എആർ ഗ്ലാസുകൾ വികസിപ്പിക്കാൻ ക്വാൽകോമും പോക്കിമോൻ ഗോ നിർമ്മാതാവും ഒന്നിക്കുന്നു

|

ക്വാൽകോം ഒരു പുതിയ വെർച്വൽ, ആഗ്മെന്റഡ് റിയാലിറ്റി പ്ലാറ്റ്ഫോം പുറത്തിറക്കുന്നതായി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സ്മാർട്ട്‌ ഗ്ലാസസ്‌ റഫറൻസ് ഡിസൈൻ നിർമ്മിക്കുന്നതിനായി ഇൻഗ്രെസ്, പോക്കിമോൻ ഗോ തുടങ്ങിയ ഗെയിമുകളുടെ നിർമ്മാതാക്കളായ നയാന്റിക് കമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ് ഇപ്പോൾ ക്വാൽകോം. ക്വാൽകോം സ്നാപ്ഡ്രാഗൺ എക്സ്ആർ 2 പ്ലാറ്റ്ഫോം മുമ്പത്തെ എക്സ്ആർ 1 പ്ലാറ്റ്‌ഫോമിന്റെ തുടർച്ചയാണ്, മാത്രമല്ല അതിന്റെ മുൻഗാമിയെപ്പോലെ ഇത് എആർ, വിആർ ഹാർഡ്‌വെയറുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ്. എന്നാൽ ഇപ്പോൾ 5 ജി കണക്റ്റിവിറ്റി, വോയ്‌സ് ബേസ്ഡ് ഇന്ററാക്ഷൻ, ഐ ട്രാക്കിംഗ്, പാസ്ത്രൂ ക്യാമറ എന്നിവയേയും ക്വാൽകോം സ്നാപ്ഡ്രാഗൺ എക്സ്ആർ 2 പിന്തുണയ്ക്കും എന്നതാണ് വ്യത്യാസം.

ക്വാൽകോം
 

ക്വാൽകോമിന്റെ എക്സ്ആർ 2 എക്സ്ആർ 1 നെ അപേക്ഷിച്ച് കൂടുതൽ അപ്‌ഗ്രേഡ് ചെയ്തതാണ്. സെക്കൻഡിൽ 90 ഫ്രെയിമുകളിൽ 3K വരെ സ്‌ക്രീൻ റെസല്യൂഷനുകളും സെക്കൻഡിൽ 60 ഫ്രെയിമുകളിൽ 8K റെസല്യൂഷനുള്ള 360 ഡിഗ്രി വീഡിയോ പ്ലേയിങ്ങും എക്സ്ആർ 2 അനുവദിക്കുന്നുണ്ട്. പരമ്പരാഗത ഹെഡ് ട്രാക്കിംഗിനായി ഉപയോഗിക്കാവുന്ന ഏഴ് കൺകറന്റ് ക്യാമറകളെയും ഇത് പിന്തുണയ്ക്കുന്നു, മാത്രമല്ല ഐ ട്രാക്കിങ്, ഫേഷ്യൽ ഫീച്ചർ ട്രാക്കിങ് എന്നിങ്ങനെയുള്ള അത്ര സാധാരണമല്ലാത്ത ഓപ്ഷനുകളും ഇതിൽ ലഭ്യമാണ്. കൂടാതെ റിയൽടൈം ട്രാൻസ്ലേഷൻ, ഒബ്‌ജക്റ്റ് റെക്കഗ്നിഷൻ എന്നീ ഓപ്‌ഷനുകളുമുണ്ട്.

എക്സ്ആർ 2

എക്സ്ആർ 2 അടിസ്ഥാനമാക്കിയുള്ള ഹാർഡ്‌വെയറിനായി പേരുവെളിപ്പെടുത്താത്ത അഞ്ച് നിർമ്മാതാക്കൾ കൂടി ക്വാൽകോമുമായി സഹകരിക്കുന്നുണ്ട്. ക്വാൽകോം എക്സ്ആർ മേധാവി ഹ്യൂഗോ സ്വാർട്ടിന്റെ അഭിപ്രായത്തിൽ എക്സ്ആർ 2 പ്ലാറ്റ്ഫോം ഉൾക്കൊള്ളുന്ന ഉൽപ്പന്നങ്ങൾ 2020 ന്റെ രണ്ടാം പകുതിയിൽ പുറത്തിറങ്ങും. ക്വാൽകോമുമായി സഹകരിക്കുന്ന ഈ നിർമ്മാതാക്കളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. കൂടാതെ പൂർത്തിയാക്കിയ റഫറൻസ് ഡിസൈനും ലഭ്യമല്ല. സി‌എൻ‌ഇടി ഒരു പ്രാഥമിക എക്സ്ആർ 2 ഹാർഡ്‌വെയർ പ്രോട്ടോടൈപ്പ് പ്രദർശനം നടത്തുകയുണ്ടായി. എന്നാൽ കൂടുതൽ റെസല്യൂഷൻ സ്‌ക്രീൻ പോലുള്ള അടിസ്ഥാന സവിശേഷതകൾ ഉണ്ടെന്നല്ലാതെ, അത് ഫേഷ്യൽ ട്രാക്കിംഗിനെയോ പാസ്ത്രൂ ക്യാമറയെയോ പിന്തുണയ്‌ക്കുന്ന തരത്തിലുള്ളതായിരുന്നില്ല.

നയാന്റിക്

ഈ പ്രൊജക്റ്റിലുള്ള നയന്റിക്കിന്റെ പങ്കിനെ കുറിച്ച് നയാന്റിക് പരിമിതമായ വിവരങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. എന്നാൽ "എ ആർ ഗ്ലാസസ്‌ റഫറൻസ് ഹാർഡ്‌വെയർ, സോഫ്റ്റ്വെയർ, ക്ലൗഡ് കമ്പോണന്റ്സ് എന്നിവ ഉൾക്കൊള്ളുന്ന ഒരു ഏകീകൃത ഡിസൈനുവേണ്ടി ഒന്നിലധികം വർഷമായി ഒരു സംയുക്ത സംരംഭത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്ന് " അവർ സ്ഥിരീകരിച്ചിട്ടുണ്ട്. ലൊക്കേഷൻ ബേസ്ഡ് ആയ AR അപ്ലിക്കേഷൻ ഡവലപ്പറിനായുള്ള നയാന്റിക് ക്രിയേറ്റർ പ്രോഗ്രാമിന്റെ അംഗങ്ങളുമായി ഇതിന്റെ ഫലങ്ങൾ പങ്കിടും എന്നാണ് വ്യക്തമാകുന്നത്.

മൈക്രോസോഫ്റ്റ്
 

മൈക്രോസോഫ്റ്റിന്റെ ഹോളോ ലെൻസ് പോലുള്ള ഹെഡ്സെറ്റുകൾ ഇതിനകം തന്നെ ക്വാൽകോമിന്റെ ചിപ്പുകൾ ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹോളോ ലെൻസ് 2 തുടക്കത്തിൽ പ്രചരിച്ചതുപോലെ വിആർ / എആർ- സ്പെസിഫിക് എക്സ്ആർ 1 അല്ല ഉപയോഗിക്കുന്നത്. പകരം സ്നാപ്ഡ്രാഗൺ 850 ചിപ്പുകളാണ് അവ ഉപയോഗിക്കുന്നത്. പൊതുവേ ആഗ്മെന്റഡ് റിയാലിറ്റി, ഉപഭോക്തൃ ഉൽ‌പ്പന്നങ്ങളേക്കാൾ പ്രത്യേക എന്റർപ്രൈസ് ഹാർഡ്‌വെയറിനാണ് ഉപയോഗപ്രദമമായിട്ടുള്ളത്.

സ്മാർട്ട് ഗ്ലാസ്

സ്മാർട്ട് ഗ്ലാസ് പോലുള്ള മുഖ്യധാരാ ആപ്ലിക്കേഷനുകളെ ലക്ഷ്യം വെക്കുന്നതാണ് ക്വാൽകോമിന്റെ എക്സ്ആർ 2 പ്രഖ്യാപനം. പെട്ടെന്ന് തന്നെ സംഭവിക്കാവുന്ന ഒരു സംരംഭമല്ല അതെങ്കിലും, AR (ഫോൺ അധിഷ്ഠിത AR) ഗെയിം നിർമ്മിക്കുന്ന ചുരുക്കം കമ്പനികളിൽ ഒന്നാണ് നയന്റിക് എന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
Qualcomm just announced a new virtual and augmented reality platform, and it’s working with Niantic — the company behind games like Ingress and Pokémon Go — on a smart glasses reference design.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X