40 മണിക്കൂർ ബാറ്ററി ലൈഫുമായി ഓപ്പോ വാച്ച് ഇസിജി എഡിഷൻ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഓപ്പോ വാച്ച് ശ്രേണിക്ക് പുതിയൊരു കൂട്ടിച്ചേർക്കലായി ഓപ്പോ വാച്ച് ഇസിജി എഡിഷൻ ചൈനയിൽ അവതരിപ്പിച്ചു. മാർച്ചിൽ വീണ്ടും ആരംഭിച്ച ഓപ്പോ വാച്ച് ചൈനീസ് കമ്പനിയുടെ ആദ്യത്തെ സ്മാർട്ട് വാച്ചായ ഇത് 46 എംഎം, 41 എംഎം സൈസ് വേരിയന്റുകളിൽ വരുന്നു. ഓപ്പോ വാച്ച് ഇസിജി എഡിഷൻ 46 എംഎം വലുപ്പത്തിൽ മാത്രമേ വരുന്നുള്ളൂ. മറ്റ് രണ്ട് വേരിയന്റുകളുടേതിന് സമാനമായ സവിശേഷതകൾ ഇതിൽ ഉൾക്കൊള്ളുന്നു. ഇസിജി അല്ലെങ്കിൽ ഇലക്ട്രോകാർഡിയോഗ്രാം സവിശേഷത ഈ ഡിവൈസിൽ വരുന്നുണ്ട്. സിംഗിൾ സ്റ്റെയിൻ‌ലെസ് സ്റ്റീൽ ഓപ്ഷനിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

 

ഓപ്പോ വാച്ച് ഇസിജി എഡിഷൻ: വില

ഓപ്പോ വാച്ച് ഇസിജി എഡിഷന് സിഎൻ‌വൈ 2,499 (ഏകദേശം 27,000 രൂപ) വില വരുന്നു. ഇത് ചൈനയിൽ ഇപ്പോൾ വിൽ‌പനയ്‌ക്കെത്തിയിരിക്കുകയാണ്. സ്റ്റാൻ‌ഡേർഡ് ഓപ്പോ വാച്ചിന്റെ സ്റ്റെയിൻ‌ലെസ് സ്റ്റീൽ മോഡലിന് സമാനമായ വിലയാണ് ഇതിനും വരുന്നത്. നിലവിൽ ഓപ്പോ ഇന്ത്യയുൾപ്പെടെയുള്ള അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പങ്കുവച്ചിട്ടില്ല. യഥാർത്ഥ ഓപ്പോ വാച്ച് ജൂലൈയിൽ ഇന്ത്യയിലേക്ക് വന്നിരുന്നു. 41 എംഎം വേരിയന്റിന് 14,990 രൂപയും, 46 എംഎം വേരിയന്റിന് 19,990 രൂപയുമാണ് വില വരുന്നത്.

ഓപ്പോ വാച്ച് ഇസിജി എഡിഷൻ: സവിശേഷതകൾ

ഓപ്പോ വാച്ച് ഇസിജി എഡിഷൻ: സവിശേഷതകൾ

46 എംഎം വേരിയന്റിൽ വരുന്ന ഓപ്പോ വാച്ച് ഇസിജി എഡിഷനിൽ സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയും റബ്ബർ സ്ട്രാപ്പും ഉണ്ട്. 1.91 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 402x476 പിക്‌സൽ റെസല്യൂഷനും 326 പിപി പിക്‌സൽ ഡെൻസിറ്റി എന്നിവ ഈ ഡിവൈസിന്റെ സവിശേഷതകളിൽ വരുന്നു. ഈ വേരിയന്റ് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള കളർഒഎസ് വാച്ചിൽ പ്രവർത്തിക്കുന്നു. ആൻഡ്രോയിഡ് 6 അല്ലെങ്കിൽ വേറെ സോഫ്ട്‍വെയർ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ഫോണുകളുമായി ഇത് യോജിക്കുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 2500 SoC

ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 2500 SoC ചിപ്സെറ്റും അപ്പോളോ 3 കോ-പ്രോസസറുമാണ് ഓപ്പോ വാച്ച് ഇസിജി എഡിഷന് കരുത്ത് പകരുന്നത്. 1 ജിബി റാമും 8 ജിബി സ്റ്റോറേജുമായാണ് ഇത് വരുന്നത്. സ്മാർട്ട് വാച്ചിൽ 430 എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് 40 മണിക്കൂർ ബാറ്ററി ലൈഫ് പതിവായി ഉപയോഗിക്കുവാൻ സാധിക്കുകയും 21 ദിവസം പവർ സേവർ മോഡിൽ നിൽക്കുകയും ചെയ്യും. ഇത് VOOC ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയെയും പിന്തുണയ്ക്കുന്നു.

 

ഓപ്പോ വാച്ച് ഇസിജി എഡിഷന് 5 എടിഎം / ഐപിഎക്സ് 8 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ് ഉണ്ട്. ത്രീ-ആക്സിസ് ആക്‌സിലറോമീറ്റർ, എയർ പ്രഷർ സെൻസർ, ഗൈറോ സെൻസർ, ജിയോ മാഗ്നെറ്റിസം സെൻസർ, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, തീർച്ചയായും ഇസിജി എന്നിവ ഓൺബോർഡിൽ സെൻസറുകളിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള സിഗ്നൽ ഇതിൽ വരുന്ന ഇസിജി ഫീച്ചറിൽ രേഖപ്പെടുത്തുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത്, എൻ‌എഫ്‌സി, ജി‌പി‌എസ് / എ-ജി‌പി‌എസ് എന്നിവ ഉൾപ്പെടുന്നു.

ഹാർട്ട് റേറ്റ് മോണിറ്ററിങ്

ഓപ്പോ വാച്ച് ഇസിജി എഡിഷനിൽ സ്ലീപ്പ് മോണിറ്ററിങ്, ഹാർട്ട് റേറ്റ് മോണിറ്ററിങ്, മെൻസ്ട്രുൾ സൈക്കിൾ മോണിറ്ററിങ്, സെഡന്ററി റിമൈൻഡർ എന്നിവ ഉൾപ്പെടുന്നു. കൂടാതെ വിവിധ തരം വർക്ക് ഔട്ടുകളുടെ ട്രാക്കിംഗ്, എഐ അടിസ്ഥാനമാക്കിയുള്ള ഫിറ്റ്നസ് സവിശേഷത. സ്മാർട്ട് വാച്ചിന് ഇസിം പിന്തുണയും 45.5 ഗ്രാം ഭാരവും വരുന്നു.

Most Read Articles
Best Mobiles in India

English summary
Oppo Watch ECG Version has been released in China as a new addition to the Oppo Watch collection. Launched back in March, the Oppo Watch is the Chinese company's first smartwatch, available in 46 mm and 41 mm versions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X