പോർട്രോണിക്‌സ് ഹാർമോണിക്സ് 300 വയർലെസ് സ്പോർട്സ് നെക്ക്ബാൻഡ് അവതരിപ്പിച്ചു: ഇന്ത്യയിലെ വില, സവിശേഷതകൾ
എച്ച്ഡി സ്റ്റീരിയോ സൗണ്ട്, ആക്റ്റീവ് നോയ്‌സ് ക്യാൻസെല്ലിങ് (ANC) സവിശേഷതകളോടെ പോർട്രോണിക്സ് ഹാർമോണിക്സ് 300 (Portronics Harmonics 300) വയർലെസ് സ്പോർട്സ് നെക്ക്ബാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഒരു തവണ മുഴുവനായി ചാർജ് ചെയ്താൽ എട്ട് മണിക്കൂർ വരെ നെക്ക്ബാൻഡ് പ്രവർത്തിക്കുമെന്ന് കമ്പനി പറയുന്നു. ബ്ലൂ, ബ്ലാക്ക് നിറങ്ങളിൽ ഇത് വിപണിയിൽ വരുന്നു. നെക്ക്ബാൻഡിൽ 10 എംഎം ഡ്രൈവറുകൾ, ബ്ലൂടൂത്ത് 5.0, വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ട് എന്നിവയുണ്ട്. കമ്പനിയുടെ വയർലെസ് ഹെഡ്‌ഫോണുകളിൽ വരുന്ന ഏറ്റവും പുതിയ ഡിവൈസായ ഹാർമോണിക്‌സ് 300 ഐപിഎക്സ് 4 ആണ്.

പോർട്രോണിക്സ് ഹാർമോണിക്സ് 300: ഇന്ത്യയിലെ വില, ലഭ്യത
2,999 രൂപ വിലവരുന്ന പോർട്രോണിക്‌സ് ഹാർമോണിക്‌സ് 300 കമ്പനിയുടെ വെബ്‌സൈറ്റിൽ 1,499 രൂപ ഡിസ്‌കൗണ്ട് വിലയായി കാണിക്കുന്നു. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും പോർട്രോണിക്‌സ് ഹാർമോണിക്സ് 300 വയർലെസ് നെക്ക്ബാൻഡ് വില്പനയ്ക്കായി ലഭ്യമാണ്. 12 മാസം വാറന്റി ലഭിക്കുന്ന ഈ നെക്ക്ബാൻഡ് ബ്ലാക്ക് ആൻഡ് ബ്ലൂ കളർ വേരിയന്റുകളിൽ ഇത് ലഭ്യമാണ്.

പോർട്രോണിക്സ് ഹാർമോണിക്സ് 300: സവിശേഷതകൾ
പോർട്രോണിക്സ് ഹാർമോണിക്സ് 300 വയർലെസ് സ്‌പോർട്‌സ് നെക്ക്ബാൻഡിൽ 10 എംഎം ഡൈനാമിക് ഡ്രൈവറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ, 2.402Hz മുതൽ 2.480GHz വരെയുള്ള ഫ്രിക്യുൻസി റെസ്പോൺസ് റേഞ്ച് ഉണ്ട്. ഒരു തവണ മുഴുവനായി ചാർജ് ചെയ്യുമ്പോൾ എട്ട് മണിക്കൂർ സമയവും, പത്ത് മിനിറ്റ് ചാർജ് ചെയ്താൽ നാല് മണിക്കൂറും ഇതിൽ ചാർജ് നിലനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വ്യക്തമായ ബാസ് ഉപയോഗിച്ച് ഹാർമോണിക്സ് 300 എച്ച്ഡി സ്റ്റീരിയോ സൗണ്ട് സപ്പോർട്ടും വാഗ്ദാനം ചെയ്യുന്നു.

നെക്ക്ബാൻഡ് 10 മീറ്റർ പരിധിയിലുള്ള ബ്ലൂടൂത്ത് 5.0 സപ്പോർട്ട് ചെയ്യുന്നു. സ്വെറ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് വരുന്ന ഇത് ഐപിഎക്സ് 4 സർട്ടിഫൈഡ് ആണ്. വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടും മാഗ്നറ്റിക് ഇയർബഡുകളുമായി ഹാർമോണിക്‌സ് 300 വരുന്നു. ഹാർമോണിക്സ് 300 രൂപകൽപ്പന ചെയ്യുവാൻ സിലിക്കൺ മെറ്റീരിയൽ ഉപയോഗിച്ചിരിക്കുന്നതിനാൽ ചർമ്മത്തിന് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല. ഇത് കൂടുതൽ സമയം ധരിക്കുവാനും അനുയോജ്യമാണ്.


Click it and Unblock the Notifications








