അണ്ണൻ റെഡി ആയി... നിങ്ങളോ? പോക്കോ പാഡ് 5ജി ലോഞ്ച് ഇന്ന് ഉച്ചക്ക് 12 മണിക്ക്
ടാബ്‌ലെറ്റ് വിപണിയിൽ ഇന്ന് (ഓഗസ്റ്റ് 23) പോക്കോ അതിൻ്റെ ആദ്യത്തെ ടാബ്‌ലെറ്റ് ആയ പോക്കോ പാഡ് 5ജി (Poco Pad 5G) അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ലോഞ്ച് ഇവൻ്റിന് മുന്നോടിയായി, ടാബ്‌ലെറ്റിൻ്റെ താൽക്കാലിക വില, ബാറ്ററി ശേഷി, ഡിസൈൻ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ചില വിശദാംശങ്ങൾ പോക്കോ സ്ഥിരീകരിച്ചു. പോക്കോ പാഡ് 5ജിയിൽ 10,000mAh ബാറ്ററി ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ടാബ്‌ലെറ്റ് 12-ബിറ്റ് 2.5 കെ റെസല്യൂഷൻ ഡിസ്‌പ്ലേയുമായി വരുമെന്ന് ടീസറിൽ പറയുന്നു. കൂടാതെ, പോക്കോ പാഡ് 5ജിയുടെ വില 24,000 രൂപയിൽ താഴെയായിരിക്കുമെന്നും പോക്കോ വെളിപ്പെടുത്തി.
ടാബ്‌ലെറ്റ് വെറുമൊരു ലോഞ്ച് മാത്രമല്ല, "ഇത് പോക്കോയുടെ ഒരു സുപ്രധാന പരിണാമത്തെ പ്രതിനിധീകരിക്കുന്നു" എന്ന് പോക്കോഅവകാശപ്പെടുന്നു.പോക്കോ പാഡ് 5ജി ഒരു റീബ്രാൻഡഡ് റെഡ്മി പാഡ് പ്രോ 5ജി ആയിരിക്കുമെന്ന അഭ്യൂഹങ്ങൾ പുറത്ത് വരുന്നുണ്ട്. ഡിസൈൻ അനുസരിച്ച് പോക്കൊ പാഡ് റെഡ്മി പാഡ് പ്രോ 5ജിക്ക് സമാനമാണ്.

കൂടാതെ, പോക്കോ പാഡ് 5ജിയുടെ നിർദ്ദേശിത വിലയും റെഡ്മി പാഡ് പ്രോ 5ജിയുടെ വിലയ്ക്ക് അനുസൃതമാണ്. രണ്ടാമത്തേത് 24,999 രൂപ പ്രാരംഭ വിലയിൽ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പോക്കോ പാഡിൻ്റെ അന്തിമ സവിശേഷതകളെ കുറിച്ച് അറിയാൻ അൽപ്പ സമയം കൂടെ കാത്തിരിക്കേണ്ടതുണ്ട്.
ഇന്ന് (ഓഗസ്റ്റ് 23) ഉച്ചക്ക് ഇന്ത്യൻ സമയമാ 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ മാത്രമേ കൂടുതൽ സവിശേഷതകൾ അറിയുവാൻ കഴിയുകയുള്ളു. എന്നാൽ ഇത് റീബാൻഡ് ചെയ്ത റെഡ്മി പാഡ് പ്രോ ആണെന്നുള്ള കിംവദന്തികൾ ശരിയാണെങ്കിൽ, പോക്കോ പാഡിന്റെ സ്‌പെസിഫിക്കേഷനുകൾ നോക്കുമ്പോൾ നമുക്ക് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നതിനെ കുറിച്ച് ഒരു ധാരണ ലഭിക്കും.
റെഡ്മി പാഡ് പ്രോ 5ജി ഇന്ത്യയിൽ 12.1 ഇഞ്ച് ഡിസ്‌പ്ലേയോടെ അവതരിപ്പിച്ചു. 120Hz റിഫ്രഷ് റേറ്റും 600 nits പീക്ക് ബ്രൈറ്റ്നസ്സും ഫീച്ചർ ചെയ്യുന്നു. ഡിസ്‌പ്ലേയിൽ TUV റെയിൻലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും ഉപയോഗിക്കുന്നു. Snapdragon 7s Gen 2 ചിപ്‌സെറ്റ് നൽകുന്ന ഇത് 8 ജിബി വരെ റാമും 256 ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു.
ടാബ്‌ലെറ്റിൽ 8 മെഗാപിക്‌സൽ ഫ്രണ്ട്, റിയർ ക്യാമറകൾ, ഡോൾബി അറ്റ്‌മോസുള്ള ക്വാഡ് സ്പീക്കറുകൾ, 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 10,000 എംഎഎച്ച് ബാറ്ററി എന്നിവ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള ഷവോമി HyperOSൽ പ്രവർത്തിക്കുന്ന ഇത് 5ജി കണക്റ്റിവിറ്റി, Wi-Fi 6, ബ്ലൂടൂത്ത് v5.2 എന്നിവയും പിന്തുണയ്ക്കുന്നു.
കൂടാതെ, കീബോർഡും സ്റ്റൈലസും ഉൾപ്പെടെ പ്രത്യേക ആക്‌സസറികളുമായി റെഡ്മി പാഡ് പ്രോയിൽ ലഭ്യമായിരുന്നു. ഇത് വരെ, പോക്കോ പാഡ് 5ജിയ്‌ക്കൊപ്പമുള്ള ഏതെങ്കിലും ആക്‌സസറികളെ കുറിച്ച് പോക്കോ ഇതുവരെ ടീസറിലോ മറ്റോ വെളിപ്പെടുത്തിയിട്ടില്ല. റീബ്രാൻഡിംഗിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇത് വരെ കമ്പനി സ്ഥിരീകരിച്ചിട്ടുമിട്ടില്ല.
എന്നാൽ പോക്കോ പാഡിൻ്റെ ആഗോള പതിപ്പിൻ്റെ സവിശേഷതകൾ നോക്കുമ്പോൾ, ഇത് സത്യമാണെന്ന് തോന്നുന്നു. പോക്കോ ഗ്ലോബൽ വെബ്‌സൈറ്റ് അനുസരിച്ച്, 120Hz റിഫ്രഷ് റേറ്റും 600 നിറ്റ്‌സ് ബ്രൈറ്റ്നസ്സും ഉള്ള 12.1 ഇഞ്ച് 2.5K ഡിസ്‌പ്ലേയും പോക്കോ പാഡ് അവതരിപ്പിക്കും. 33W ഫാസ്റ്റ് ചാർജിംഗുള്ള 10,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇത് ഒരു Snapdragon 7s Gen 2 പ്രോസസറാണ് നൽകുന്നത്.
ഇത് പുതിയ ഹൈപ്പർ ഒഎസിൽ പ്രവർത്തിക്കുന്നു. പോക്കോ പാഡിൻ്റെ ആഗോള വേരിയൻ്റിൽ 8 മെഗാപിക്സൽ ഫ്രണ്ട്, റിയർ ക്യാമറയും ഉണ്ട്. ഇതിന് 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഉണ്ട്. ഹോം സ്‌ക്രീൻ+, ഷെയർഡ് ക്ലിപ്പ്ബോർഡ്, മി ക്യാൻവാസ് തുടങ്ങിയ ഫീച്ചറുകളും പോക്കോ പാഡിൻ്റെ ആഗോള വേരിയൻ്റിൽ അവതരിപ്പിച്ചു.
സമീപകാല IDC റിപ്പോർട്ട് അനുസരിച്ച് , ആഗോള ടാബ്‌ലെറ്റ് കയറ്റുമതിയിൽ 2024ൻ്റെ രണ്ടാം പാദത്തിൽ പ്രതിവർഷം 22.1 ശതമാനം വർദ്ധനവ് ഉണ്ടായി. ഇത് ടാബ്‌ലെറ്റുകളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡിനെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, താങ്ങാനാവുന്ന ടാബ്‌ലെറ്റുകളുടെ വിപണി താരതമ്യേന കുറവാണ്. അതിനാൽ, ഈ സെഗ്‌മെൻ്റിലേക്കുള്ള പോക്കോയുടെ പ്രവേശനം സമയോചിതവും സ്വാഗതാർഹവുമായ നീക്കമാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








