ഓപ്പോ എൻകോ എക്‌സ് ടിഡബ്ള്യുഎസ് ഇയർഫോണുകൾ ജനുവരി 18ന് ഇന്ത്യയിൽ അവതരിപ്പിക്കും

|

ഓപ്പോ എൻകോ എക്‌സ് ട്രൂ വയർലെസ് സ്റ്റീരിയോ ഇയർഫോണുകൾ (Oppo Enco X True Wireless Noise Cancelling Earphones ) ജനുവരി 18 ന് ഇന്ത്യയിൽ വിപണിയിലെത്തും. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനയിൽ അവതരിപ്പിച്ച ഇയർഫോണുകൾ ഈ മാസം ഒടുവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായി തുടങ്ങും. ഓപ്പോ എൻകോ എക്‌സ് ബ്ലൂടൂത്ത് 5.2 കൂടാതെ ഒന്നിലധികം നോയ്‌സ് ക്യാൻസലിങ് മോഡുകളുമായാണ് വരുന്നത്. ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് മോഡിനെ ആശ്രയിച്ച് വരുന്ന ഈ ഇയർഫോൺ ഒരു തവണ മുഴുവനായി ചാർജ് ചെയ്യുമ്പോൾ 4 മുതൽ 5.5 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് പറയപ്പെടുന്നു. ഓപ്പോ റെനോ 5 പ്രോ 5 ജി സ്മാർട്ട്‌ഫോണിനൊപ്പം ഓപ്പോ എൻകോ എക്‌സ് ട്രൂ വയർലെസ് സ്റ്റീരിയോ ഇയർഫോണുകൾ ഇന്ത്യയിൽ വിപണിയിലെത്തും.

ഓപ്പോ എൻകോ എക്‌സ്: ലോഞ്ചും, പ്രതീക്ഷിക്കുന്ന വിലയും
 

ഓപ്പോ എൻകോ എക്‌സ്: ലോഞ്ചും, പ്രതീക്ഷിക്കുന്ന വിലയും

ഓപ്പോ എൻകോ എക്‌സ് ജനുവരി 18ന് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഓപ്പോ റെനോ 5 പ്രോ 5 ജിയ്‌ക്കൊപ്പം ടിഡബ്ള്യുഎസ് ഇയർഫോണുകൾ അവതരിപ്പിക്കും. ജനുവരി 18ന് ഉച്ചയ്ക്ക് 12:30 മണിക്ക് നടക്കുന്ന ഇവന്റിൽ ഈ ഇയർഫോണുകൾ അവതരിപ്പിക്കും. ഓപ്പോ എൻകോ എക്‌സിന് ഇന്ത്യയിൽ എന്ത് വിലവരുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. എന്നാൽ, ഈ ഇയർഫോണുകൾ കഴിഞ്ഞ വർഷം ചൈനയിൽ സിഎൻവൈ 999 (ഏകദേശം 11,000 രൂപ) വിലയിൽ ബ്ലാക്ക്, വൈറ്റ്, ഗ്രീൻ നിറങ്ങളിൽ ലഭ്യമാണ്.

ഓപ്പോ എൻകോ എക്‌സ്: സവിശേഷതകൾ

ഓപ്പോ എൻകോ എക്‌സ്: സവിശേഷതകൾ

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഓപ്പോ എൻകോ എക്‌സിൻറെ സവിശേഷതകൾ ചൈനയിൽ അവതരിപ്പിച്ച വേരിയന്റിന് തുല്യമായിരിക്കും. ഓപ്പോ എൻകോ എക്‌സിൽ 11 എംഎം ഡൈനാമിക് ഡ്രൈവറുകളും 6 എംഎം ബാലൻസ്ഡ് മെംബ്രൻ ഡ്രൈവറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 20Hz മുതൽ 20KHz വരെ ഫ്രീക്യുൻസിയുള്ള ഇവയ്ക്ക് LHDC, AAC, SBC ഓഡിയോ കോഡെക്കുകൾ സപ്പോർട്ട് ചെയ്യുവാൻ സാധിക്കും. നിങ്ങൾക്ക് മാക്‌സിമം നോയ്‌സ് ക്യാൻസലിങ്, നോയ്‌സ് ക്യാൻസലിങ്, ട്രാൻസ്പരന്റ്, നോയ്‌സ് ക്യാൻസലിങ് ഓഫുകൾ ലഭിക്കും. ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് പ്രവർത്തനത്തിനായി ഈ ഇയർഫോണുകൾ ഡ്യൂവൽ-മൈക്രോഫോൺ സിസ്റ്റം ഉപയോഗിക്കുന്നു.

ചാർജിംഗ് കേസിൽ 535 എംഎഎച്ച് ബാറ്ററി

സിൻക്രൊനൈസ്‌ഡ്‌ ഓഡിയോ വിതരണം ചെയ്യാൻ സഹായിക്കുന്നുവെന്ന് കമ്പനി പറയുന്ന ബൈനറൽ ലോ-ലേറ്റൻസി ബ്ലൂടൂത്ത് ട്രാൻസ്മിഷന്റെ സപ്പോർട്ടുമായി ഓപ്പോ എൻകോ എക്‌സ് ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റിക്കായി ഉപയോഗിക്കുന്നു. ഈ ഇയർബഡുകൾക്ക് 44 എംഎഎച്ച് ബാറ്ററിയും ചാർജിംഗ് കേസിൽ 535 എംഎഎച്ച് ബാറ്ററിയുമുണ്ട്. ഒരൊറ്റ ചാർജിന് മാക്‌സിമം നോയ്‌സ് ക്യാൻസലിങ് മോഡിൽ 4 മണിക്കൂർ മ്യൂസിക്ക് പ്ലേടൈമും, ചാർജിംഗ് കേസുമായി 20 മണിക്കൂർ വരെ നൽകാമെന്ന് ഓപ്പോ പറയുന്നു.

ഐപി 54 വാട്ടർ ആൻഡ് റെസിസ്റ്റൻസ് സവിശേഷത
 

നോയ്‌സ് ക്യാൻസലിങ് അവസാനിക്കുമ്പോൾ ഇയർഫോണുകൾ 5.5 മണിക്കൂറും മറ്റൊരു 25 മണിക്കൂർ സമയവും നീണ്ടുനിൽക്കും. ഇയർഫോണുകളുടെ ചാർജിംഗ് കേസ് യുഎസ്ബി ടൈപ്പ്-സി വയർ, ക്യു വയർലെസ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. ഈ ഇയർഫോണുകൾ 80 മിനിറ്റും കേസ് ചാർജ് ചെയ്യാൻ 110 മിനിറ്റും സമയം എടുക്കുന്നു. ഓപ്പോ എൻകോ എക്‌സ് ഐപി 54 വാട്ടർ ആൻഡ് റെസിസ്റ്റൻസ് സവിശേഷത നൽകുന്നു.

Most Read Articles
Best Mobiles in India

English summary
The earphones debuted last year in October in China and will eventually make their way into this month's Indian market. The Oppo Enco X features Bluetooth 5.2 and provides different modes of noise cancellation.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X