ഗൂഗിൾ വെയർ ഒഎസുമായി ഓപ്പോ വാച്ച് വിപണിയിലെത്തി: വില, സവിശേഷതകൾ
ഓപ്പോയുടെ സ്മാർട്ട് വാച്ച് ഗൂഗിൾ വെയർഒഎസിനോടപ്പം ഇന്ത്യയിൽ അവതരിപ്പിച്ചു. ഓപ്പോയുടെ ആപ്പിൾ വാച്ച് പോലുള്ള സ്മാർട്ട് വാച്ച് ഓപ്പോ റെനോ 4 പ്രോയ്‌ക്കൊപ്പം അവതരിപ്പിച്ചു. ചൈനീസ് കമ്പനി 41 എംഎം, 46 എംഎം എന്നീ രണ്ട് വേരിയന്റുകൾ ആമസോണിൽ ഇന്ത്യയിൽ ഈ സ്മാർട്ട് വാച്ച് വിൽക്കും. ബ്ലാക്ക് റോസ്, ഗോൾഡ്, ഫോഗ് സിൽവർ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഓപ്പോ വാച്ചിന്റെ 41 എംഎം വേരിയൻറ് വരുന്നത്. 46 എംഎം വേരിയന്റിന് ബ്ലാക്ക്, റോസ് ഗോൾഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭിക്കും. ഈ സ്മാർട്ട് വാച്ചിൻറെ വില, സവിശേഷതകൾ, മറ്റ് വിശദാംശങ്ങളും ഇവിടെ പരിശോധിക്കാവുന്നതാണ്.

ഓപ്പോ വാച്ച്: ഇന്ത്യയിലെ വില, ലഭ്യത, ഓഫറുകൾ
ഓപ്പോ വാച്ച് 41 എംഎം വേരിയന്റിന് 14,990 രൂപയും 46 എംഎം പതിപ്പിന് 19,990 രൂപയുമാണ് വില വരുന്നത്. ഇവ രണ്ടും ഇപ്പോൾ ആമസോൺ ഇന്ത്യയിൽ നിന്ന് പ്രീ-ഓർഡറിനായി ലഭ്യമാണ്. ഓഗസ്റ്റ് 10 മുതൽ വിൽപ്പന ആരംഭിക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി പ്രീ-ഓർഡറുകൾക്ക് 500 രൂപ കിഴിവ് ലഭിക്കും.

ഓപ്പോ വാച്ച്: സവിശേഷതകൾ
ഓപ്പോ വാച്ചിന്റെ 41 എംഎം വേരിയന്റിൽ 1.6 ഇഞ്ച് (320 x 360 പിക്‌സൽ) അമോലെഡ് സ്‌ക്രീൻ വരുന്നു. 46 എംഎം പതിപ്പിന് 1.91 ഇഞ്ച് 3 ഡി ഫ്ലെക്സിബിൾ അമോലെഡ് 326 പിപിഐ റെറ്റിന ഡിസ്പ്ലേ 100% പി 3 വൈഡ് കളർ ഗാമറ്റ് ഉണ്ട്. രണ്ട് ഓപ്പോ സ്മാർട്ട് വാച്ചുകൾക്കും യഥാക്രമം 30 മീറ്ററും 50 മീറ്ററും വാട്ടർ റെസിസ്റ്റൻസ് ലഭിക്കും. 1 ജിബി റാമും 8 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള 3 ഡ്യുവൽ പ്രോസസ്സറുകളായ സ്‌നാപ്ഡ്രാഗൺ 3100 & അപ്പോളോ ഉപയോഗിക്കുന്നു. ഇന്ത്യയിലെ രണ്ട് വേരിയന്റുകളും വൈ-ഫൈയെ മാത്രമേ പിന്തുണയ്ക്കൂകയുള്ളു, എന്നാൽ ചൈനീസ് പതിപ്പിലെ പോലെ ഇ-സിം സൗകര്യം ലഭ്യമല്ല.

ബിൽറ്റ്-ഇൻ ജിപിഎസ്, ബ്ലൂടൂത്ത് 4.2, എൻഎഫ്‌സി, ഇസിജി പിന്തുണ എന്നിവയാണ് ഓപ്പോ വാച്ചിന്റെ മറ്റ് സവിശേഷതകൾ. വാച്ചിന് ഹൃദയമിടിപ്പ് സെൻസറും പ്രൊപ്രൈറ്ററി VOOC ഫാസ്റ്റ് ചാർജിംഗുള്ള 300mAh / 430mAh ബാറ്ററിയും ഉണ്ടായിരിക്കും. 3-ആക്സിസ് ആക്‌സിലറോമീറ്റർ സെൻസർ, ഗൈറോസ്‌കോപ്പ് സെൻസർ, ജിയോ മാഗ്നറ്റിക് സെൻസർ, ബാരാമെട്രിക് പ്രഷർ സെൻസർ, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയാണ് സ്മാർട്ട് വാച്ചിൽ വരുന്ന മറ്റ് സവിശേഷതകൾ.

ഇതിന് നിങ്ങളുടെ ഇൻഡോർ, ഔട്ട്‌ഡോർ റണ്ണിങ്, ഔട്ട്‌ഡോർ വോക്കിങ്,ഔട്ട്‌ഡോർ സൈക്ലിംഗ്, നീന്തൽ എന്നിവയും അത്തരം പ്രവർത്തനങ്ങളും ട്രാക്കുചെയ്യാനാകും. ഇത് ഗൂഗിൾ വെയർഒസിനൊപ്പം പ്രവർത്തിപ്പിക്കുന്നു, കൂടാതെ ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ പ്രവർത്തിക്കും.


Click it and Unblock the Notifications








