സിഇഎസ്‌ 2018ല്‍ പാനസോണിക്കിന്റെ പുതിയ ഒഎല്‍ഇഡി ടിവിയും ഡ്യുവല്‍-ഐഎസ്‌ഒ ക്യാമറയും

Posted By: Archana V

ഈ വര്‍ഷം ഒഎല്‍ഇഡി ടിവി വിപണി സജീവമാവുകയാണ്‌. സിഇഎസ്‌ 2018 ടെക്‌ഷോയില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവണത പിന്തുടര്‍ന്ന്‌ നിരവധി കമ്പനികള്‍ ഇത്തരം ഉത്‌പനങ്ങളുമായി എത്തി തുടങ്ങിയിട്ടുണ്ട്‌.

സിഇഎസ്‌ 2018ല്‍ പാനസോണിക്കിന്റെ പുതിയ ഒഎല്‍ഇഡി ടിവിയും ഡ്യുവല്‍-ഐഎസ്‌ഒ

പാനസോണിക്‌ ആണ്‌ ഇത്തരത്തില്‍ വ്യത്യസ്‌ത ഉത്‌പന്നങ്ങളുമായി സിഇഎസ്‌ 2018 ടെക്‌ ഷോയില്‍ എത്തിയിരിക്കുന്ന കമ്പനികളില്‍ ഒന്ന്‌.

പാനസോണിക്‌ എഫ്‌സെഡ്‌950, എഫ്‌സെഡ്‌800 ഒഎല്‍ഇഡി ടിവികള്‍, ലുമിക്‌സ്‌ ഡിഎച്ച്‌5എസ്‌ ക്യാമറ , രണ്ട്‌ പുതിയ യുഎച്ച്‌ഡി ബ്ലു റെ പ്ലേയേഴ്‌സ്‌ , ഒരു ജോടി കാംകോഡറുകള്‍, ഹോം എക്‌സ്‌ എന്നിവയാണ്‌ കമ്പനി ടെക്‌ ഷോയില്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഉത്‌പന്നങ്ങള്‍.

കാറുകളിലെ അലക്‌സ വോയ്‌സ്‌ അസിസ്‌റ്റന്റിന്‌ വേണ്ടി ആമസോണുമായി സഹകരിക്കുമെന്നും പാനസോണിക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. പാനസോണിക്‌ നിര്‍മ്മിത കാര്‍ ഡിസ്‌പ്ലെകളില്‍ മികച്ച ഫീച്ചറുകള്‍ ലഭ്യമാക്കുന്നതിനായി നിലവില്‍ ഗൂഗിളുമായി കമ്പനി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌.

ഇതിലൂടെ ഗൂഗിള്‍ മാപ്‌സ്‌, ഗൂഗിള്‍ അസിസ്റ്റന്റ്‌ പോലുള്ള ആന്‍ഡ്രോയ്‌ഡ്‌ ആപ്പുകള്‍ കാര്‍ ഡിസ്‌പ്ലെയില്‍ എടുക്കാനുള്ള സൗകര്യം പാനസോണിക്‌ ലഭ്യമാക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പാനസോണിക്‌ എഫ്‌സെഡ്‌950 , എഫ്‌സെഡ്‌ 800 ഒഎല്‍ഇഡി ടിവികള്‍

സിഇഎസ്‌ 2018 ടെക്‌ഷോയില്‍ അവതരിപ്പിച്ച പാനസോണിക്‌ എഫ്‌സെഡ്‌950 , എഫ്‌സെഡ്‌ 800 ടിവികള്‍ക്ക്‌ മുന്‍ഗാമികളിലേതിന്‌ സമാനമായ തെളിഞ്ഞ നിറം, ആകര്‍ഷകമായ കറുപ്പ്‌ തുടങ്ങിയ ഫീച്ചറുകളാണ്‌ ഉള്ളത്‌. ഇതിന്‌ പുറമെ ചില ശ്രദ്ധേയമായ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

എച്ച്‌ഡിആര്‍ കണ്ടന്റിന്‌ വേണ്ടിയുള്ള പുതിയ മാനദണ്ഡമായ എച്ച്‌ഡിആര്‍ പ്ലസ്‌ പുതിയ പാനസോണിക്‌ ഒഎല്‍ഇഡി സപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌.ഹോളിവുഡ്‌ ട്യൂണ്‍ഡ്‌ എച്ച്‌സിഎക്‌സ്‌ വീഡിയോ പ്രോസസര്‍ ആണ്‌ മറ്റൊരു സവിശേഷത. പാനസോണിക്‌ എഫ്‌സെഡ്‌950 എത്തുന്നത്‌ 20 വാട്ട്‌ ട്വീറ്റര്‍, 40 വാട്ട്‌ വൂഫര്‍ , 20വാട്ട്‌ ഇടത്തരം ഡ്രൈവര്‍ എന്നിവയോട്‌ കൂടിയ ടെക്‌നിക്‌സ്‌ ട്യൂണ്‍ഡ്‌ സ്‌പീക്കറുമായാണ്‌.

പുതിയ ടിവി മോഡലുകളുടെ വിലസംബന്ധിച്ച്‌ കമ്പനി നിലവില്‍ സൂചനകള്‍ നല്‍കിയിട്ടില്ല.

ലുമിക്‌സ്‌ ഡിഎച്ച്‌5എസ്‌

വീഡിയോഗ്രാഫിക്ക്‌ പ്രാധാന്യം നല്‍കുന്ന ഡിഎച്ച്‌എസ്‌ ക്യാമറയുടെ പരിഷ്‌കരിച്ച പതിപ്പാണ്‌ ലുമിക്‌സ്‌ ഡിഎച്ച്‌5എസ്‌.

കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടുള്ള ഡിവൈസുകളില്‍ താഴ്‌ന്ന പ്രകാശത്തില്‍ ഏറ്റവും മികച്ച സംവേദന ക്ഷമതയായിരിക്കും ജിഎച്ച്‌5എസ്‌ ലഭ്യമാക്കുക എന്ന്‌ പാനസോണിക്‌ അവകാശപ്പെടുന്നു.

ഇമേജിലെ നോയ്‌സ്‌ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഡ്യുവല്‍ ഐഎസ്‌ഒയുമായാണ്‌ ക്യാമറ എത്തുന്നത്‌. 60എഫ്‌പിഎസ്‌ അല്ലെങ്കില്‍ 30 എഫ്‌പിഎസില്‍ 4കെ വീഡിയോ റെക്കോഡിങ്‌ ഇതില്‍ സാധ്യമാണ്‌. തിരഞ്ഞെടുത്ത വിപണികളില്‍ അടുത്ത മാസം മുതല്‍ ഈ ക്യാമറയുടെ വില്‍പ്പന ആരംഭിക്കും.

വെല്ലുവിളിയുമായി എയര്‍ടെല്‍ വീണ്ടും രംഗത്ത്, ജിയോ ഓഫറുകള്‍ ഇനിയും കുറയ്ക്കുമോ?

യുപി -യുബി 420, ഡിപി-യുബി820 അള്‍ട്ര എച്ച്‌ഡി ബ്ലൂറെ പ്ലേയേഴ്‌സ്‌

ഉപയോക്താക്കള്‍ക്ക്‌ മികച്ച എച്ച്‌ഡിആര്‍ അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പാനസോണിക്‌ യുപി -യുബി 420, ഡിപി-യുബി820 അള്‍ട്ര എച്ച്‌ഡി ബ്ലൂറെ പ്ലേയേഴ്‌സ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ടോടു കൂടിയാണ്‌ യുബി830 എത്തുന്നത്‌.

അള്‍ട്ര എച്ച്‌ഡി റസല്യൂഷന്‍ സപ്പോര്‍ട്ട്‌ ചെയ്യുന്ന രണ്ട്‌ ബ്ലൂറേ പ്ലേയേഴ്‌സും അലക്‌സയും ഗൂഗിള്‍ ഹോം സപ്പോര്‍ട്ടും ലഭ്യമാക്കുന്നതിനായി ആമസോണ്‍ , ഗൂഗിള്‍ എന്നിവയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നു എന്നതാണ്‌ ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്ന ബ്ലൂറേ സ്‌പീക്കറുകളുടെ വില വിവരങ്ങള്‍ കമ്പനി ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല.

ഡബ്ല്യുഎക്‌സ്‌എഫ്‌1 , വിഎക്‌സ്‌ 1 കാംകോഡറുകള്‍

ലുമിക്‌സ്‌ ഡിഎച്ച്‌എസ്‌എസിന്‌ പുറമെ ഒരു ജോടി കാംകോഡറുകളും പാനസോണിക്‌ ടെക്‌ഷോയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

താഴ്‌ന്ന പ്രകാശത്തിലും മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാന്‍ സഹായിക്കുന്ന ബാക്‌-ഇല്ലൂമിനേറ്റഡ്‌ മോസ്‌ സെന്‍സര്‍ ആണ്‌ കാംകോഡറില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന്‌ കമ്പനി പറഞ്ഞു. എഫ്‌/1.8 അപ്പര്‍ച്ചര്‍, 24x ഒപ്‌ടിക്കല്‍ സൂം എന്നിവയാണ്‌ ഇതിന്റെ മറ്റ്‌ സവിശേഷതകള്‍.

ഈ കാംകോഡറുകള്‍ 30 എഫ്‌പിഎസില്‍ 4കെ വീഡിയോ റെക്കോഡിങ്‌ സപ്പോര്‍ട്ട്‌ ചെയ്യും. ബോള്‍ ഒഐഎസോട്‌ കൂടി പുതിയതായി ഡിസൈന്‍ ചെയ്‌ത അള്‍ട്ര സ്‌മൂത്ത്‌ ഒഐഎസ്‌ സിസ്റ്റമാണ്‌ ഈ മോഡലുകളുടെ മറ്റൊരു സവിശേഷത. ഈ വര്‍ഷം ഏപ്രിലോടെ ഈ കാംകോഡറുകള്‍ പുറത്തിറക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പ്രതീക്ഷിക്കുന്ന വില 799 ഡോളര്‍ ആണ്‌.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The OLED TV market is shaping up this year. It is at the CES 2018 tech show that many companies have started coming up with such products. Panasonic has announced FZ950 and FZ800 OLED TVs, the Lumix GH5S camera, two new UHD Blu-ray players, a couple of camcorders, the smart home initiative called Home X.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot