കളർ‌ഒ‌എസുമായി ഓപ്പോ സ്മാർട്ട് ടിവി എസ് 1, ആർ 1 അവതരിപ്പിച്ചു: വില,‌ സവിശേഷതകൾ‌

|

ഓപ്പോ സ്മാർട്ട് ടിവി എസ് 1, സ്മാർട്ട് ടിവി ആർ 1 എന്നിവ ഓപ്പോയുടെ ആദ്യത്തെ സ്മാർട്ട് ടിവി മോഡലുകളായി അവതരിപ്പിച്ചു. 120 ഹേർട്സ് വരെ ഡിസ്പ്ലേ, ഫ്ലോട്ടിംഗ് ഡിസൈൻ എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ വരുന്ന ഒരു പ്രീമിയം മോഡലായി ഓപ്പോ സ്മാർട്ട് ടിവി എസ് 1 രൂപകൽപ്പന ചെയ്തിരിക്കുന്നു. കൂടാതെ, വീഡിയോ ചാറ്റുകൾക്കായി ഒരു പോപ്പ്-അപ്പ് ക്യാമറയും ഇതിൽ നൽകിയിരിക്കുന്നു. ഉപയോക്താക്കൾക്ക് കൂടുതൽ സ്റ്റാൻഡേർഡ് ഓപ്ഷനിൽ വരുന്ന ഓപ്പോ സ്മാർട്ട് ടിവി ആർ 1- 55 ഇഞ്ച്, 65 ഇഞ്ച് സ്‌ക്രീൻ തുടങ്ങിയ അളവുകളിൽ വരുന്നു. കൂടാതെ, ഓപ്പോ സ്മാർട്ട് ടിവി എസ് 1, സ്മാർട്ട് ടിവി ആർ 1 എന്നിവ ആൻഡ്രോയിഡിനെ അടിസ്ഥാനമാക്കിയുള്ള കളർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

 

ഓപ്പോ സ്മാർട്ട് ടിവി എസ് 1, സ്മാർട്ട് ടിവി ആർ 1 വില

ഓപ്പോ സ്മാർട്ട് ടിവി എസ് 1, സ്മാർട്ട് ടിവി ആർ 1 വില

ഓപ്പോ സ്മാർട്ട് ടിവി എസ് 1ന് സിഎൻവൈ 7,999 (ഏകദേശം 87,800 രൂപ) വില വരുന്നു. അതേസമയം ഓപ്പോ സ്മാർട്ട് ടിവി ആർ 1 55 ഇഞ്ച് വേരിയന്റിന് സിഎൻവൈ 3,299 (ഏകദേശം 36,200 രൂപ) വിലയും, സിഎൻവൈ 4,299 (ഏകദേശം 47,200 രൂപ) വിലയും 65 ഇഞ്ച് മോഡലിന് വരുന്നു. പുതിയ സ്മാർട്ട് ടിവികൾ നിലവിൽ ചൈനയിൽ വാങ്ങാൻ ലഭ്യമാണ്. എന്നാൽ, ഓപ്പോ സ്മാർട്ട് ടിവി മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഔദ്യോഗികമായി ഒരുവിവരവും പുറത്തുവിട്ടിട്ടില്ല.

ഓപ്പോ സ്മാർട്ട് ടിവി എസ് 1 സവിശേഷതകൾ
 

ഓപ്പോ സ്മാർട്ട് ടിവി എസ് 1 സവിശേഷതകൾ

ഓപ്പോ സ്മാർട്ട് ടിവി എസ് 1 ൽ 65 ഇഞ്ച് 4 കെ (3,840 x 2,160 പിക്സലുകൾ) ക്യുഎൽഇഡി ക്വാണ്ടം ഡോട്ട് ഡിസ്പ്ലേയും, 120 ശതമാനം അൾട്രാ വൈഡ് എൻ‌ടി‌എസ്‌സി കളർ ഗാമറ്റും 1,500 നൈറ്റിന്റെ പീക്ക് ബറൈറ്റ്‌നെസും വരുന്നു. ഡിസ്പ്ലേയ്ക്ക് 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് ലഭിക്കുന്നു. ഇത് ടി യു വി റെയിൻലാന്റ് സർട്ടിഫൈഡ്, ഡോൾബി വിഷനെ സപ്പോർട്ട് ചെയ്യുന്നു. ടിവിക്ക് ക്വാഡ് കോർ മീഡിയടെക് എംടി 9950 SoC, മാലി-ജി 52 എംസി 2 ജിപിയു, 8.5 ജിബി റാം എന്നിവയുണ്ട്. ഓപ്പോ അതിന്റെ കസ്റ്റം സൗണ്ട് സിസ്റ്റവും സ്മാർട്ട് ടിവി എസ് 1 ൽ നൽകിയിട്ടുണ്ട്. ഇതിൽ 18 സ്പീക്കറുകൾ വരുന്നു. 25W സബ് വൂഫർ വരുന്ന ഇതിൽ മൊത്തം 85W ഔട്ട്പുട്ടും ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും വരുന്നു.

സ്മാർട്ട് ടിവിയിൽ ഓപ്പോയുടെ ബ്രീനോ വോയ്‌സ്

ഓപ്പോ സ്മാർട്ട് ടിവി എസ് 1ൽ 128 ജിബി ഓൺ‌ബോർഡ് സ്റ്റോറേജ് വരുന്നു. 3 ഡി പോലുള്ള വിഷ്വൽ അനുഭവം നൽകുന്നതിന് ടിവി ഡിസ്പ്ലേ 1.86 എംഎം നൽകിയിരിക്കുന്നു. ഫ്ലോട്ടിംഗ് ഡിസൈൻ എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്. ഫുൾ എച്ച്ഡി (പി‌പി) പോപ്പ്-അപ്പ് ക്യാമറയുമുണ്ട്. കൂടാതെ, സ്മാർട്ട് ടിവിയിൽ ഓപ്പോയുടെ ബ്രീനോ വോയ്‌സ് അസിസ്റ്റന്റുമുണ്ട്. ഓപ്പോ സ്മാർട്ട് ടിവി എസ് 1ൽ വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1 എന്നിവയും എവി ഇൻപുട്ട്, ഡിജിറ്റൽ ഓഡിയോ (ഒപ്റ്റിക്കൽ) ഔട്ട്‌പുട്ട്, ഇഥർനെറ്റ്, എച്ച്ഡിഎംഐ 2.0, രണ്ട് എച്ച്ഡിഎംഐ 2.1, രണ്ട് യുഎസ്ബി 3.0 എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. കൂടാതെ, ടിവിയിൽ ഒരു കീ എൻ‌എഫ്‌സി സ്ക്രീൻ പ്രൊജക്ഷനുമുണ്ട്. ബ്ലൂടൂത്ത് വോയ്‌സ് റിമോട്ട് കൺട്രോളും ഇതോടപ്പം നിങ്ങൾക്ക് ലഭിക്കുന്നു.

ഓപ്പോ സ്മാർട്ട് ടിവി ആർ 1 സവിശേഷതകൾ

ഓപ്പോ സ്മാർട്ട് ടിവി ആർ 1 സവിശേഷതകൾ

65 ഇഞ്ച് സ്‌ക്രീൻ വലുപ്പത്തിൽ വരുന്ന സ്മാർട്ട് ടിവി എസ് 1 ൽ നിന്ന് വ്യത്യസ്തമായി, ഓപ്പോ സ്മാർട്ട് ടിവി ആർ 1 55, 65 ഇഞ്ച് സ്‌ക്രീൻ ഓപ്ഷനുകളിൽ വരുന്നു. ഇവ രണ്ടും 4 കെ (3,840x2,160 പിക്‌സൽ) എൽസിഡി 93 ശതമാനം ഡിസിഐ- പി 3 കളർ ഗാമറ്റും 60 ഹെർട്സ് റിഫ്രഷ് റേറ്റും വരുന്നു. 55 ഇഞ്ച് മോഡലിന് 250 നിറ്റ്സ് പീക്ക് ബറൈറ്നെസ്സ് വാഗ്ദാനം ചെയ്യുന്നു, 65 ഇഞ്ച് പതിപ്പിൽ 300 നിറ്റ് പീക്ക് ബറൈറ്നെസ്സ് വരുന്നു. ഓപ്പോ സ്മാർട്ട് ടിവി ആർ 1ൽ ഒരു ക്വാഡ് കോർ മീഡിയടെക് MT9652 SoC പ്രോസസറാണ് വരുന്നത്. ഇത് മാലി-ജി 52 എംസി 1 ജിപിയു, 2 ജിബി റാം എന്നിവയുമായി ജോടിയാക്കുന്നു. വീഡിയോ ചാറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് ഓപ്‌ഷണൽ 1080 പിക്‌സൽ എച്ച്ഡി ബാഹ്യ ക്യാമറയും ടിവിയിൽ ഉണ്ട്.

കളർ‌ഒ‌എസുമായി ഓപ്പോ സ്മാർട്ട് ടിവി എസ് 1, ആർ 1

മൊത്തം ഔട്ട്‌പുട്ട് 20W വരുന്ന രണ്ട് യൂണിറ്റുകളുണ്ട്. സ്മാർട്ട് ടിവി ഡോൾബി ഓഡിയോ പിന്തുണയും വഹിക്കുന്നു. കൂടാതെ, 32 ജിബി ഓൺ‌ബോർഡ് സ്റ്റോറേജും നൽകിയിരിക്കുന്നു. ഓപ്പോ സ്മാർട്ട് ടിവി എആർ1 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5, ഒരു എവി ഇൻപുട്ടിനൊപ്പം ഡിജിറ്റൽ ഓഡിയോ (ഒപ്റ്റിക്കൽ) ഔട്ട്‌പുട്ട്, ഇഥർനെറ്റ്, മൂന്ന് എച്ച്ഡിഎംഐ 2.1, രണ്ട് യുഎസ്ബി 2.0 പോർട്ടുകൾ എന്നിവ ഉൾപ്പെടുന്നു. ബ്രീനോ വോയ്‌സ് അസിസ്റ്റന്റിനുള്ള സപ്പോർട്ടിനൊപ്പം ഒരു ബ്ലൂടൂത്ത് റിമോട്ട് കൺട്രോളറും വരുന്നു.

Best Mobiles in India

English summary
The Oppo Smart TV S1 and Smart TV R1 were introduced as the first smart TV models from Oppo. If the Oppo Smart TV S1 is designed as a luxury model with features such as a 120Hz monitor and floating interface, as well as a video chat pop-up camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X