9990രൂപയ്ക്ക് 4ജിയുമായ്‌ ഒപ്പോ നിയോ7

Posted By:

ഒപ്പോ അവരുടെ ബഡ്ജറ്റ് ഫോണായ നിയോ7 കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിച്ചത്. 4ജി മുതലായ സവിശേഷതകള്‍ക്കൊപ്പം കുറഞ്ഞ വിലയിലെത്തുന്ന നിയോ7 പ്രധാനമായും ഇടത്തരക്കാരെയാണ് ലക്‌ഷ്യം വയ്ക്കുന്നത്.

ഇന്റര്‍നെറ്റിന്‍റെ പിറന്നാള്‍

നിയോ7നെ കുറിച്ച് കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

9990രൂപയ്ക്ക് 4ജിയുമായ്‌ നിയോ7

141ഗ്രാം മാത്രം ഭാരമുള്ള ഈ ഫോണ്‍ ഡ്യുവല്‍ സിമ്മാണ്, കൂടാതെ രണ്ട് മൈക്രോ സിമ്മുകളും 150എംബി/സെക്കന്‍ഡ് സ്പീഡിലുള്ള 4ജി സപ്പോര്‍ട്ടുള്ളവയാണ്.

 

9990രൂപയ്ക്ക് 4ജിയുമായ്‌ നിയോ7

മള്‍ട്ടിടച്ചുള്ള 5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേയാണിതിനുള്ളത്. പക്ഷേ, 220പിപിഐ ഉപഭോക്താകളില്‍ ചെറിയ നിരാശയുണ്ടാക്കാനിടയുണ്ട്.

9990രൂപയ്ക്ക് 4ജിയുമായ്‌ നിയോ7

ആന്‍ഡ്രോയിഡ് 5.1(ലോലിപോപ്പ്) ഓപറേറ്റിങ്ങ്‌ സിസ്റ്റത്തിനെ അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ്2.1 ആണ് നിയോ7നിലുള്ളത്. ഇതിന്‍റെ 4ജി മോഡലിന് കരുത്ത് പകരുന്നത് 1.2ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍ 410 പ്രോസ്സസറാണ്. അതെ സമയം 3ജി മോഡലില്‍ 1.3ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ മീഡിയടെക്ക് എംടി6582 ആണ് ഉപയോഗിച്ചിരിക്കുന്നത്.

9990രൂപയ്ക്ക് 4ജിയുമായ്‌ നിയോ7

16ജിബി ഇന്റേണല്‍ മെമ്മറിയും 1ജിബി റാമുമാണ് നിയോ7നുള്ളത്. 128ജിബി വരെ മെമ്മറി എക്സ്പാന്‍റ് ചെയ്യാനും കഴിയും. 3ജി മോഡലില്‍ 32ജിബി വരെയും.

9990രൂപയ്ക്ക് 4ജിയുമായ്‌ നിയോ7

8 മെഗാപിക്സല്‍ പിന്‍ക്യാമറയും 5 മെഗാപിക്സല്‍ മുന്‍ക്യാമറയുമാണുള്ളത്.

9990രൂപയ്ക്ക് 4ജിയുമായ്‌ നിയോ7

2420 എംഎഎച്ച് ബാറ്ററി ഒറ്റചാര്‍ജിംഗില്‍ 16 മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Features of Oppo Neo7 in India

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot