ഇവൻ മെയിൻ ആകുമോ? പോക്കോ പാഡ് 5G ഇന്ത്യയിൽ അവതരിപ്പിച്ചു
പോക്കോ അതിൻ്റെ ആദ്യ ടാബ്‌ലെറ്റ് പോക്കോ പാഡ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 120Hz റിഫ്രഷ് റേറ്റ് ഉള്ള 12.1 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 7s Gen 2 പ്രോസസർ, 8 ജിബി റാം, 33W ഫാസ്റ്റ് ചാർജിംഗുള്ള 10,000 mAh ബാറ്ററി എന്നിവ ഉൾപ്പെടെ ചില മാന്യമായ സവിശേഷതകൾ ടാബ്‌ലെറ്റിനുണ്ട്. ഇന്ത്യയിൽ പോക്കോയുടെ ആദ്യ ടാബ്‌ലെറ്റിൻ്റെ ലോഞ്ച് തീയതിയും ടൈംലൈനും നേരത്തെ തന്നെ കമ്പനി സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെ പോക്കോ പാഡ് 5ജിയുടെ വിലയും ഓഫറുകളും ലഭ്യതയും, സവിശേഷതകൾ എന്നിവയും മറ്റുമാണ് ഈ ലേഖനത്തിൽ പറയുന്നത്.
ഇന്ത്യയിലെ പോക്കോ പാഡ് 5ജിയുടെ വില ആദ്യം അറിയാം. 8 ജിബി +128 ജിബി സ്റ്റോറേജ് വേരിയൻ്റിന് 23,999 രൂപ ആണ് വില. 8 ജിബി +256 ജിബി സ്റ്റോറേജ് വേരിയൻ്റിന് 25,999 രൂപയിൽ ആരംഭിക്കുന്നു. ആഗസ്റ്റ് 27 മുതൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിൽ പിസ്ത ഗ്രീൻ, കോബാൾട്ട് ബ്ലൂസ് എന്നീ രണ്ട് നിറങ്ങളിൽ ടാബ്‌ലെറ്റ് ലഭ്യമാകും.

പോക്കോ പാഡ് വാങ്ങുന്നവർക്കായി ചൈനീസ് ബ്രാൻഡും ബാങ്ക് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി പറയുന്നത് അനുസരിച്ച്, എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാർഡുകൾ വഴി പണമടയ്ക്കുന്ന താൽപ്പര്യമുള്ള കസ്റ്റമേഴ്സിന് 3000 രൂപയുടെ അധിക കിഴിവ് ലഭ്യമാകും. സെയിലിന്റെ ആദ്യ ദിവസം തന്നെ പോക്കോ വിദ്യാർത്ഥികൾക്ക് 1000 രൂപ അധിക കിഴിവ് വാഗ്ദാനം ചെയ്യുന്നു.
ഇത് പോക്കോ പാഡ് 5ജി 8 ജിബി +128 ജിബി സ്റ്റോറേജ് വേരിയൻ്റിന് 19,999 രൂപയ്ക്കും 8 ജിബി +256 ജിബി സ്റ്റോറേജ് വേരിയൻ്റിന് 21,999 രൂപ വിലയിലേക്ക് കുറയുന്നു. ഇനി പോക്കോ പാഡ് 5ജിയുടെ സ്പെസിഫിക്കേഷനുകൾ എന്തൊക്കെ ആണെന്ന് നോക്കാം.
120Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം എന്നിവയുള്ള 12.1 ഇഞ്ച് 1.5K ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ ആണ് പോക്കോ പാഡിന് നൽകിയിരിക്കുന്നത്. ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ്, ക്വാഡ് സ്പീക്കർ സജ്ജീകരണം, രണ്ട് മൈക്രോഫോണുകൾ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയ്ക്കുള്ള പിന്തുണയോടെയാണ് ടാബ്‌ലെറ്റ് വരുന്നത്.
പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്‌ക്കായി IP52 റേറ്റിംഗും പോക്കോ പാഡിനുണ്ട്. പോക്കോ പാഡിൽ സ്റ്റൈലസും കീപാഡും ഉൾപ്പെടെയുള്ള ആക്‌സസറികളുമുണ്ട്. 8 ജിബി വരെയുള്ള LPDDR4X റാമും 256 ജിബി UFS 2.2 സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 7s Gen 2 ചിപ്‌സെറ്റാണ് പോക്കോ പാഡിന് കരുത്ത് പകരുന്നത്. ക്യാമറകളിലേക്ക് വരുമ്പോൾ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ബാക്ക് ക്യാമറയും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും പോക്കോ പാഡിൽ ഉണ്ട്.
നേരത്തെ സൂചിപ്പിച്ചത് പോലെ 8 ജിബി റാമും 256 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജുമായാണ് ഈ ഉപകരണം വരുന്നത്. ഒരു പ്രത്യേക മൈക്രോഎസ്ഡിഎക്സ്സി സ്ലോട്ട് വഴി സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിലാണ് പോക്കോ പാഡ് പ്രവർത്തിക്കുന്നത്. 33W ചാർജിംഗ് പിന്തുണയുള്ള വലിയ 10,000mAh ബാറ്ററിയാണ് ടാബ്‌ലെറ്റിന് പിന്തുണ നൽകുന്നത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








