Raksha Bandhan 2022: പ്രിയപ്പെട്ടവർക്ക് നൽകാൻ വില കുറഞ്ഞ 'ടെക്' സമ്മാനങ്ങൾ

|

രക്ഷാബന്ധൻ ദിനം അടുത്ത് വരികയാണ്. സഹോദരിക്കോ സഹോദരനോ സുഹൃത്തുക്കൾക്കോ ഒക്കെ രാഖി കെട്ടാനും സമ്മാനങ്ങൾ നൽകുവാനുമുള്ള സമയമാണ് ഇനിയങ്ങോട്ട്. പണ്ടത്തെപ്പോലെ പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്ത മൊമന്റോകളോ ക്രോക്കറി സെറ്റോ ഒക്കെ വാങ്ങി നൽകുന്നതിലും ഏത്രയോ നല്ലതാണ് വില കുറഞ്ഞ ഗാഡ്ജറ്റുകളോ ആക്സസറികളോ വാങ്ങി നൽകുന്നത്. സ്മാർട്ട് സ്പീക്കറുകൾ, ഫിറ്റ്നസ് ബാൻഡുകൾ അങ്ങനെയങ്ങനെ ഇഷ്ടം പോലെ ഓപ്ഷനുകളും നിങ്ങളുടെ മുന്നിൽ ഉണ്ട്. പണ്ടത്തെപ്പോലെ ഇത്തരം ഗാഡ്ജറ്റുകൾക്ക് വലിയ വിലയും ഇല്ല.

 

രക്ഷാബന്ധൻ

ഈ രക്ഷാബന്ധന് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വാങ്ങി നൽകാവുന്ന ചില സമ്മാനങ്ങൾ പരിചയപ്പെടുത്തുകയാണ് ഞങ്ങൾ ഈ ലേഖനത്തിലൂടെ. ഈ ഗാഡ്ജറ്റുകളും ആക്സസറികളും എല്ലാം 5,000 രൂപയിൽ താഴെ മാത്രം വില വരുന്നവയാണ്. ആമസോൺ എക്കോ ഡാട്ട് സ്മാർട്ട് സ്പീക്കർ, റിയൽമി ബഡ്സ് 3 എയർ, എംഐ ബാൻഡ് 5 എന്നിവയെല്ലാം ഇക്കൂട്ടത്തിൽ ഉണ്ട്. ഈ പ്രോഡക്ടുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

റിയൽമി ബഡ്സ് എയർ 3

റിയൽമി ബഡ്സ് എയർ 3

ടിയുവി റെയിൻലാൻഡ് സർട്ടിഫൈഡ് എഎൻസിയുമായിട്ടാണ് റിയൽമി ബഡ്സ് എയർ 3 വിപണിയിൽ എത്തിയത്. 42 ഡിബി വരെ എക്സ്റ്റേണൽ നോയിസ് റെഡ്യൂസ് ചെയ്യുമെന്നതാണ് സവിശേഷത. ലോഞ്ച് സമയത്ത് ബഡ്സ് എയർ 3യുടെ ആക്ടീവ് നോയിസ് ക്യാൻസലേഷൻ ശേഷി കമ്പനി ലൈവ് ടെസ്റ്റ് നടത്തി കാട്ടിയിരുന്നു.

ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ

രണ്ട് മൈക്രോഫോണുകൾ
 

റിയൽമി ബഡ്സ് എയർ 3യിൽ രണ്ട് മൈക്രോഫോണുകളാണ് കമ്പനി നൽകിയിട്ടുള്ളത്. അകത്തും പുറത്തുമായാണ് ഈ മൈക്രോഫോൺസ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, എയർ 3യുടെ ബഡ്‌സിൽ ട്രാൻസ്പരൻസി മോഡ് ഉള്ള 10 എംഎം ഡൈനാമിക് ബാസ് ബൂസ്റ്റ് ഡ്രൈവറുകളും നൽകിയിരിക്കുന്നു. കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

30 മണിക്കൂർ വരെ പ്ലേബാക്ക്

റിയൽമി ബഡ്സ് എയർ 3യുടെ കേസ് ഒറ്റ ചാർജിൽ 30 മണിക്കൂർ വരെ പ്ലേബാക്ക് ടൈം നൽകുമെന്നാണ് കമ്പനി പറയുന്നത്. ബഡ്സ് 10 മിനിറ്റ് ചാർജ് ചെയ്താൽ 100 മിനിറ്റ് പ്ലേബാക്ക് ടെം നൽകുമെന്നും റിയൽമി അവകാശപ്പെടുന്നു. റിയൽമി ബഡ്സ് എയർ 3 ഐപിഎക്സ്5 വിയർപ്പ്, വാട്ടർ റെസിസ്റ്റൻസുമായാണ് വരുന്നത്. 3,999 രൂപയ്ക്കാണ് റിയൽമി ബഡ്സ് എയർ 3 ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ആമസോൺ എക്കോ ഡോട്ട് 4th ജെൻ

ആമസോൺ എക്കോ ഡോട്ട് 4th ജെൻ

ആമസോൺ എക്കോ ഡോട്ട് 4th ജെൻ സ്മാർട്ട് സ്പീക്കറിന് 3,999 രൂപയാണ് നിലവിൽ വില വരുന്നത്. അലക്സ ഡിജിറ്റൽ അസിസ്റ്റന്റ് സപ്പോർട്ട് ഫീച്ചറുമായി വരുന്ന ആമസോൺ എക്കോ ഡോട്ട് 4th ജെൻ സ്മാർട്ട് ഗാഡ്ജറ്റുകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ അനുയോജ്യമായ സമ്മാനം ആയിരിക്കും.

ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിന് ഇത്ര വില നൽകേണ്ട കാര്യമുണ്ടോ?ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിന് ഇത്ര വില നൽകേണ്ട കാര്യമുണ്ടോ?

ആമസോൺ

ആമസോൺ എക്കോ ഡോട്ട് 4th ജെനിനൊപ്പം വരുന്ന അലക്സ ഫീച്ചറിന് ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ റെസ്പോൺഡ് ചെയ്യാൻ കഴിവുണ്ട്. വീട്ടിൽ സ്മാർട്ട്ഹോം സംവിധാനം സെറ്റ് ചെയ്യാനും നിയന്ത്രിക്കാനും ആമസോൺ എക്കോ ഡോട്ട് 4th ജെൻ സ്മാർട്ട് സ്പീക്കർ ഉപയോഗിക്കാൻ യൂസേഴ്സിന് സാധിക്കും.

സ്മാർട്ട് പ്ലഗുകൾ

സ്മാർട്ട് പ്ലഗുകൾ, സ്മാർട്ട് ഫീച്ചറുകൾ ഉള്ള എസി, ലൈറ്റ് ബൾബ്, എയർ പ്യൂരിഫയർ എന്നിവ പോലെയുള്ള ഐഒടി ഡിവൈസുകൾ നിയന്ത്രിക്കാൻ ആമസോൺ എക്കോ ഡോട്ട് 4th ജെൻ സ്മാർട്ട് സ്പീക്കറിന് ശേഷിയുണ്ട്. അത് പോലെ തന്നെ എപ്പോഴും പാട്ടുകളും പോഡ്കാസ്റ്റുകളുമൊക്കെ കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്കും എക്കോ ഡോട്ട് 4th ജെൻ നല്ലൊരു സമ്മാനം ആയിരിക്കും.

സ്മാർട്ട് പ്ലഗുകൾ

സ്മാർട്ട് പ്ലഗുകൾ

എടുത്ത ചിത്രങ്ങൾ അപ്പോൾ തന്നെ പ്രിന്റ് ചെയ്ത് കിട്ടുന്ന ഇൻസ്റ്റന്റ് ക്യാമറയാണ് ഇൻസ്റ്റാക്സ് മിനി 9 ക്യാമറ. ഈ ക്യാമറയുൾപ്പടെയുള്ള ഗിഫ്റ്റ് ബോക്സിന് ആമസോണിൽ 3,999 രൂപയാണ് വില വരുന്നത്. ക്യാമറയ്ക്ക് പുറമേ, ഇൻസ്‌റ്റാക്‌സ് മിനി ഫിലിം പാക്ക് 10x1, ഇൻസ്‌റ്റാക്‌സ് ഫോട്ടോ ബണ്ടിങ്, ഇൻസ്‌റ്റാക്‌സ് ഫോട്ടോ ആൽബം, ബാറ്ററികൾ, ക്യാമറ സ്‌ട്രാപ്പ് എന്നിവയും ഗിഫ്റ്റ് ബോക്‌സിൽ നൽകിയിട്ടുണ്ട്.

ഇന്ത്യൻ ലാപ്ടോപ്പ് വിപണി പിടിക്കാൻ അസൂസിന്റെ പുതിയ മൂന്ന് ലാപ്ടോപ്പുകൾ പുറത്തിറങ്ങിഇന്ത്യൻ ലാപ്ടോപ്പ് വിപണി പിടിക്കാൻ അസൂസിന്റെ പുതിയ മൂന്ന് ലാപ്ടോപ്പുകൾ പുറത്തിറങ്ങി

സെൽഫികൾ

സെൽഫികൾ എടുക്കാൻ സെൽഫി മിററും ക്ലോസ്അപ്പ് ലെൻസ് അറ്റാച്ച്മെന്റും ഇൻസ്റ്റാക്സ് മിനി 9 ക്യാമറയിൽ ലഭ്യമാണ്. കൌമാരക്കാർക്കും കുട്ടികൾക്കും ഒത്തിരി ഇഷ്ടമാകുന്ന ഗിഫ്റ്റുകളിൽ ഒന്നായിരിക്കും ഇതെന്ന കാര്യത്തിലും തർക്കമില്ല. ഒരു വർഷത്തെ വാറന്റിയും ഇൻസ്റ്റാക്സ് മിനി 9 ക്യാമറയ്ക്ക് ലഭിക്കുന്നുണ്ട്.

എംഐ ബാൻഡ് 6

എംഐ ബാൻഡ് 6

ഈ രക്ഷാബന്ധൻ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാവുന്ന ഏറ്റവും മികച്ച ഫിറ്റ്നസ് ബാൻഡുകളിൽ ഒന്നാണ് എംഐ ബാൻഡ് 6. 1.56 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് എംഐ ബാൻഡ് 6 ഫീച്ചർ ചെയ്യുന്നത്. 152 x 486 പിക്സൽ റെസലൂഷനും 450 നിറ്റ് വരെ ബ്രൈറ്റ്നസും എംഐ ബാൻഡ് 6ന്റെ സവിശേഷതയാണ്.

എംഐ

എംഐ ബാൻഡ് 6ൽ ഒരു സിക്സ് ആക്സിസ് സെൻസറും പിപിജി ഹാർട്ട് റേറ്റ് സെൻസറും നൽകിയിരിക്കുന്നു. സാധാരണ എസ്പിഒ2 സെൻസറും ഈ സ്മാർട്ട് ബാൻഡിൽ കാണാൻ കഴിയും. 30ൽ കൂടുതൽ സ്പോർട്സ് മോഡുകളും എംഐ ബാൻഡ് 6 ഓഫർ ചെയ്യുന്നുണ്ട്. 5 എടിഎം വാട്ടർ റെസിസ്റ്റൻസും എംഐ ബാൻഡ് 6ന്റെ സവിശേഷതയാണ്.

സാംസങിന്റെ അടിപൊളി സ്മാർട്ട്ഫോണുകൾ 50,000 രൂപയിൽ താഴെ വിലയിൽസാംസങിന്റെ അടിപൊളി സ്മാർട്ട്ഫോണുകൾ 50,000 രൂപയിൽ താഴെ വിലയിൽ

സ്ലീപ്പ് ട്രാക്കിങ്

കോൾ, എസ്എംഎസ് ആപ്പ് അലർട്ടുകൾക്കുള്ള ഫീച്ചറും എംഐ ബാൻഡ് 6ൽ നൽകിയിരിക്കുന്നു. ക്യാമറ റിമോട്ട് ഷട്ടർ, ഫോണിലെ സംഗീതം നിയന്ത്രിക്കാൻ ഉള്ള സൌകര്യം എന്നിവയും എംഐ ബാൻഡ് 6ന്റെ പ്രത്യേകതയാണ്. ആർഇഎം സപ്പോർട്ട് ഉള്ള സ്ലീപ്പ് ട്രാക്കിങ് ഫീച്ചർ, പായി, ഐഡിൽ അലർട്സ് എന്നീ സൌകര്യങ്ങളും ബാൻഡ് ഫീച്ചർ ചെയ്യുന്നു.

ജെബിഎൽ ട്യൂൺ 700ബിടി ഹെഡ്‌ഫോൺസ്

ജെബിഎൽ ട്യൂൺ 700ബിടി ഹെഡ്‌ഫോൺസ്

ഇന്നത്തെക്കാലത്ത് ആരാണ് സംഗീതം കേൾക്കാത്തത് അല്ലേ? യുവാക്കാളും കൌമാരക്കാരും മണിക്കൂറുകളോളം സംഗീതം ആസ്വദിച്ചിരിക്കുന്നത് കാണാറില്ലേ. ഇത്തരം ആളുകൾക്ക് നൽകാവുന്ന നല്ലൊരു രക്ഷാബന്ധൻ സമ്മാനമാണ് ക്വാളിറ്റിയുള്ള ഹെഡ്ഫോൺസ്. അതിനായി ജെബിഎൽ ട്യൂൺ 700ബിടി ഹെഡ്‌ഫോൺസ് ഞങ്ങൾ സജസ്റ്റ് ചെയ്യുന്നു.

ജെബിഎൽ

സംഗീതത്തിൽ അഭിരമിച്ചിരിക്കുന്നവരാണ് നിങ്ങളുടെ സഹോദരങ്ങൾ എങ്കിൽ ജെബിഎൽ ട്യൂൺ 700ബിടി ഹെഡ്‌ഫോൺസ് അവരെ സന്തോഷിപ്പിക്കും. 4,999 രൂപയുടെ പ്രൈസ് ടാഗ് ഒട്ടിച്ചാണ് ജെബിഎൽ ട്യൂൺ 700ബിടി ഹെഡ്‌ഫോൺസ് ഓൺലൈൻ സൈറ്റുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നല്ല ആക്സസറികൾക്കായി ചിലപ്പോഴെങ്കിലും അൽപ്പം പണം ചിലവഴിക്കുന്നത് നല്ലത് തന്നെയാണ്.

ജിയോയുടെ ഈ പ്ലാനുകൾ റീചാർജ് ചെയ്യാൻ 300 രൂപയിൽ താഴെ മാത്രം മതിജിയോയുടെ ഈ പ്ലാനുകൾ റീചാർജ് ചെയ്യാൻ 300 രൂപയിൽ താഴെ മാത്രം മതി

ബാറ്ററി

27 മണിക്കൂർ ബാറ്ററി ബാക്കപ്പും ജെബിഎൽ ട്യൂൺ 700ബിടി ഹെഡ്‌ഫോൺസ് ഓഫർ ചെയ്യുന്നുണ്ട്. ഒരു ഡിവൈസിൽ നിന്നും മറ്റൊരു ഡിവൈസിലേക്ക് എളുപ്പം സ്വിച്ച് ചെയ്യാനും ഈ ഹെഡ്ഫോണിന് കഴിയും. ഡിവൈസിലെ മൾട്ടി പോയിന്റ് കണക്ഷൻ ഫീച്ചറാണ് ഇതിന് സഹായിക്കുന്നത്. വോയ്സ് അസിസ്റ്റന്റ് സൌകര്യം ഉപയോഗിച്ച് ഹാൻഡ്‌സ് ഫ്രീ കോളുകൾ ചെയ്യാനും കഴിയും.

Best Mobiles in India

English summary
The day of Raksha bandhan is approaching. Now is the time to tie rakhi and give gifts to your sister, brother, or friends. It is much better to buy cheap gadgets or accessories than buy momentos or crockery sets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X