സ്നാപ്ഡ്രാഗൺ വെയർ 4100 SoC ചിപ്പുമായി ഓപ്പോ വാച്ച് 2 ജൂലൈ 27 ന് അവതരിപ്പിക്കും

|

ഓപ്പോ വാച്ച് 2 എന്ന് അറിയപ്പെടുന്ന ആദ്യത്തെ സ്മാർട്ട് വാച്ചിൻറെ പിൻഗാമിയെ അവതരിപ്പിക്കാൻ ഓപ്പോ ഒരുങ്ങുന്നു. ജൂലൈ 27 ന് ചൈനയിൽ പ്രാദേശിക സമയം കൃത്യം ഉച്ചയ്ക്ക് 3:00 മണിക്ക് ഓപ്പോ വാച്ച് 2 വിപണിയിലെത്തുമെന്ന് ബ്രാൻഡ് സ്ഥിരീകരിച്ചു. വരാനിരിക്കുന്ന ഈ സ്മാർട്ട് വാച്ചിനെക്കുറിച്ചുള്ള പ്രധാന വിശദാംശങ്ങളൊന്നും ഓപ്പോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഒന്നിലധികം റിപ്പോർട്ടുകൾ ഓപ്പോ വാച്ച് 2 ൻറെ സവിശേഷതകൾ വെളിപ്പെടുത്തി കഴിഞ്ഞു. ഇതിനൊപ്പം, ഈ സ്മാർട്ട് വാച്ച് ചൈന ജെഡി.കോമിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ഇത് ഡിസൈനും വെളിപ്പെടുത്തി കഴിഞ്ഞു.

ഇതുവരെ ലഭ്യമായിട്ടുള്ള ഓപ്പോ വാച്ച് 2 ൻറെ പ്രധാനപ്പെട്ട സവിശേഷതകൾ

ഇതുവരെ ലഭ്യമായിട്ടുള്ള ഓപ്പോ വാച്ച് 2 ൻറെ പ്രധാനപ്പെട്ട സവിശേഷതകൾ

വരാനിരിക്കുന്ന ഓപ്പോ വാച്ച് 2 ൻറെ മുൻഗാമിയുമായി സാദൃശ്യപ്പെടുത്തുന്ന രൂപകൽപ്പനയുമായിട്ടായിരിക്കും ഈ സ്മാർട്ട് വാച്ച് വരുന്നത്. ചതുരാകൃതിയിലുള്ള ഡയലും, വൃത്താകൃതിയിലുള്ള കോണുകളുമുള്ള ഡിസൈനും ഈ സ്മാർട്ട് വാച്ചിൽ ഉണ്ടാകും. വലത് വശത്തായി രണ്ട് ബട്ടണുകൾ ഇതിൽ നൽകിയിട്ടുണ്ട്. ഓപ്പോ വാച്ച് 2 സ്മാർട്ട് വാച്ചിൽ വൃത്താകൃതിയിലുള്ള ഡയൽ എഡിഷൻ നൽകിയിട്ടുണ്ട്. കൂടാതെ, ഐടി ഹോമിൽ നിന്നുള്ള ഒരു റിപ്പോർട്ട് വരാനിരിക്കുന്ന ഓപ്പോ വാച്ചിൻറെ ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു.

16 ജിബി സ്റ്റോറേജുമായി ഓപ്പോ വാച്ച് 2 വിപണിയിൽ അവതരിപ്പിക്കുവാൻ സാധ്യതയുണ്ട്, കൂടാതെ ഇ-സിമ്മിനെ സപ്പോർട്ടും ചെയ്യും. കൂടാതെ, വാച്ച് അപ്പോളോ 4 ചിപ്പിനൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 4100 ചിപ്പിൽ പ്രവർത്തിക്കുമെന്നും, പ്രീവിയസ് ജനറേഷൻ സ്മാർട്ട് വാച്ച് സ്‌നാപ്ഡ്രാഗൺ വെയർ 3100 ചിപ്പിൽ പ്രവർത്തിക്കുമെന്നും പറയുന്നു. അപ്പോളോ 4 ചിപ്പ് വാച്ചിൻറെ ചാർജ് ഉപയോഗപ്പെടുത്തുന്നത് കുറയ്ക്കുമെന്നും പറയപ്പെടുന്നു. ഹാർട്ട് റേറ്റ് മോണിറ്ററിങ് സെൻസർ, Spo2 സെൻസർ തുടങ്ങിയവ ഉൾപ്പെടുന്ന ആരോഗ്യവും ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട ഫീച്ചർ മോഡുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

സ്നാപ്ഡ്രാഗൺ വെയർ 4100 SoC ചിപ്പുമായി ഓപ്പോ വാച്ച് 2 ജൂലൈ 27 ന് അവതരിപ്പിക്കും

46 എംഎം, 42 എംഎം വേരിയന്റുകളിൽ വാച്ച് ലഭ്യമാകുമെന്ന് മുൻ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. 46 എംഎം വേരിയൻറ് ഡസ്റ്റ് ഗ്രേ, മൈൻ ഷാഫ്റ്റ്, സ്റ്റീൽ ബ്ലൂ കളർ ഓപ്ഷനുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാൻഡേർഡ് 42 എംഎം മോഡൽ മൈൻ ഷാഫ്റ്റ്, ഗോൾഡ് സാൻഡ്, വാട്ടർ ലീഫ്, മാറ്റിസ് കളർ വേരിയന്റുകളിൽ വരും. നിലവിൽ ലഭിച്ച കണക്കനുസരിച്ച്, ബാറ്ററി ലൈഫും ഡിസ്പ്ലേ സവിശേഷതകളും ഇപ്പോഴും വ്യക്തമല്ല. നെക്സ്റ്റ് ജനറേഷൻ ഓപ്പോ സ്മാർട്ട് വാച്ചിന് അതിൻറെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ അമോലെഡ് പാനൽ, ഐപി റേറ്റിംഗ്, അപ്‌ഗ്രേഡ് ചെയ്ത ബാറ്ററി ലൈഫ് എന്നിവ ലഭിക്കുമെന്ന് പറയുന്നു.

സ്നാപ്ഡ്രാഗൺ വെയർ 4100 SoC ചിപ്പുമായി ഓപ്പോ വാച്ച് 2 ജൂലൈ 27 ന് അവതരിപ്പിക്കും

മാത്രമല്ല, അടുത്തിടെ അവതരിപ്പിച്ച അമാസ്ഫിറ്റ് സെപ്പ് ഇസഡ്, വരാനിരിക്കുന്ന ഗാലക്‌സി വാച്ച് 4 സീരീസ് എന്നിവ പോലുള്ള മറ്റ് മിഡ് റേഞ്ച് വാച്ചുകൾക്ക് ഓപ്പോ വാച്ച് 2 വിപണിയിൽ മികച്ച ഒരു എതിരാളിയായിരിക്കുമെന്ന് പറയുന്നു. എന്നാൽ, നെക്സ്റ്റ് ജനറേഷൻ സ്മാർട്ട് വാച്ചിന് എന്ത് വില വരുമെന്ന് കണ്ടറിയണം. യഥാർത്ഥ ഓപ്പോ വാച്ചിൻറെ വില കണക്കിലെടുക്കുമ്പോൾ, നെക്സ്റ്റ് ജനറേഷൻ ഓപ്പോ വാച്ച് 2 ന് 20,000 രൂപയ്ക്ക് താഴെ വിലവരുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനത്തിനായി ഇനിയും നിങ്ങൾ കാത്തിരിക്കേണ്ടി വരും.

Best Mobiles in India

English summary
The Oppo Watch 2 will be released on July 27 at 3 p.m. (local time) in China, according to the company. Oppo hasn't revealed any important information about the impending smartwatch. Several sources, however, have disclosed the specifications of the Oppo Watch 2.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X