Home
Gadgets

ഇനി സാധാരണക്കാരനും സ്മാർട്ട് വാച്ച് ഉടമ; വില കുറഞ്ഞ സ്മാർട്ട് വാച്ചും ഇയർബഡും പുറത്തിറക്കി പിട്രോണ്‍

പുതിയ സ്മാർട്ട് വാച്ചും വയർലെസ് ഇയർബഡും വിപണിയിലെത്തിച്ച് ഇന്ത്യന്‍ ഇലക്ട്രോണിക് ഉപകരണ നിര്‍മാണ കമ്പനിയായ പിട്രോണ്‍. സാധാരണക്കാർക്ക് താങ്ങാവുന്ന പരിമിതമായ നിരക്കിലാണ് പുതിയ ഉത്പന്നങ്ങൾ പിട്രോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്. റിഫ്‌ളെക്ട് എയ്‌സ് എന്ന പേരിൽ വാച്ചും സെൻബഡ്സ് ഇവോ ട്രൂ വയര്‍ലെസ് എന്ന പേരിലാണ് ഇയർബഡും പുറത്തിറക്കിയിരിക്കുന്നത്.

ബ്ലൂട്ടൂത്ത് കോളിം​ഗ് ഓപ്ഷനൊപ്പം 1.85 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേയിലാണ് റിഫ്ലക്റ്റ് എയ്‌സ് സ്‌മാർട്ട്‌വാച്ച് തയ്യാറാക്കിയിരിക്കുന്നത്. ആമസോണിൽ നിന്ന് 1299 രൂപക്ക് റിഫ്ലക്റ്റ് എയ്‌സ് സ്‌മാർട്ട്‌വാച്ച് വാങ്ങാവുന്നതാണ്. വില കുറവ് ആണെങ്കിൽ തന്നെയും നൂതനമായ സാങ്കേതിവ വിദ്യകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ് ഈ സ്മാർട്ട് വാച്ചിന്റെ പ്രത്യേകത. വിവിധ തരത്തിലുള്ള ഉപയോക്താക്കള്‍ക്ക് ഈ സ്മാർട്ട് വാച്ച് ഉപയോഗപ്രദമായിരിക്കും.

വില കുറഞ്ഞ സ്മാർട്ട് വാച്ചും ഇയർബഡും പുറത്തിറക്കി പിട്രോണ്‍

ഐപി 68 വാട്ടര്‍ റെസിസ്റ്റന്‍സ് ആണ് വാച്ചിന്റെ എടുത്തുപറയേണ്ട മറ്റൊരു ഒരു സവിശേഷത. മഴയിൽ നിന്നും വിയർപ്പിൽ നിന്നും ഇത് വാച്ചിനെ സംരക്ഷിക്കും. കൂടാതെ 120 സ്പോഴ്സ് മോഡുകളും ഇതിൽ സെറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ജിം പ്രേമികൾക്കും ഫിറ്റ്നസ് ശ്രദ്ധിക്കുന്നവർക്കും ഈ വാച്ച് കൂടുതൽ ഉപയോ​ഗപ്രദമായിരിക്കും. വെറും മൂന്നു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 7 ദിവസം വരെ ബാറ്ററി ലഭിക്കും എന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

ഉറക്കം ട്രാക്ക് ചെയ്യുക, ഹൃദയമിടിപ്പ് നിരീക്ഷിക്കുക തുടങ്ങി നിരവധി ഉപയോ​ഗങ്ങൾക്ക് ഈ വാച്ച് ഉപഭോക്താക്കളെ സഹായിക്കുന്നതാണ്. മാത്രമല്ല മാപ്പ് നാവി​ഗേഷനും ഈ വാച്ച് ഉപയോ​ഗിക്കാവുന്നതാണ്. ഒഴിവു സമയങ്ങൾ ചിലവഴിക്കാനായി ബില്‍റ്റ്- ഇന്‍ ഗെയിമുകളും ഈ വാച്ചിൽ ഉണ്ടായിരിക്കും. വീടുകൾക്ക് ഉള്ളിലും പുറത്തും വാച്ച് മികച്ച ഡിസ്പ്ലേ ക്ലാരിറ്റിൽ നൽകുമെന്നും കമ്പനി പറയുന്നുണ്ട്.

വില കുറഞ്ഞ സ്മാർട്ട് വാച്ചും ഇയർബഡും പുറത്തിറക്കി പിട്രോണ്‍

സെന്‍ബഡ്‌സ് ഇവോ ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സിന്റെ സവിശേഷതകൾ പരിശോധിച്ചാൽ മികച്ച ബാറ്ററി ലൈഫും, കുറ്റമറ്റ ഓഡിയോ ക്ലാരിറ്റിയും ഇയര്‍ബഡിന് നൽകാൻ സാധിക്കുമെന്ന് കമ്പനി പറയുന്നു. ജൂലൈ 11 മുതൽ ഈ ഉത്പന്നം ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കും. പുതിയ ഉത്പന്നം എന്ന നിലയിലെ കിഴിവ് പ്രമാണിച്ച് 899 രൂപക്ക് സെന്‍ബഡ്‌സ് ഇവോ ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌ സ്വന്തമാക്കാം.

മൂവി മോഡ്, മ്യൂസിക്ക് മോഡ് എന്നിങ്ങനെ രണ്ട് മോഡുകളിൽ ഇയര്‍ബഡ്‌ പ്രവർത്തിപ്പിക്കാം. ഇതിൽ നോയിസ് റിഡക്ഷൻ ഉള്ളതിനാൽ നിങ്ങളുടെ സമീപത്തുള്ള മറ്റ് ശബ്ദങ്ങൾ കേൾക്കുന്നത് കുറക്കാൻ സാധിക്കും. 32 മണിക്കൂർ ബാറ്ററി ലൈഫ് ആണ് ഈ ഇയര്‍ബഡിന് കമ്പനി അവകാശപ്പെടുന്നത്. ഇലട്രോപ്ലെയ്റ്റ് ചെയ്ത ടൈപ്- സി ഫാസ്റ്റ്ചാര്‍ജിങ് ആണ് ഇയർബഡിൽ ഉള്ളത്.

ടച്ച് നിയന്ത്രണത്തിലും ഈ ഇയർബഡുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കും. വോയ്‌സ് കമാൻഡ് ഉപയോഗിച്ച് ടാസ്‌ക്കുകൾ നിയന്ത്രിക്കാനും ഐപിഎക്‌സ് 5 വാട്ടര്‍ റെസിസ്റ്റന്‍സും എടുത്തുപറയേണ്ട ഒരു സവിശേഷതയാണ്. ഇതിലുള്ള വോയിസ് അസിസ്റ്റന്റ് സൗകര്യം എപ്പോഴും കണക്ട് ചെയ്തിരിക്കാനും സഹായിക്കുന്നതാണ്. ഭാരം കുറഞ്ഞ് ഒതുങ്ങിയ ഡിസൈനിലാണ് ഈ ഇയർബഡുകൾ ഒരുക്കിയിരിക്കുന്നത്.

പുതിയ രണ്ട് ഉത്പന്നങ്ങളും വിപണിയിലെത്തിക്കാൻ സാധിച്ചതിൽ കമ്പനി സന്തുഷ്ടരാണെന്ന് പിട്രോണ്‍ സിഇഒ അമീൻ ഖവാജ പറയുന്നു. സാധാരണക്കാർക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ബഡ്ജറ്റിലാണ് തങ്ങൾ ഉത്പന്നം വിപണിയിലെത്തിച്ചിരിക്കുന്നതെന്നും നൂതനമായ സാങ്കേതിക വിദ്യകൾ രണ്ട് ഉത്പന്നങ്ങളിലും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ഖവാജ പറയുന്നു. ഞങ്ങളുടെ ഉത്പന്നങ്ങളിലൂടെ മേക്ക് ഇൻ ഇന്ത്യ എന്ന സംരംഭത്തെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

More from GizBot

Best Mobiles in India

English summary
pTron, an Indian electronics manufacturing company, has launched a new smart watch and wireless earbuds. pTron has brought new products to the market at a limited price that is affordable for common people. The watch is called Reflect Ace, and the earbuds are called Zenbuds Evo True Wireless.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X