ഓപ്പോ എൻകോ എക്സ്2: ഏറ്റവും പ്രിയപ്പെട്ടവർക്ക് നൽകാവുന്ന ഏറ്റവും മികച്ച ദീപാവലി സമ്മാനം

|

ഉത്സവ സീസൺ എത്തിയതോടെ പ്രിയപ്പെട്ടവർക്ക് ഏറ്റവും മികച്ചൊരു സമ്മാനം നൽകാനുള്ള അന്വേഷണത്തിലാണ് നമ്മളിൽപ്പലരും. എന്നാൽ എന്താണ് നൽകേണ്ടത് എന്നതിൽ അ‌ധികം പേർക്കും വലിയ കൺഫ്യൂഷൻ ഉണ്ടാകാൻ സാധ്യതയില്ല. കാരണം ഈ ഉത്സവനാളുകളിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള ഒരു ഉത്പന്നമാണ് ടിഡബ്ലുഎസ് ഇയർബഡ്സ്. സുഖമായി കൊണ്ടുനടക്കാവുന്നതും മികച്ച ശ്രവ്യാനുഭം സമ്മാനിക്കുന്നവയുമായ ഇയർബഡ്സുകൾ പ്രിയപ്പെട്ടവർക്കായി നൽകാവുന്ന ഏറ്റവും മികച്ച ​സമ്മാനം ആണ് എന്നതിൽ തർക്കമില്ല.

 
ഓപ്പോ എൻകോ എക്സ്2: പ്രിയപ്പെട്ടവർക്കുള്ള  മികച്ച ദീപാവലി സമ്മാനം

അതേസമയം നല്ലൊരു പ്രീമിയം ടിഡബ്ല്യുഎസ് ഇയർബഡ്സ് എങ്ങനെ കണ്ടെത്തും എന്നത് അ‌ൽപ്പം ആശയക്കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ട്. കാരണം നിരവധി പ്രമുഖ കമ്പനികളുടെ ഇയർബഡ്സുകൾ ഈ വിഭാഗത്തിൽ വിപണിയിൽ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളായ ഓപ്പോ, സോണി, ജെബിഎൽ, വൺപ്ലസ്, ആപ്പിൾ തുടങ്ങി വമ്പൻമാരുടെ ഒരു നീണ്ട നിരതന്നെ ടിഡബ്ലുഎസ് ഇയർബഡ്സ് വിപണിയിൽ ഉൽപ്പന്നങ്ങളുമായി മത്സരത്തിനുണ്ട്.

10,000 രൂപയിൽ താഴെ വില വരുന്ന നിരവധി ടിഡബ്ലുഎസ് ഇയർബഡ്സുകൾ ഞങ്ങൾ ഉപയോഗിച്ച് നോക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട മോഡൽ ഓപ്പോയുടെ എൻകോ എക്സ്2 (OPPO Enco X2) ആണ്. ദീപാവലിക്ക് പ്രിയപ്പെട്ടവർക്ക് ഗിഫ്റ്റ് ചെയ്യാൻ 10,000 രൂപയിൽ താഴെ വിലയുള്ള നല്ലൊരു ചോയിസ് കൂടിയാണ് ഓപ്പോ എൻകോ എക്സ്2.

ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആയ റിനോ8 പ്രോയ്ക്ക് ​ഒപ്പമാണ് എൻകോ എക്‌സ്2 പുറത്തിറക്കിയത്. മികച്ച ഇൻ-ക്ലാസ് ഓഡിയോ, സമാനതകളില്ലാത്ത എഎൻസി(ANC), യൂസ് ചെയ്യാൻ ഉള്ള കംഫർട്ട് എന്നിങ്ങനെയുള്ള എണ്ണമില്ലാത്ത ഫീച്ചറുകൾ ഓപ്പോ എൻകോ എക്‌സ്2വിനെ 2022-ലെ ഏറ്റവും മികച്ച ടിഡബ്ല്യുഎസ് ഇയർബഡ്സ് ( 10,000 രൂപയിൽ താഴെ വിലയുള്ള സെഗ്മെന്റിലെ) ആക്കി മാറ്റുന്നു. ഓപ്പോ എൻകോ എക്സ്2 ഇയർബഡ്സുകളെക്കുറിച്ചും ഈ ഉത്സവ സീസണിൽ നമ്മുടെ പ്രിയപ്പെട്ടവർക്കുള്ള മികച്ച സമ്മാനമായി ഇത് മാറുന്നതിനെക്കുറിച്ചും കൂടുതലറിയാം.


സമാനതകളില്ലാത്ത സൗണ്ട് ക്വാളിറ്റി

ടിഡബ്ലുഎസ് ഇയർബഡ്സുകളിൽ ഏറ്റവും മികച്ച സൗണ്ട് ക്വാളിറ്റി നൽകുന്ന ഉത്പന്നമാണ് ഓപ്പോ എൻകോ എക്സ്2 എന്ന് സാക്ഷ്യപ്പെടുത്താൻ സാധിക്കും. ഓപ്പോയും ​ഡൈൻഓഡിയോയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഒരു കോക്‌സിയൽ ഡ്യുവൽ ഡ്രൈവർ സിസ്റ്റം ഉൾപ്പെടുന്ന സങ്കീർണ്ണമായ ഹാർഡ്‌വെയറാണ് ഈ മികച്ച സൗണ്ട് ക്വാളിറ്റി പ്രകടനത്തിന് പിന്നിലെ കാരണം. ഇതു കൂടാതെ ക്വാഡ്-മാഗ്നറ്റ് പ്ലാനർ ട്വീറ്ററുകളും അൾട്രാലൈറ്റ് ലിക്വിഡ് ക്രിസ്റ്റൽ മോളിക്യുലർ ഡയഫ്രങ്ങളും ഓപ്പോ എൻകോ എക്സ് 2 വിന്റെ പ്രത്യേകതകളാണ്.

ഓപ്പോ എൻകോ എക്സ്2: പ്രിയപ്പെട്ടവർക്കുള്ള  മികച്ച ദീപാവലി സമ്മാനം

ഓപ്പോ എൻകോ എക്സ്2വിലെ ഈ ഫീച്ചറുകൾ അതിനെ 10,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിലെ ഏറ്റവും ബാലൻസ്ഡ് ആയിട്ടുള്ള സൌണ്ട് ട്യൂണിങ് ഓഫർ ചെയ്യുന്ന ടിഡബ്ല്യുഎസ് ഇയർബഡ്സ് ആക്കി മാറ്റുന്നു. ഈ ഓപ്പോ ഇയർബഡ്സിന്റെ വിശാലമായ സൗണ്ട്‌സ്റ്റേജും മികച്ച ഓഡിയോയും എക്സ്പീരിയൻസ് ചെയ്യാൻ സ്‌മാർട്ട്‌ഫോൺ ആപ്പിൽ നിന്നും ഓപ്പോ എൻകോ എക്സ് ക്ലാസിക് സൗണ്ട് പ്രൊഫൈൽ സെലക്റ്റ് ചെയ്യുക. എത്ര നേർത്ത ശബ്ദ തരംഗങ്ങൾ പോലും ഏറ്റവും മികച്ച ക്വാളിറ്റിയിൽ ലഭ്യമാക്കാൻ ഓപ്പോ എൻകോ എക്സ്2 ന് സാധിക്കും പതിനായിരം രൂപയിൽ താഴെയുള്ള സെഗ്മെന്റിലെ മിക്കവാറും ടിഡബ്ല്യൂഎസ് ഇയർബഡ്സുകളിലും ഒഴിവാക്കുന്ന ഫീച്ചർ ആണിത്.

 


ക്ലാസ് ലീഡിങ് എഎൻസി

വിപണിയിലുള്ള ഇയർബഡ്സ് നിരയിലെ ഏറ്റവും മികച്ച ഓഡിയോ നോയിസ് ക്യാൻസലേഷൻ സപ്പോർട്ടുമായാണ് ഓപ്പോ എൻകോ എക്സ് 2 ​ഹൈക്ലാസ് ക്വാളിറ്റി സൗണ്ട് നൽകുന്നത്. ഓരോ ഓപ്പോ എൻകോ എക്സ് 2 ​ഇയർബഡിലും ഉയർന്ന സിഗ്നൽ-ടു-നോയിസ് അനുപാതമുള്ള രണ്ട് നോയ്സ്-ക്യാൻസലേഷൻ മൈക്രോഫോണുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ടിഡബ്ലുഎസ് ഇയർബഡ്‌സ് വിഭാഗത്തിൽ ഇത്തരമൊരു സംവിധാനം ഇതാദ്യമായാണ്. 50% പെർഫോമൻസ് ബൂസ്റ്റുള്ള ഒരു ട്രിപ്പിൾ കോർ ചിപ്പുമായി ഇത് സംയോജിപ്പിക്കുമ്പോൾ നോയിസ് ക്യാൻസലേഷൻ 4,000ഹെർട്സ് (45dB) വരെ ആയി ഉയരും. 2022-ൽ ലഭ്യമായ അണ്ടർ 10കെ ട്രൂ വയർലെസ് ഇയർബഡ്സുകളിൽ കിട്ടുന്നതിൽ ഏറ്റവും മികച്ച എഎൻസി അ‌നുഭവം നിങ്ങൾക്ക് ഈ ഓപ്പോ ഇയർബഡ്സിൽനിന്ന് ലഭ്യമാകും. അതേസമയം ഓഡിയോ ക്വാളിറ്റിയിൽ മാത്രമല്ല മറ്റ് ഫീച്ചറുകളിലും ഈ ടിഡബ്ലുഎസ് ഇയർബഡ്സുകൾ എതിരാളികളെ മറികടക്കുന്നു. ആ പ്രത്യേകതകൾ എന്തൊക്കെ എന്ന് നോക്കാം.

ഓപ്പോ എൻകോ എക്സ്2: പ്രിയപ്പെട്ടവർക്കുള്ള  മികച്ച ദീപാവലി സമ്മാനം

ഓപ്പോ എൻകോ എക്സ് 2 ബേസിക്സ്

സാധാരണയായി ടിഡബ്ലുഎസ് ഇയർബഡ്സുകൾ ചെവികൾക്ക് അ‌നുയോജ്യമായ രീതിയിൽ കിട്ടുക ഏറെ പ്രയാസകരമാണ്. എന്നാൽ ഓപ്പോയുടെ എൻകോ എക്സ് 2 കാതുകൾക്ക് ഏറ്റവും അ‌നുയോജ്യമായി നിർമിച്ചിരിക്കുന്നവയും കാഴ്ചയിൽ ഏറെ ഭംഗിയുള്ളവയുമാണ്. നമ്മുടെ ഇതുവരെയുള്ള അ‌നുഭവത്തിൽ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും സുഖപ്രദമായ ഇൻ-ഇയർ ടിഡബ്ലുഎസ് ഇയർബഡുകൾ ഇവയാണെന്നതിൽ സംശയമില്ല. ഓപ്പോയുടെ പ്രൊഫഷണൽ ഡാറ്റാബേസിന്റെയും 1,000-ലധികം ഉപയോക്താക്കളിൽ നിന്നുള്ള സർവേകളുടെയും അടിസ്ഥാനത്തിൽ ഏകദേശം 100 തവണയോളം മാറ്റങ്ങൾ വരുത്തി എൻകോ എക്സ് 2 അവതരിപ്പിച്ചതിന് ഓപ്പോയുടെ ഡിസൈൻ ടീം ക്രെഡിറ്റ് അർഹിക്കുന്നു.

മികച്ച ശ്രമങ്ങളുടെ ഫലമായി ഒരു ജോടി യഥാർത്ഥ വയർലെസ് ഇയർബഡുകൾ ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഏതാണ്ട് എല്ലാവരുടെയും കാതുകൾക്ക് ചേരുകയും എത്രനേരം വച്ചാലും യാതൊരു അ‌സ്വസ്ഥതയോ ബുദ്ധിമുട്ടോ അ‌നുഭവപ്പെടാതെ കാതിൽ ഇരിക്കുകയും ചെയ്യും എന്നതാണ് ഈ ഓപ്പോ എൻകോ എക്സ് 2-ന്റെ മറ്റൊരു പ്രത്യേകത.

വയർലെസ് ഇയർബഡ്സുകളിലൂടെ കോളുകൾ അ‌റ്റൻഡ് ചെയ്യുന്നവരാണെങ്കിൽ നിങ്ങളും എൻകോ എക്സ് 2-ന്റെ വോയ്‌സ് കോളിങ് പെർഫോമൻസിലെ അഭിനന്ദിക്കും. വോയ്‌സ് പിക്കപ്പിനായി,ബോൺ കണ്ടക്ഷൻ സെൻസറുകളും ഈ ടിഡബ്ലുഎസ് ഇയർബഡ്സുകളിൽ ഉണ്ട്. ഈ നൂതന ബിൽറ്റ്-ഇൻ സെൻസറുകൾ നിങ്ങളുടെ ശബ്‌ദ തരംഗങ്ങൾ കൃത്യമായി പിടിച്ചെടുത്ത് എത്രബഹളത്തിനിടയിലും വ്യക്തമായ വോയ്‌സ് കോളിങ് അനുഭവം ഉറപ്പാക്കുന്നു.


ക്ലാസ് ഡിഫൈനിങ് ഫീച്ചർ

ഠ ഈ വിലയിൽ എത്തുന്ന ഇയർബഡ്സുകളിൽ ​ഹൈ റെസലൂഷൻ കോഡക്കുകളെ സപ്പോർട്ട് ചെയ്യുന്ന ഏറ്റവും മികച്ച ടിഡബ്ലുഎസ് ഇയർബഡ്സ് ആണ് ഓപ്പോ എൻകോ എക്സ് 2. നിങ്ങൾക്ക് ഏറ്റവും പുതിയ റിനോ8-സീരീസ് ഡി​വൈസുകളോ അതേ നിരയിൽ ഉള്ള ഡി​വൈസുകളോ ഉണ്ടെങ്കിൽ അ‌വയുമായി കണക്ട് ചെയ്യാൻ ഏറ്റവും അ‌നുയോജ്യമാണിത്. മാത്രമല്ല, എൻകോ എക്സ് 2 ഹൈ-റെസ് ഓഡിയോ സർട്ടിഫൈഡ് ആണ്. എൽഎച്ച്ഡിസി(LHDC) സപ്പോർട്ട് ചെയ്യാത്ത പഴയ എഎസി( AAC), എസ്ബിസി(SBC) കോഡക്കുകളിലും പ്രവർത്തിക്കാൻ ഈ ഇയർബഡ്സിനു കഴിയും.

ഠ ഡ്യുവൽ കണക്ഷനുകളെയും എൻകോ എക്സ് 2 സപ്പോർട്ട് ചെയ്യും. അ‌തായത് ഒരേ സമയം രണ്ട് ഉപകരണങ്ങളിലേക്ക് കണക്റ്റുചെയ്യാൻ സാധിക്കും. സ്‌മാർട്ട്‌ഫോണും ലാപ്‌ടോപ്പും ഉപയോഗിച്ച് സംഗീതം കേൾക്കുന്നതിനോ ഫോൺ വിളിക്കുന്നതിനോ നിങ്ങൾക്ക് അവ ഉപയോഗിക്കാം.

ഓപ്പോ എൻകോ എക്സ്2: പ്രിയപ്പെട്ടവർക്കുള്ള  മികച്ച ദീപാവലി സമ്മാനം

ഠ നിങ്ങളുടെ ചെവികൾക്ക് അനുയോജ്യമായ ഓഡിയോ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പേഴ്സണലൈസ്ഡ് ശബ്‌ദ സാങ്കേതികവിദ്യ ഓപ്പോ എൻകോ എക്സ് 2 ടിഡബ്ലുഎസ് ഇയർബഡ്സുകളിൽ സജ്ജീകരിച്ചിരിക്കുന്നു. ഗോൾഡൻ സൗണ്ട് എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കാതിന് കുഴപ്പങ്ങൾ ഉണ്ടാക്കാതെയും അതേസമയം തന്നെ ശബ്ദം പുറത്ത് പോകാതെയും വ്യക്തികേന്ദ്രീകൃതമായി ശബ്ദം ബൂസ്റ്റ് ചെയ്യാൻ കഴിയും എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത.
ഹെയ് മെലഡി ആപ്പിൽ നിങ്ങൾ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുമ്പോൾ, സാധ്യമായവയിൽ ഏറ്റവും മികച്ച മ്യൂസിക് അ‌നുഭവം നൽകുന്ന തരത്തിലേക്ക് ഈ ഇയർബഡ്സിന്റെ സൗണ്ട് ഔട്ട്പുട്ടിൽ മാറ്റം വരും. മറ്റ് പ്രീമിയം ടിഡബ്ലുഎസ് ഇയർബഡ്സുകൾക്ക് ഒന്നും ഈ സവിശേഷത ലഭ്യമല്ല.

ഠ എൻകോ എക്സ് 2 ഇയർബഡ്സുകൾ IP54 ഡസ്റ്റ്. വാട്ടർ റെസിസ്റ്റൻസ് ഫീച്ചറും പാക്ക് ചെയ്തിരിക്കുന്നു.അ‌തിനാൽ പുറത്തും മറ്റും പോയി വർക്ക്ഔട്ട് ഉൾപ്പെടെയുള്ള ദിനചര്യകൾ ചെയ്യുമ്പോഴും ഈ ഇയർബഡ്സ് ഉപയോഗിക്കാൻ സാധ്യമാകും.


മികച്ച ഇൻ ക്ലാസ് ബാറ്ററി ലൈഫ്

നമ്മെ ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ് എൻകോ എക്സ് 2-ന്റെ ദീർഘകാല ബാറ്ററി ലൈഫ്. ഒറ്റത്തവണ ചാർജ് ചെയ്താൽ, ഈ ടിഡബ്ലുഎസ് ഇയർബഡ്സുകൾക്ക് 40 മണിക്കൂർ വരെ പ്ലേ ടൈം നൽകാനാകും (ഇയർബഡ്സുകൾ + ചാർജിങ് കേസ്). ഓപ്പോയുടെ അറിയപ്പെടുന്ന ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ എൻകോ എക്സ് 2-ൽ ഉൾപ്പെടുന്നുവെന്ന് ഇതിൽനിന്നുതന്നെ മനസിലായിക്കാണുമല്ലോ. വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ, 2 മണിക്കൂർ പ്ലേബാക്ക് നൽകാൻ ഈ ഇയർബഡ്സുകൾക്ക് കഴിയും.

ഓപ്പോ എൻകോ എക്സ്2: പ്രിയപ്പെട്ടവർക്കുള്ള  മികച്ച ദീപാവലി സമ്മാനം

ഓപ്പോ എൻകോ എക്സ് 2: ഓഫറുകളും വിലയിരുത്തലും

പ്രീമിയം റേഞ്ചിൽ ലഭിക്കുന്ന മറ്റ് ഇയർബഡ്സുകളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് എൻകോ എക്സ് 2 വിന്റേത് എന്ന് പറയാം. 10,000 രൂപയിൽ താഴെ നിങ്ങൾ ഒരു വയർലെസ് ഇയർബഡ്സ് നോക്കുകയാണെങ്കിൽ ഓപ്പോ എൻകോ എക്സ് 2 വിന് അ‌പ്പുറം ഒന്നുമില്ല. ഓപ്പോ ദീപാവലി സെയിലിന്റെ ഭാഗമായി 9,999 രൂപയ്ക്ക് നിലവിൽ ഓപ്പോ ഇയർബഡ്സ് സ്വന്തമാക്കാൻ അ‌വസരമുണ്ട്. ഈ ഇയർബഡ്സ് നൽകുന്ന ഫീച്ചറുകളും ശബ്ദഗാംഭീര്യവും പരിഗണിച്ചാൽ ഈ വില ഒട്ടും കൂടുതലല്ല എന്ന് മനസിലാകും. അ‌തിനാൽത്തന്നെ ഈ ഉത്സവ സീസണിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ള ഏറ്റവും മൂല്യമേറിയതും മികച്ചതുമായ സമ്മാനമാണ് ഓപ്പോ എൻകോ എക്സ് 2.

Best Mobiles in India

English summary
The OPPO Enco X2 has a superior performance that leaves other premium-priced AirPods underpowered. If you're looking for a wireless earbud under Rs 10,000, look no further than the OPPO Enco X2. As part of the Oppo Diwali sale, you can currently get these Oppo earbuds for Rs 9,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X