പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻ: ഇന്ത്യയിൽ വരുന്ന വില, സവിശേഷതകൾ

|

ഇന്ത്യയിലെ പ്ലേസ്റ്റേഷൻ 5 വില ഒടുവിൽ വെളിപ്പെടുത്തി. യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ ആഗോള വിപണികളിൽ പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻ എന്നിവയുടെ വിലവിവരങ്ങൾ സോണി പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ പുതിയ വാർത്ത വരുന്നത്. എന്നാൽ, പ്ലേസ്റ്റേഷൻ 5 സീരീസ് ഇന്ത്യയിൽ റിലീസ് ചെയ്യുന്ന തീയതി ഇപ്പോഴും ഒരു രഹസ്യമാണ്. പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻ നവംബർ 15 ന് ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ, കൊറിയ മെക്സിക്കോ, ന്യൂസിലാന്റ്, യുഎസ് എന്നിവിടങ്ങളിൽ അവതരിപ്പിക്കും.

 

ഇന്ത്യയിൽ പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻ വില

ഇന്ത്യയിൽ പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻ വില

പ്ലേസ്റ്റേഷൻ ഇന്ത്യൻ വിപണിയിൽ 49,990 രൂപയ്ക്കാണ് വരുന്നത്. പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷന് ഒരു 39,990 രൂപയും വില വരുന്നു. ഇവ താരതമ്യപ്പെടുത്തുമ്പോൾ, പ്ലേസ്റ്റേഷൻ 5 ന്റെ യുഎസ് വില 499.99 ഡോളറും (ഏകദേശം 36,700 രൂപ) പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ പതിപ്പിനും 399.99 ഡോളറുമാണ് (ഏകദേശം 29,400 രൂപ) വില വരുന്നത്. പ്ലേസ്റ്റേഷൻറെ വിലനിർണ്ണയത്തിനു പുറമേ, പുതിയ ഡ്യുവൽസെൻസ് കൺട്രോളറിന് 5,990 രൂപയും, എച്ച്ഡി ക്യാമറയ്ക്ക് 5,190 രൂപയും, പൾസ് 3 ഡി വയർലെസ് ഹെഡ്‌സെറ്റിന് 8,590 രൂപയും, മീഡിയ റിമോട്ടിന് 2,590 രൂപയും, ഡ്യുവൽസെൻസ് ചാർജിംഗ് സ്റ്റേഷന് 2,590 രൂപയുമാണ് വില വരുന്നത്.

പ്ലേസ്റ്റേഷൻ 5

തുടക്കത്തിൽ, സോണി ഇന്ത്യ പുതിയ പ്ലേസ്റ്റേഷൻ മോഡലുകളുടെ ലോഞ്ച് തീയതിയായി നവംബർ 19 നിർദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് ആ തീയതി വെബ്‌സൈറ്റിൽ പുതുക്കി. മൈക്രോസോഫ്റ്റ് എക്സ്ബോക്സ് സീരീസ് എസ്, എക്സ്ബോക്സ് സീരീസ് എക്സ് എന്നിവ യഥാക്രമം 34,990 രൂപ, 49,990 രൂപ വിലയിൽ ഇന്ത്യൻ വിപണിയിലെത്തിക്കുന്നു. എക്സ്ബോക്സ് സീരീസ് എസ്, എക്സ്ബോക്സ് സീരീസ് എസ് എന്നിവ ഇതിനകം തന്നെ രാജ്യത്ത് പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്. ഇന്ത്യൻ വിപണി ഉൾപ്പെടുന്ന ഗ്ലോബൽ ലോഞ്ച് നവംബർ 10 നാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് സോണി ഇതുവരെ വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ല.

ഇന്ത്യയിൽ സോണി പ്ലേസ്റ്റേഷൻ 5 ഗെയിമുകളുടെ വില
 

ഇന്ത്യയിൽ സോണി പ്ലേസ്റ്റേഷൻ 5 ഗെയിമുകളുടെ വില

പ്ലേസ്റ്റേഷൻ 5ൻറെ വിലകൾക്കൊപ്പം ന്യൂ ജനറേഷൻ കൺസോളുകളിലേക്ക് വരുന്ന ഗെയിമുകളുടെ വിലയും സോണി വെളിപ്പെടുത്തി. ഡെമോൺസ് സോൾസ്, ഡിസ്ട്രക്ഷൻ ഓൾസ്റ്റാർസ്, മാർവലിന്റെ സ്പൈഡർമാൻ: മൈൽസ് മൊറേൽസ് - അൾട്ടിമേറ്റ് എഡിഷന് 4,999 രൂപയും, സാക്ക്ബോയ്: എ ബിഗ് അഡ്വഞ്ചർ ആൻഡ് മാർവെൽസ് സ്പൈഡർമാൻ: മൈൽസ് മൊറേൽസിന് 3,999 രൂപയുമാണ് വില വരുന്നത്.

പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻറെ സവിശേഷതകൾ

പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻറെ സവിശേഷതകൾ

CPU: x86-64-AMD Ryzen Zen 2, eight cores, variable frequency, up to 3.5 GHz

GPU: AMD Radeon RDNA 2-based graphics engine, variable frequency, up to 2.23 GHz (10.3 Tflops)'

System memory: 16GB GDDR6 SSD: 825GB, 5.5GB/s read bandwidth

Audio: Tempest 3D AudioTech

Game Disk: Ultra HD Blu-ray, up to 100GB/disc

Video out: Support of 4K 120Hz TVs, 8K TVs

പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻ

പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷനും തമ്മിൽ വലിയ വ്യത്യസം ഒന്നുതന്നെ വരുന്നില്ല. പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷന് ഡിസ്ക് ഡ്രൈവ് ലഭ്യമല്ല എന്ന ഒരേയൊരു വ്യത്യസം നിലനിൽക്കുന്നു. പി‌എസ് 5 ന് എക്സ്ബോക്സ് സീരീസ് ഫാമിലിക്ക് സമാനമായി ക്ലോക്ക് ചെയ്തിരിക്കുന്ന സിപിയു, ഒരേ ജിപിയു, ഏതാനും കമ്പ്യൂട്ട് യൂണിറ്റുകൾ (സിയു) എന്നാൽ ഉയർന്ന ക്ലോക്ക് സ്പീഡിലും അതേ മെമ്മറിയിലുള്ള റാം എന്നിവ വരുന്നു. പ്ലേസ്റ്റേഷൻ 5 കൺട്രോളറുകൾക്കും മറ്റ് ആക്‌സസറികൾക്കും ഇതോടപ്പം പ്രതീക്ഷിക്കാവുന്നതാണ്.

Best Mobiles in India

English summary
The price of the PlayStation 5 was finally revealed in India. The latest development comes a month after Sony revealed the PlayStation 5 and PlayStation 5 Digital Edition pricing information in global markets, including the US, the UK , and Australia.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X