ഡോൾബി ഓഡിയോ വരുന്ന ഓപ്പോ സ്മാർട്ട് ടിവി കെ 9 സീരീസ് 65 ഇഞ്ച്, 55 ഇഞ്ച്, 43 ഇഞ്ച് മോഡലുകൾ അവതരിപ്പിച്ചു

|

ഓപ്പോ സ്മാർട്ട് ടിവി കെ 9 സീരീസ് ചൈനയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട് ടിവി സീരിസിൽ 65 ഇഞ്ച്, 55 ഇഞ്ച്, 43 ഇഞ്ച് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വലുപ്പങ്ങളിൽ ലഭ്യമാണ്. ഇവയ്‌ക്കെല്ലാം എൽസിഡി പാനലുകളാണുള്ളത്. 65 ഇഞ്ച്, 55 ഇഞ്ച് എന്നിവയ്ക്ക് 4 കെ റെസല്യൂഷൻ ഉള്ളപ്പോൾ 43 ഇഞ്ച് മോഡലിന് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ് വരുന്നത്. ഇവയെല്ലാം ഒരു സാധാരണ 60Hz റിഫ്രഷ് റേറ്റും, കുറഞ്ഞ ബ്ലൂ ലൈറ്റ് മോഡും അവതരിപ്പിക്കുന്നു. ഓപ്പോ സ്മാർട്ട് ടിവി കെ 9 സീരീസ് എച്ച്ഡിആർ 10 + നുള്ള സപ്പോർട്ടുമായി ബ്ലാക്ക് കളർ ഓപ്ഷനിൽ ഈ സ്മാർട്ട് ടിവി വിപണിയിൽ വരുന്നു. മൂന്ന് മോഡലുകളും 2 ജിബി റാമും ഒരേ ക്വാഡ് കോർ പ്രോസസറുമായാണ് വരുന്നത്.

ഓപ്പോ സ്മാർട്ട് ടിവി കെ 9 സീരീസിൻറെ വില

ഓപ്പോ സ്മാർട്ട് ടിവി കെ 9 സീരീസിൻറെ വില

ഓപ്പോ സ്മാർട്ട് ടിവി കെ 9 65 ഇഞ്ചിന് സിഎൻവൈ 3,999 (ഏകദേശം 45,600 രൂപ), 55 ഇഞ്ച് മോഡലിന് സിഎൻവൈ 2,799 (ഏകദേശം 32,000 രൂപ), 43 ഇഞ്ച് മോഡലിന് സിഎൻവൈ 1,999 (ഏകദേശം 22,800 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. ഒരു നിശ്ചിത സമയത്തേക്ക് യഥാക്രമം സിഎൻ‌വൈ 3,299 (ഏകദേശം 37,700 രൂപ), സി‌എൻ‌വൈ 1,999 (ഏകദേശം 22,800 രൂപ), സി‌എൻ‌വൈ 1,799 (ഏകദേശം 20,500 രൂപ) എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഓപ്പോ സ്മാർട്ട് ടിവി വിപണിയിൽ വരുന്നത്. ഓപ്പോ സ്മാർട്ട് ടിവി കെ 9 സീരീസ് മെയ് 11 മുതൽ ചൈനയിൽ വിൽപ്പനയ്ക്കെത്തും. സ്മാർട്ട് ടിവി കെ 9 സീരീസിൻറെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഓപ്പോ ഇതുവരെ ഒരു വിവരവും വ്യക്തമാക്കിയിട്ടില്ല.

സ്മാർട്ട് ടിവി കെ 9 സീരീൻറെ വിലയും, സവിശേഷതകളും

സ്മാർട്ട് ടിവി കെ 9 സീരീൻറെ വിലയും, സവിശേഷതകളും

ഓപ്പോ സ്മാർട്ട് ടിവി കെ 9 65 ഇഞ്ച്, 55 ഇഞ്ച് മോഡലുകൾക്ക് നൽകിയിട്ടുള്ള 4 കെ (3,840x2,160 പിക്‌സൽ) ഡിസ്‌പ്ലേയ്ക്ക് 60 ഹെർട്സ് റിഫ്രഷ് റേറ്റ്, 93 ശതമാനം ഡിസിഐ-പി 3, 300 നിറ്റ്സ് നോർമൽ ബറൈറ്നെസ്സ് തുടങ്ങിയ ഫീച്ചറുകളുണ്ട്. ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ഡിസ്‌പ്ലേയുള്ള 43 ഇഞ്ച് മോഡലിന് 60 ഹെർട്സ് റിഫ്രഷ് റേറ്റും, 230 നിറ്റ്സ് നോർമൽ ബറൈറ്നെസ്സുമുണ്ട്. ഓപ്പോ സ്മാർട്ട് ടിവി കെ9 65 ഇഞ്ച് വേരിയന്റും, 60Hz MEMC ഡൈനാമിക് കോംപെൺസഷനും സപ്പോർട്ട് ചെയ്യുന്നു. എന്നാൽ, മറ്റ് രണ്ട് മോഡലുകളും സപ്പോർട്ട് ചെയ്യുന്നില്ല. ഇവയ്‌ക്കെല്ലാം എച്ച്ഡിആർ 10, എച്ച്ഡിആർ 10 +, എച്ച്എൽജി സപ്പോർട്ടുമുണ്ട്.

65 ഇഞ്ച്, 55 ഇഞ്ച് മോഡലുകളിൽ ഓപ്പോ സ്മാർട്ട് ടിവി കെ 9 സീരീസ്

ഓപ്പോ സ്മാർട്ട് ടിവി കെ 9 സീരീസ് 65 ഇഞ്ച്, 55 ഇഞ്ച് മോഡലുകളിൽ മൊത്തം 30W ഔട്ട്‌പുട്ടിനും ഡോൾബി ഓഡിയോയ്ക്കുള്ള സപ്പോർട്ടും രണ്ട് 15W സ്പീക്കറുകളുണ്ട്. 43 ഇഞ്ച് മോഡലും ഡോൾബി ഓഡിയോയെ സപ്പോർട്ട് ചെയ്യുമ്പോൾ, 20W സൗണ്ട് ഔട്ട്‌പുട്ടിനായി രണ്ട് 10W സ്പീക്കറുകളുമായാണ് ഇത് വിപണിയിൽ വരുന്നത്. ക്വാഡ് കോർ മീഡിയടെക് MT9652 SoC, G52 MC1 GPU എന്നിവയിലാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. മാത്രവുമല്ല, 2 ജിബി റാമും നൽകിയിട്ടുണ്ട്. 65 ഇഞ്ച്, 55 ഇഞ്ച് മോഡുകൾക്ക് 16 ജിബി ഓൺബോർഡ് സ്റ്റോറേജും, 43 ഇഞ്ച് മോഡലിന് 8 ജിബിയും ലഭിക്കും. ഓപ്പോ സ്മാർട്ട് ടിവി കെ 9 സീരീസ് ColorOS TV2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു, ഒപ്പം വോയ്‌സ് അസ്സിസ്റ്റൻസുള്ള ഒരു റിമോട്ടും വരുന്നു. ഈ രണ്ട് വലിയ മോഡലുകൾക്കും റിമോട്ട്-ഫീൽഡ് സ്പീച്ച് സാങ്കേതികവിദ്യയുണ്ട്, പക്ഷേ, 43 ഇഞ്ച് മോഡലിന് ലഭ്യമല്ല.

ഡോൾബി ഓഡിയോ വരുന്ന ഓപ്പോ സ്മാർട്ട് ടിവി കെ 9 സീരീസ് 65 ഇഞ്ച്, 55 ഇഞ്ച്, 43 ഇഞ്ച് മോഡലുകൾ

ഓപ്പോ സ്മാർട്ട് ടിവി കെ 9 സീരീസ് ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5, മൂന്ന് എച്ച്ഡിഎംഐ പോർട്ടുകൾ, രണ്ട് യുഎസ്ബി പോർട്ടുകൾ, ഡിടിഎംബി പോർട്ട്, ഇഥർനെറ്റ് പോർട്ട് എന്നിവ കണക്റ്റിവിറ്റിക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്. 65 ഇഞ്ച് മോഡലിന് എച്ച്ഡിഎംഐ 2.1 പോർട്ടുകൾ ലഭിക്കുന്നു, അതിലൊന്ന് eARC യെ സപ്പോർട്ട് ചെയ്യുന്നുമുണ്ട്. മറ്റ് രണ്ട് മോഡലുകൾക്കും എച്ച്ഡിഎംഐ 2.0 പോർട്ടുകൾ ലഭിക്കുന്നു, എന്നാൽ ഇഎആർസി സപ്പോർട്ട് ലഭ്യമല്ല.

Best Mobiles in India

English summary
In China, the Oppo Smart TV K9 series is available in three sizes: 65-inch, 55-inch, and 43-inch. They're all LCD, and the 65-inch and 55-inch models have 4K resolution, while the 43-inch model has a full-HD display.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X