ഓപ്പോ എൻകോ എക്‌സ് ട്രൂ വയർലെസ് ഇയർഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഓപ്പോ എൻകോ എക്‌സ് ട്രൂ വയർലെസ് ഇയർഫോണുകൾ അവതരിപ്പിച്ചു. ചൈനയിൽ സിഎൻവൈ 999 (ഏകദേശം 11,000 രൂപ) ലഭ്യമാണ്. ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ വയർലെസ് ചാർജിംഗും ഉൾപ്പെടെ പ്രീമിയം സവിശേഷതകളോടെയാണ് പുതിയ ട്രൂ വയർലെസ് ഇയർഫോണുകൾ വിപണിയിൽ വരുന്നത്. കൂടാതെ, ഡാനിഷ് സ്പീക്കർ നിർമ്മാതാക്കളായ ഡൈനോഡിയോയുടെ ശബ്ദ ട്യൂണിംഗും ഇതിൽ നൽകിയിരിക്കുന്നു. ഓപ്പോയിൽ നിന്നുള്ള പുതിയ ട്രൂ വയർലെസ് ഇയർഫോണുകൾ എൻ‌കോ ശ്രേണിയിലെ ഏറ്റവും പുതിയ ഡിവൈസാണ്. അതിൽ എൻ‌കോ ഫ്രീ അടുത്തിടെ അവതരിപ്പിച്ച എൻ‌കോ ഡബ്ല്യു 51 എന്നിവ ഉൾപ്പെടുന്നു. ബ്ലാക്ക്, വൈറ്റ്, ഗ്രീൻ തുടങ്ങിയ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്.

ഓപ്പോ എൻകോ എക്‌സ്: വില, ലോഞ്ച് വിശദാംശങ്ങൾ

ഓപ്പോ എൻകോ എക്‌സ്: വില, ലോഞ്ച് വിശദാംശങ്ങൾ

ഇപ്പോൾ, ഓപ്പോ എൻകോ എക്‌സ് ചൈനീസ് വിപണികളിൽ മാത്രമേ ലഭ്യമാകൂകയുള്ളു. അതിന് വരുന്ന വില സിഎൻവൈ 999 (ഏകദേശം 11,000 രൂപ). ഫെസ്റ്റിവൽ സീസൺ പ്രയോജനപ്പെടുത്തുന്നതിനായി അടുത്ത ആഴ്ചകളിൽ കമ്പനിക്ക് പുതിയ ട്രൂ വയർലെസ് ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ കഴിഞ്ഞേക്കും. കൂടാതെ, ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ, വയർലെസ് ചാർജിംഗ് എന്നിവ പോലുള്ള സവിശേഷതകൾ വരുന്ന ഒരു ഡിവൈസ്‌ ഈ വില പരിധിയിൽ വരുന്നത് ഉപയോക്താക്കളെ തീർച്ചയായും ആകർഷിക്കും.

ഷവോമി എംഐ നോട്ട്ബുക്ക് 14 ഇന്ത്യയിൽ ഇപ്പോൾ വിലകുറവിൽ: ഓഫറുകൾ, വില, സവിശേഷതകൾഷവോമി എംഐ നോട്ട്ബുക്ക് 14 ഇന്ത്യയിൽ ഇപ്പോൾ വിലകുറവിൽ: ഓഫറുകൾ, വില, സവിശേഷതകൾ

ഓപ്പോ എൻകോ എക്‌സ്: സവിശേഷതകൾ

ഓപ്പോ എൻകോ എക്‌സ്: സവിശേഷതകൾ

എ‌എൻ‌സി പ്രവർത്തനത്തിനായി ഡ്യൂവൽ-മൈക്രോഫോൺ സംവിധാനം ഉപയോഗിക്കുന്ന ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ സവിശേഷത ഓപ്പോ എൻ‌കോ എക്‌സിലുണ്ട്. അതേസമയം ഓരോ ഇയർപീസിലും മൊത്തം മൂന്ന് മൈക്രോഫോണുകൾ വരുന്നു. അവ എൻവയോൺമെന്റൽ വോയ്‌സ് റീഡക്ഷനും ക്യാപ്‌ചറിനുമായി പ്രവർത്തിക്കുന്നു. ഇയർഫോണുകളുടെ ചാർജിംഗ് കേസ് യുഎസ്ബി ടൈപ്പ്-സി വയർ, ക്വി വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇതിൻറെ ചാർജിൽ 4 മണിക്കൂർ വരെ മ്യൂസിക് കേൾക്കാൻ സാധിക്കും. ചാർജിംഗ് കേസുമായി 20 മണിക്കൂർ വരെയും ആസ്വദിക്കാവുന്നതാണ്.

അടുത്തമാസം 20 ലക്ഷം ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുമെന്ന് പേടിഎംഅടുത്തമാസം 20 ലക്ഷം ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുമെന്ന് പേടിഎം

സൗണ്ട് ട്യൂണിംഗ്

കണക്റ്റിവിറ്റിക്കായി വരുന്ന എസ്‌ബി‌സി, എ‌എസി, എൽ‌എച്ച്‌ഡി‌സി ബ്ലൂടൂത്ത് കോഡെക്കുകൾ‌ക്കുള്ള പിന്തുണയോടെ ഓപ്പോ എൻകോ എക്‌സ് ബ്ലൂടൂത്ത് 5.2 ഉപയോഗിച്ചിരിക്കുന്നു. ലോ-ലേറ്റൻസി മോഡും ഇതിൽ വരുന്നു. ഇത് ബ്ലൂടൂത്ത് ഓഡിയോ ട്രാൻസ്മിഷൻ കാലതാമസം 47 മി. വരെ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഓപ്പോ എൻകോ എക്‌സിലെ ഒരു പ്രധാന സവിശേഷത ഡാനിഷ് ലൗഡ്‌സ്‌പീക്കർ നിർമാതാക്കളായ ഡൈനോഡിയോയുമായി സഹകരിച്ച് നടത്തിയ സൗണ്ട് ട്യൂണിംഗ് ആണ്.

 സാംസങ് ഗാലക്‌സി എം21 സ്മാർട്ട്ഫോണിന്റെ വില സ്ഥിരമായി കുറച്ചു; പുതിയ വിലയും സവിശേഷതകളും സാംസങ് ഗാലക്‌സി എം21 സ്മാർട്ട്ഫോണിന്റെ വില സ്ഥിരമായി കുറച്ചു; പുതിയ വിലയും സവിശേഷതകളും

എൻ‌കോ എക്സ് ഇയർപീസുകൾ

ഓരോ ഇയർപീസിലും 11 എംഎം ചലിക്കുന്ന കോയിൽ ഡ്രൈവറും 6 എംഎം പ്ലെയിൻ ഡയഫ്രം ഡ്രൈവറും വരുന്ന ഡ്യുവൽ ഡ്രൈവർ സെറ്റപ്പാണ് ഇയർഫോണുകളിൽ ഉള്ളത്. ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ്, ടച്ച് കൺട്രോളുകൾ എന്നിവയ്ക്കായി റേറ്റുചെയ്തതാണ് എൻ‌കോ എക്സ് ഇയർപീസുകൾ. വളരെയധികം പുതുമകളോടെയാണ് ഓപ്പോ എൻകോ എക്‌സ് ട്രൂ വയർലെസ് ഇയർഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്.

പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻ: ഇന്ത്യയിൽ വരുന്ന വില, സവിശേഷതകൾപ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻ: ഇന്ത്യയിൽ വരുന്ന വില, സവിശേഷതകൾ

Best Mobiles in India

English summary
The new true wireless earphones come with premium features from Danish speaker maker Dynaudio, including active noise cancellation and wireless charging, and even feature sound tuning.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X