കാശ് മുടക്കി സ്വന്തമാക്കാം ഈ അടിപൊളി പ്രീമിയം സ്മാർട്ട് വാച്ചുകൾ

|

സ്മാർട്ട് വാച്ചുകൾ ക്രമേണെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. അത്രയധികം ഫീച്ചറുകളും സൌകര്യങ്ങളും ആണ് ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകൾ ഓഫർ ചെയ്യുന്നത്. സ്മാർട്ട്ഫോൺ സന്ദേശങ്ങൾ പരിശോധിക്കാനും സംഗീതം നിയന്ത്രിക്കാനും ആരോഗ്യ സംരക്ഷണത്തിനും സ്മാർട്ട് വാച്ചുകൾ സഹായിക്കുന്നു. ഫിറ്റ്ബിറ്റ്, ഹുവാവേ, ആംസ്ഫിറ്റ് തുടങ്ങിയ നിരവധി കമ്പനികൾ അടിപൊളി സ്മാർട്ട് വാച്ചുകൾ വിപണിയിൽ എത്തിക്കുന്നു. 15,000 രൂപ വരെ വിലയുള്ള സ്മാർട്ട് വാച്ചുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 15,000 രൂപയെന്ന് കേൾക്കുമ്പോൾ ഞെട്ടേണ്ടതില്ല, ക്വാളിറ്റി ഉള്ള പ്രീമിയം സ്മാർട്ട് വാച്ചുകളുടെ കാര്യമാണ് പറയുന്നത്.

 

പ്രീമിയം വാച്ചുകൾ

പ്രീമിയം വാച്ചുകൾ എപ്പോഴും നാം നൽകുന്ന പണത്തിന് മൂല്യം നൽകുന്നു. വില കുറഞ്ഞ സ്മാർട്ട് വാച്ചുകളെക്കാൾ മികച്ച സെൻസറുകൾ. കൂടുതൽ മികച്ച ഹെൽത്ത് മോണിറ്ററിങ് സൌകര്യങ്ങളും പ്രീമിയം വാച്ചുകളുടെ പ്രത്യേകതയാണ്. നിങ്ങൾക്ക് വാങ്ങാൻ പരിഗണിക്കാവുന്ന 15,000 രൂപയിൽ താഴെ വില വരുന്ന ചില മികച്ച സ്മാർട്ട് വാച്ചുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇന്ത്യയിൽ ലഭ്യമായ ഈ സ്മാർട്ട് വാച്ചുകളെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

റിയൽമി ജിടി നിയോ 3, ഓപ്പോ എ76 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾറിയൽമി ജിടി നിയോ 3, ഓപ്പോ എ76 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

ഫിറ്റ്ബിറ്റ് വെർസ 2

ഫിറ്റ്ബിറ്റ് വെർസ 2

ഫിറ്റ്‌നസ് വെയറബിളുകളുടെ കാര്യത്തിൽ അറിയപ്പെടുന്ന ബ്രാൻഡാണ് ഫിറ്റ്ബിറ്റ്. ഫിറ്റ്ബിറ്റിന്റെ വെർസ 2 ഈ പ്രൈസ് റേഞ്ചിലെ മികച്ച ചോയിസുകളിൽ ഒന്നാണ്. ചതുരാകൃതിയിലുള്ള ഡയൽ ഉള്ള കനം കുറഞ്ഞ ഡിസൈൻ ഫിറ്റ്ബിറ്റ് വെർസ 2വിനെ ആകർഷകമാക്കുന്നു. ഹാർട്ട് റേറ്റ് മോണിറ്ററിങ്, സ്ലീപ്പ് മോണിറ്ററിങ്, സ്റ്റെപ്സ് ട്രാക്കിങ് തുടങ്ങിയ ഹെൽത്ത് മോണിറ്ററിങ് ഫീച്ചറുകളും ഫിറ്റ്ബിറ്റ് വെർസ 2വിൽ ഉണ്ട്. ഫിറ്റ്ബിറ്റ് വാച്ചുകളിൽ നിന്നും നിങ്ങൾക്ക് കൃത്യമായ റീഡിങ്സും വിശദമായ ഡാറ്റയും പ്രതീക്ഷിക്കാം. ഈ വാച്ചിൽ സ്പോട്ടിഫൈ ഉപയോഗിച്ച് സംഗീതം സ്ട്രീം ചെയ്യാനും ആമസോണിന്റെ എക്കോ ഡിവൈസുകളും നിയന്ത്രിക്കാനും കഴിയും.

ഫിറ്റ്ബിറ്റ്
 

വാച്ചിൽ സ്വിമ്മിങ് നീന്തൽ പ്രൂഫ് ഡിസൈനും മൈക്രോഫോണും ഉണ്ട്. അതിനാൽ നിങ്ങൾക്ക് വാച്ച് ഉപയോഗിച്ച് കോളുകൾ എടുക്കാനോ കട്ട് ചെയ്യാനോ കഴിയും. അഞ്ച് ദിവസത്തിൽ കൂടുതൽ ബാറ്ററി ലൈഫും ഫിറ്റ്ബിറ്റ് വെർസ 2വിൽ കമ്പനി ഓഫർ ചെയ്യുന്നു. ജിപിഎസ് സപ്പോർട്ട് ഇല്ലെന്നതാണ് ഫിറ്റ്ബിറ്റ് വെർസ 2 സ്മാർട്ട് വാച്ചിന്റെ ഒരു പോരായ്മ. നിങ്ങളുടെ സ്മാർട്ട്ഫോണിനെ ആശ്രയിച്ചാണ് ജിപിഎസ് ട്രാക്കിങ് സാധ്യമാകുന്നത്. വിപണിയിൽ 13,799 രൂപയ്ക്ക് ഫിറ്റ്ബിറ്റ് വെർസ 2 സ്മാർട്ട് വാച്ച് ലഭ്യമാകും.

കോൾ വിളിക്കുമ്പോഴുള്ള കൊവിഡ്-19 അറിയിപ്പ് നിർത്തലാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്കോൾ വിളിക്കുമ്പോഴുള്ള കൊവിഡ്-19 അറിയിപ്പ് നിർത്തലാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്

ഓപ്പോ വാച്ച്

ഓപ്പോ വാച്ച്

ഓപ്പോ വാച്ചിന്റെ 41 എംഎം വൈഫൈ മോഡൽ ഹെൽത്ത് ട്രാക്കിങ്ങിനായി പരിഗണിക്കാവുന്ന 15,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട് വാച്ചുകളിൽ ഒന്നാണ്. നല്ല വ്യൂവിങ് ആംഗിളുകൾ ഉള്ള വലിയ ക്രിസ്പ് ആയ ചടുലമായ അമോലെഡ് ഡിസ്‌പ്ലെയും ഓപ്പോ വാച്ചിൽ ഉണ്ട്. ആപ്പിൾ വാച്ചിനോട് വലിയ സാമ്യമുള്ള വാച്ച് കൂടിയാണ് ഓപ്പോ വാച്ച്. ഡിവൈസിൽ ഒരു അലുമിനിയം കെയ്‌സും കർവ്ഡ് പാനലും ഉണ്ട്. അങ്ങനെ ഉപയോക്താക്കൾക്ക് പ്രീമിയം അനുഭവം ഉറപ്പ് നൽകുന്നു.

ഓപ്പോ

മെസേജ് നോട്ടിഫിക്കേഷനുകൾ, സ്റ്റെപ്പ് ട്രാക്കിങ്, ഹാർട്ട് റേറ്റ് മോണിറ്ററിങ്, സ്ലീപ്പ് ട്രാക്കിംഗ് തുടങ്ങിയ ഫീച്ചറുകളോടെയാണ് ഈ ഡിവൈസ് വരുന്നത്. ഉപയോക്താക്കൾക്ക് ഫിറ്റ്നസ് റൺ, ഫാറ്റ് ബേൺ റൺ, ഔട്ട്ഡോർ സൈക്ലിങ്, നീന്തൽ തുടങ്ങിയ സ്പോർട്സ് ആക്റ്റിവിറ്റികൾ ട്രാക്ക് ചെയ്യാൻ കഴിയും. ഡിസ്റ്റൻസ് ട്രാക്കിങിനായി ജിപിഎസും ഓപ്പോ വാച്ചിൽ ലഭ്യമാണ്. ഈ വാച്ച് ഉപയോഗിച്ച് മെസേജുകൾക്ക് മറുപടി നൽകാനും കോളുകൾ അറ്റൻഡ് ചെയ്യാനും കഴിയും. ഉപയോക്താക്കൾക്ക് 14 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓപ്പോ വാച്ച് (41 എംഎം) നിലവിൽ ഫ്ലിപ്കാർട്ടിൽ 14,990 രൂപയ്ക്കാണ് വിൽക്കുന്നത്.

പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു, വില 18,999 രൂപ മുതൽപോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു, വില 18,999 രൂപ മുതൽ

അമേസ്ഫിറ്റ് ജിടിഎസ് 2

അമേസ്ഫിറ്റ് ജിടിഎസ് 2

ഓട്ടം, സൈക്ലിങ്, ഓപ്പൺ വാട്ടർ സ്വിമ്മിങ് തുടങ്ങിയ ഔട്ട്ഡോർ ആക്ടിവിറ്റികൾ ട്രാക്ക് ചെയ്യുന്നതിനായി 1.65 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയും ബിൽറ്റ് ഇൻ ജിപിഎസും അമേസ് ഫിറ്റ് ജിടിഎസ് 2 സ്മാർട്ട് വാച്ച് പായ്ക്ക് ചെയ്യുന്നു. ഹാർട്ട് റേറ്റ് മോണിറ്ററിങിന് സഹായിക്കുന്ന ബയോട്രാക്കർ 2 പിപിജി ഓപ്റ്റിക്കൽ സെൻസറും അമേസ് ഫിറ്റ് ജിടിഎസ് 2വിൽ ഉണ്ട്. ബ്ലഡിലെ ഓക്സിജൻ അളവുകൾ മോണിറ്റർ ചെയ്യാനുള്ള ഫീച്ചറും ലഭ്യമാണ്.

അമേസ് ഫിറ്റ്

ഇത് കൂടാതെ, സ്ലീപ്പ് ട്രാക്കിങ് ഓപ്ഷൻ, ഔട്ട്‌ഡോർ റണ്ണിങ്, വാക്കിങ്, ഇൻഡോർ സൈക്ലിങ്, പൂൾ സ്വിമ്മിങ്, ക്ലൈമ്പിങ്, ഔട്ട്‌ഡോർ സൈക്ലിങ് തുടങ്ങിയ 90ൽ അധികം സ്പോർട്സ് മോഡുകൾ അമേസ്ഫിറ്റ് ജിടിഎസ് 2 സ്മാർട്ട് വാച്ചിൽ കമ്പനി ഓഫർ ചെയ്യുന്നു. ഡിവൈസിൽ 3 ജിബി സ്റ്റോറേജും ലഭിക്കുന്നു. ഈ സൌകര്യം ഉപയോഗിച്ച് യൂസേഴ്സിന് അവരുടെ മ്യൂസിക് പ്ലേ ലിസ്റ്റും കൈമാറാൻ കഴിയും.

വാട്സ്ആപ്പിൽ ഒരു സിനിമ പോലും അയക്കാം, 2 ജിബി വരെയുള്ള ഫയൽ സൈസ് പരീക്ഷിച്ച് കമ്പനിവാട്സ്ആപ്പിൽ ഒരു സിനിമ പോലും അയക്കാം, 2 ജിബി വരെയുള്ള ഫയൽ സൈസ് പരീക്ഷിച്ച് കമ്പനി

ഹുവാവേ വാച്ച് ജിടി 2

ഹുവാവേ വാച്ച് ജിടി 2

ഹുവാവേ വാച്ച് ജിടി 2 ( 46 എംഎം ) ഈ പ്രൈസ് റേഞ്ചിൽ നിങ്ങൾക്ക് സെലക്റ്റ് ചെയ്യാവുന്ന മറ്റൊരും സ്മാർട്ട് വാച്ച് ആണ്. ഹുവാവേ വാച്ച് ജിടി 2വിൽ 1.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയും 15 ഓളം സ്‌പോർട്‌സ് ട്രാക്കിങ് ഫീച്ചറുകളും എട്ട് ഔട്ട്‌ഡോർ സ്‌പോർട്‌സ് ഫീച്ചറുകളും ഉണ്ട്. ഓട്ടം, നടത്തം, കയറ്റം, സൈക്ലിംഗ്, സ്വിമ്മിങ് പൂൾ, ഫ്രീ ട്രെയിനിങ്, എലിപ്റ്റിക്കൽ മെഷീൻ എന്നിവയും മറ്റും ഇതിൽ ഉൾപ്പെടുന്നു. ഹാർട്ട് റേറ്റും ഉറക്കവും ട്രാക്ക് ചെയ്യാനും ഹുവാവേ വാച്ച് ജിടി 2വിൽ ഫീച്ചർ ഉണ്ട്.

ഹുവാവേ

ഹുവാവേ വാച്ച് ജിടി 2 സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കോളുകൾക്ക് മറുപടി നൽകാൻ സാധിക്കും. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, എയർ പ്രഷർ, ഗൈറോസ്‌കോപ്പ്, ജിയോമാഗ്നറ്റിക്, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ്, കപ്പാസിറ്റീവ് സെൻസർ തുടങ്ങിയ സെൻസറുകളുമായാണ് ഹുവാവേ വാച്ച് ജിടി 2 വിപണിയിൽ എത്തുന്നത്. 5 എടിഎം റേറ്റിങ് ഉള്ള വാട്ടർ റെസിസ്റ്റന്റ് സ്മാർട്ട് വാച്ച് കൂടിയാണിത്. ജല-പ്രതിരോധശേഷിയുള്ളതുമാണ്. ഹുവാവേ വാച്ച് ജിടി 2 14 ദിവസത്തെ ബാറ്ററി ലൈഫ് നൽകുമെന്ന് ഹുവായ് അവകാശപ്പെടുന്നു. ഹുവാവേ വാച്ച് ജിടി 2 12,490 രൂപയ്ക്കാണ് വിപണിയിൽ എത്തുന്നത്.

ഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന പുതിയ മൂന്ന് പ്ലാനുകളുമായി ജിയോഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന പുതിയ മൂന്ന് പ്ലാനുകളുമായി ജിയോ

Best Mobiles in India

English summary
Smart watches are becoming a part of our lives. Many companies like Fitbit, Huawei and Amazfit are launching smart watches in the market. Smart watches priced up to Rs 15,000 can be introduced. Don't be shocked when you hear that it is priced at Rs 15,000, these are premium smart watches with quality.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X