വെർച്വൽ ക്രേഡിൽ സവിശേഷതയുമായി ക്യുബോ ബേബി ക്യാം ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ
ഹീറോ ഇലക്ട്രോണിക്സ് ക്യൂബോ ബേബി കാം ഇന്ത്യയിൽ അവതരിപ്പിച്ചു. സ്മാർട്ട് ബേബി മോണിറ്റർ വെർച്വൽ ക്രഡിൽ, ബേബി ക്രൈ അലേർട്ട് പോലുള്ള സഹായകരമായ സവിശേഷതകളോടെയാണ് ഈ ഡിവൈസ് വരുന്നത്. നിങ്ങളുടെ കുഞ്ഞിൻറെ മുറിയുടെ സൗന്ദര്യശാസ്ത്രത്തിന് അനുയോജ്യമായ പെൻഗ്വിൻ ആകൃതിയിലുള്ള രൂപകൽപ്പനയിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

നവജാതശിശുവിനെ കരയിപ്പിക്കാതെ നിർത്തുന്നതിനായി എക്കോ ക്യാൻസല്ലഷൻ, ഓട്ടോ ലുലബി (താരാട്ട്പാട്ട്) എന്നിവയുമായുള്ള ദ്വിമുഖ സംഭാഷണവും മറ്റ് സവിശേഷതകളും ഉൾപ്പെടുന്നു. ഇത് ഓൺലൈനിൽ വാങ്ങുന്നതിന് ഇപ്പോൾ ലഭ്യമാണ്. ഓഫ്‌ലൈൻ സ്റ്റോറുകളിൽ ഇത് ഉടനെ ലഭ്യമാകുമെന്ന് പറയുന്നു. അണു കുടുംബം, കൂട്ട് കുടുംബങ്ങൾക്ക് ക്യൂബോ ബേബി കാം മികച്ച രീതിയിൽ സഹായകരമാകുന്നുവെന്ന് ഹീറോ ഇലക്ട്രോണിക്സ് പറയുന്നു.
ക്യുബോ ബേബി കാം: ഇന്ത്യയിൽ വരുന്ന വില, ലഭ്യത
ക്യുബോ ബേബി കാമിന് 7,490 രൂപയാണ് വില വരുന്നത്. ഫസ്റ്റ്ക്രൈയിലും ആമസോണിലും ഇത് വാങ്ങാൻ ലഭ്യമാണ്. ഈ മാസം മുതൽ തന്നെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വിൽപ്പന ആരംഭിക്കും. ക്യുബോ ബേബി ക്യാം ഒരൊറ്റ ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനിലാണ് വരുന്നത്.

ക്യുബോ ബേബി കാം: സവിശേഷതകൾ
ബേബി മോണിറ്ററിന്റെ പ്രവർത്തനം മികച്ചതാക്കുവാൻ ക്യൂബോ ബേബി കാം എഐ സവിശേഷതകൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നു. ക്രിസ്റ്റൽ ക്ലിയർ നൈറ്റ് വിഷൻ കഴിവുകളുള്ള ഒരു 1080p ഫുൾ-എച്ച്ഡി ക്യാമറ മോണിറ്ററിലുണ്ട്. ഇത് സ്മാർട്ട്‌ഫോണിലോ മറ്റേതെങ്കിലും അനുയോജ്യമായ ഡിവൈസുകളിലോ അപ്ലിക്കേഷൻ വഴി കുട്ടികളെ നിരീക്ഷിക്കാൻ മാതാപിതാക്കളെ അനുവദിക്കുന്നു. എക്കോ ക്യാൻസല്ലഷനൊപ്പം രണ്ട് വഴികളുള്ള ടോക്ക് സവിശേഷത ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് അവരുടെ അഭാവത്തിൽ ബേബി സിറ്റർമാരുമായോ കുട്ടികളുമായോ ബന്ധം നിലനിർത്താൻ മാതാപിതാക്കളെ അനുവദിക്കുന്നു.
നിങ്ങളുടെ കുട്ടി എല്ലായ്പ്പോഴും സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഒരു സ്മാർട്ട് വെർച്വൽ ക്രഡിലിന്റെ സവിശേഷതയുമുണ്ട്. കുട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളും വിലയേറിയ നിമിഷങ്ങളും പകർത്താൻ സമയബന്ധിതമായ വീഡിയോ സവിശേഷതയുമായി ക്യുബോ ബേബി കാം വരുന്നു. സുരക്ഷിതമായ ഡാറ്റാ പ്രക്ഷേപണത്തിനായി ക്ലൗഡ് സ്റ്റോറേജോടുകൂടിയ മിലിട്ടറി-ഗ്രേഡ് ക്യു-ക്രിപ്റ്റോ സെക്യുർഡ് ഡാറ്റ സ്ട്രീമിംഗും ഇതിലുണ്ട്.


Click it and Unblock the Notifications








