ലോകകപ്പിന് മുമ്പേ ഇന്ത്യയിൽ ക്രിക്കറ്റ് ആവേശം; ക്രിക്കറ്റ് 24 ബണ്ടിൽ പ്രഖ്യാപിച്ച് പ്ലേസ്റ്റേഷൻ ഇന്ത്യ
ഓൺലൈൻ ഗെയിം പ്രേമികൾക്ക് സന്തോഷ വാർത്ത. പ്ലേസ്റ്റേഷൻ ഇന്ത്യ PS5 കൺസോൾ ക്രിക്കറ്റ് 24 അവതരിപ്പിക്കുന്നു. മികച്ച രീതിയിൽ തന്നെ ഗ്രാഫിക്സുകൾ നിർമ്മിച്ചെടുത്ത സമ്പൂർണ്ണ വീഡിയോ ഗെയിം സിമുലേഷനാണ് ക്രിക്കറ്റ് 24. ബിഗ് ആന്റ് സ്റ്റുഡിയോ ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഇന്ത്യയുടെ ടി-20 ടീമുകളുടെ അതേ പതിപ്പ് ഈ ഗെയിമിലും ലഭ്യമാകുന്നതാണ്.
ഒക്ടോബർ 8 മുതൽ ക്രിക്കറ്റ് 24 ഇന്ത്യയിൽ ലഭിക്കുമെന്ന് സോണി അറിയിച്ചു. യഥാർത്ഥത്തിൽ ക്രിക്കറ്റ് മാച്ച് നടക്കുന്ന തരത്തിലുള്ള അനുഭവം ഈ ഗെയിം ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഗെയിം പ്രേമികൾക്ക് പുറമെ ക്രിക്കറ്റ് പ്രേമികൾക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് ഇവർ ക്രിക്കറ്റ് 24 അവതരിപ്പിച്ചിരിക്കുന്നത്. 50ൽ അധികം സ്റ്റേഡിയങ്ങളുടെ ഗ്രാഫിക്സ് സപ്പോർട്ടും ഈ ഗെയിമിന് ലഭിക്കുന്നതാണ്. പ്രധാനമായും ടി-20 മാച്ചുകളുടെ സേവനമാണ് ഈ ഗെയിമിലൂടെ ലഭ്യമാകുക.

അത്യാധുനിക പ്ലേസ്റ്റേഷൻ 5 കൺസോളിന്റെ പിന്തുണ തന്നെയാണ് ക്രിക്കറ്റ് 24ന്റെ അടിത്തറ. ഇതിന്റെ സഹായത്താൽ തന്നെ മികച്ച ഹാർഡ്‌വെയറും ഒരുക്കിയിരിക്കുന്നത്. ഇതുമൂലം ഗെയിം കൂടുതൽ ആഴത്തിലുള്ള അനുഭവം ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഡ്യുവൽസെൻസ് വയർലെസ് കൺട്രോളറും ഗെയിമിന്റെ ആധികാരികത വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്. ഓരോ ഗെയിമിംഗ് നീക്കത്തിലും ഇത് കൃത്യതയും പ്രതികരണശേഷിയും ഉറപ്പാക്കുന്നു.
എച്ച്ഡിഎംഐ കേബിൾ, എസി പവർ കോർഡ്, യുഎസ്ബി കേബിൾ തുടങ്ങിയ അവിശ്യ സജ്ജീകരണങ്ങൾ ഉൾപ്പെടെയാണ് ഈ ഗെയിം ബോക്സ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഉപഭോക്താക്കളെ സഹായിക്കാനായി ചില പ്രിന്റഡ് മെറ്റീരിയൽസും ഈ പാക്കിങിൽ ഉൾപ്പെടുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ 50 ഓളം സ്റ്റേഡിയങ്ങളുടെ ഗ്രാഫിക്സ് സപ്പോർട്ട് ഗെയിമിങ് ആസ്വാദനം ഉയർത്താൻ സഹായിക്കും. ഐപിഎൽ പോലുള്ള ടൂർണമെന്റുകളും ഇതിൽ ഉണ്ടാകും എന്നാണ് യൂട്യൂബിലെ ക്രിക്കറ്റ് 24ന്റെ ടീസർ സൂചിപ്പിക്കുന്നത്.
ഒക്‌ടോബർ 8 മുതൽ ഉപഭോക്താക്കൾക്ക് PS5 കൺസോൾ - ക്രിക്കറ്റ് 24 ഓൺലൈൻ ആയി വാങ്ങാൻ സാധിക്കുന്നതായിരിക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, ഷോപ്പ്എസ്‌സി തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഇത് ലഭ്യമാകും. ഓഫ്ലൈൻ ആയി വാങ്ങണമെങ്കിൽ സോണി സെന്റർ, ക്രോമ, റിലയൻസ്, വിജയ് സെയിൽസ് എന്നീ ഷോറുമുകളിൽ ഇവ ലഭ്യമായിരിക്കും. തിരഞ്ഞെടുത്ത റീട്ടെയിലർമാർ വഴിയും ക്രിക്കറ്റ് 24 ലഭ്യമാകും എന്ന് ഇവർ അറിയിച്ചു.
57,990 രൂപയാണ് PS5 കൺസോൾ - ക്രിക്കറ്റ് 24ന്റെ വില. എന്നാൽ വിൽപനയ്ക്കെത്തുന്നതിന്റെ ഓഫർ പ്രകാരം ഇത് 47,990 രൂപയ്ക്ക് ഇത് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാവുന്നതാണ്. പരിമിതമായ കാലത്തേക്ക് മാത്രമായിരിക്കും ഈ ഓഫർ നിലനിൽക്കുക എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ ഒക്‌ടോബർ 8ന് ആണ് ഇവയുടെ വിൽപന ആരംഭിക്കുന്നത്. ക്രിക്കറ്റ് 24 ബണ്ടിൽ ക്രിക്കറ്റും ഗെയിമിംഗും അനുഭവിച്ചറിയുന്ന രീതിയിൽ വിപ്ലവം സൃഷ്ടിക്കും എന്നാണ് സോണി അവകാശപ്പെടുന്നത്.
ക്രിക്കറ്റ് പ്രേമികൾ തീർച്ചയായും കളിച്ചിരിക്കേണ്ട ഗെയിമായി ഇത് മാറുമെന്നും ഇവർ പറയുന്നു. PS5 കൺസോൾ ഏറ്റവും പുതിയ സിസ്റ്റം സോഫ്‌റ്റ്‌വെയർ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടി വരുമെന്നും മികച്ച ഇന്റർനെറ്റ് കണക്ഷന്റെ സേവനം വേണമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. പ്രമുഖ ഇലട്രോണിക്സ് നിർമ്മാതാക്കളായ സോണിയാണ് പ്ലേസ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. ഇന്ന് ലോകത്ത് പലയിടത്തും പ്ലേസ്റ്റേഷനുകൾക്ക് ആരാധകർ നിരവധിയാണ്.
പ്ലേസ്റ്റേഷന് കീഴിൽ ക്രിക്കറ്റ് 24 വരുന്നത് ഏറെ ആവേശത്തോടെയാണ് ഉപഭോക്താക്കൾ നോക്കി കാണുന്നത്. നിരവധി വർഷങ്ങളായി ധാരാളം ഉപഭോക്താക്കളുടെ ഇഷ്ട ബ്രാൻഡാണ് സോണി. ഗെയിമിങ്ങിന് പുറമെ ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ, ടെലിവിഷൻ, ഡിജിറ്റൽ ഇമേജിംഗ്, വ്യക്തിഗത ഓഡിയോ, ഹോം എന്റർടൈൻമെന്റ്, കാർ ഓഡിയോ തുടങ്ങി നിരവധി സേവനങ്ങളാണ് സോണി വാഗ്ദാനം ചെയ്യുന്നത്. 1994ൽ ആണ് കമ്പനി സ്ഥാപിതമാകുന്നത്.


Click it and Unblock the Notifications








