ് എന്നിവ ഓപ്പോ ബണ്ടിൽ ചെയ്യുന്നു. ഒരിക്കൽ ജോടിയാക്കി കഴിഞ്ഞാൽ ഓട്ടോമാറ്റിക് കണക്ഷൻ, ചെവിയിൽ നിന്ന് ഇയർബഡുകൾ നീക്കം ചെയ്യുമ്പോൾ സംഗീതം സ്വയമേവ താൽക്കാലികമായി നിർത്തുന്നു എന്നിവയാണ് മറ്റ് സവിശേഷതകൾ. ജോടിയാക്കിയ സ്മാർട്ട്‌ഫോണിൻറെ റിമോട്ട് ഷട്ടറായി ഇയർബഡുകൾ പ്രവർത്തിക്കുന്നു, കൂടാതെ ഐപി 54 സർട്ടിഫൈഡ് വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയാണ് മറ്റൊരു സവിശേഷത.

ഓപ്പോ എൻകോ ഫ്രീ 2 ൻറെ ഓരോ ഇയർബഡുകളിലും നാല് മണിക്കൂർ വീതം 30 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് നൽകുന്നു. ശബ്‌ദം കുറയ്ക്കുന്നതിനുള്ള മോഡ് നിർത്തിവച്ചാൽ ഇയർബഡുകൾ 6.5 മണിക്കൂർ വരെ നീണ്ടുനിൽക്കും. ഓരോ ഇയർബഡിനുള്ളിലും 41 എംഎഎച്ച് ബാറ്ററിയും ചാർജിംഗ് കേസിനുള്ളിൽ 480 എംഎഎച്ച് ബാറ്ററിയും ഉണ്ട്. കേസും ഇയർബഡുകളും പൂർണ്ണമായി ചാർജ് ചെയ്യുന്നതിനായി ഏകദേശം 1.5 മണിക്കൂർ എടുക്കും. കൂടാതെ, ഇയർബഡുകൾ 47ms കുറഞ്ഞ ലേറ്റൻസി നൽകുന്നതായും ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളുമായി പൊരുത്തപ്പെടുന്നുവെന്നും അവകാശപ്പെടുന്നു.

ഓപ്പോ എൻകോ ഫ്രീ 2 ഇയർബഡുകളിൽ അപ്‌ഗ്രേഡുചെയ്‌ത ആന്റി-വിൻഡ് നോയ്‌സ് അൽഗോരിതം ഫീച്ചർ ചെയ്യുന്നു, കൂടാതെ കോൾ ശബ്‌ദം കുറയ്ക്കുന്നതിന് മൂന്ന് മൈക്രോഫോണുകളുമുണ്ട്. ആംബിയന്റ് ശബ്‌ദം ഉപയോക്താക്കൾ എത്തിക്കുവാൻ ഒരു ട്രാൻസ്പരന്റ് മോഡ് ഉണ്ട്. അൽഗോരിതം കൂടാതെ, ഓപ്പോ എൻകോ ഫ്രീ 2 ന് ത്രീ-കോർ നോയ്‌സ് റിഡക്ഷൻ ചിപ്പ് ഉണ്ട്, ഇത് ശബ്‌ദം കുറയ്ക്കുന്നതിനുള്ള ഡെപ്ത് 42 ഡിബി വരെ താഴാൻ സഹായിക്കുന്നു. ഓപ്പോ എൻകോ ഫ്രീ 2ൽ 10mm ഡ്രൈവറുകളുണ്ട്, ഇവ 20Hz മുതൽ 20,000Hz വരെ സൗണ്ട് ഫ്രീക്യുൻസി റെസ്പോൺസ് നൽകുന്നു. ചാർജിംഗ് കേസുള്ള ഇയർബഡുകളുടെ ആകെ ഭാരം 47.6 ഗ്രാമാണ്.


Click it and Unblock the Notifications








