Home
Gadgets

വേഗതയേറിയ റേസർ വൈപ്പർ 8 കെ ഗെയിമിംഗ് മൗസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

റേസർ വൈപ്പർ 8 കെ ഗെയിമിംഗ് മൗസ് പുറത്തിറക്കി. ഇത് ഏറ്റവും വേഗതയേറിയതും കുറഞ്ഞ ലേറ്റൻസിയുമായി വരുന്ന ഡിവൈസാണെന്ന് കമ്പനി അവകാശപ്പെടുന്നു. റേസറിൻറെ മെച്ചപ്പെട്ട ഒപ്റ്റിക്കൽ സ്വിച്ചുകൾക്കൊപ്പം വരുന്ന ഇത് 8,000Hz പോളിംഗ് റേറ്റ് നൽകുന്ന ഹൈപ്പർപോളിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. ഇത് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് കൂടുതൽ ഡാറ്റ അയയ്‌ക്കാനും കാലതാമസം കുറയ്‌ക്കാനും മൗസ് ചലനങ്ങൾ കൂടുതൽ പ്രതികരിക്കാനും റേസർ വൈപ്പർ 8 കെ മൗസിനെ അനുവദിക്കുന്നു. റേസർ നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ മൗസല്ലെങ്കിലും വൈപ്പർ 8 കെ വളരെ ഭാരം കുറഞ്ഞതാണ്. ഇത് ഒരു ആംഡിഡെക്‌ട്രസ് ഡിസൈനിലാണ് വരുന്നത്.

റേസർ വൈപ്പർ 8 കെ: വിലയും, ലഭ്യതയും

റേസർ വൈപ്പർ 8 കെ: വിലയും, ലഭ്യതയും

റേസർ വൈപ്പർ 8 കെക്ക് യു‌എസിൽ 79.99 ഡോളർ (ഏകദേശം 5,900 രൂപ) വില വരുന്നു. ഇത് കമ്പനി വെബ്‌സൈറ്റിൽ നിന്നും ബെസ്റ്റ് ബൈയിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഒരൊറ്റ ബ്ലാക്ക് കളർ ഓപ്ഷനിൽ വരുന്ന റേസർ വൈപ്പർ 8 കെ യുടെ ഇന്ത്യൻ ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവും റേസർ പങ്കുവച്ചിട്ടില്ല.

റേസർ വൈപ്പർ 8 കെ: സവിശേഷതകൾ

റേസർ വൈപ്പർ 8 കെ: സവിശേഷതകൾ

റേസർ വൈപ്പർ 8 കെയിൽ ഒരു ആംഡിഡെക്‌ട്രസ് ഡിസൈനാണ് വരുന്നത്. ഇതിന് 8,000Hz പോളിംഗ് റേറ്റ് വരുന്നു, അതായത് സാധാരണ 1,000Hz പോളിംഗ് റേറ്റ് ഗെയിമിംഗ് മൗസുകളേക്കാൾ എട്ട് മടങ്ങ് കൂടുതൽ ഡാറ്റ കമ്പ്യൂട്ടറിലേക്ക് അയയ്ക്കുന്നു. ഹൈപ്പർ‌പോളിംഗ് സാങ്കേതികവിദ്യ ഏകദേശം 0.125 മി. ഉയർന്ന വേഗതയുള്ള യുഎസ്ബി മൈക്രോകൺട്രോളറും ഇതിന് ഭാരം വെറും 71 ഗ്രാം ഭാരവും വരുന്നു. 70 ദശലക്ഷം ക്ലിക്കുകൾക്കായി റേറ്റുചെയ്ത കമ്പനിയുടെ സെക്കണ്ട് ജനറേഷൻ ഒപ്റ്റിക്കൽ സ്വിച്ചുകൾ റേസർ വൈപ്പർ 8 കെയിൽ ഉപയോഗിച്ചിരിക്കുന്നു.

റേസർ വൈപ്പർ 8 കെ

റേസർ വൈപ്പർ 8 കെയിൽ നിങ്ങൾക്ക് 20,000 ഡിപിഐ ഒപ്റ്റിക്കൽ സെൻസറും ടാക്റ്റൈൽ സ്ക്രോൾ വീലും ലഭിക്കും. ഓൺ‌ബോർഡ് മെമ്മറിയും മൗസിൽ തന്നെ ഒരു പ്രൊഫൈൽ സ്റ്റോർ ചെയ്യുവാൻ നിങ്ങളെ അനുവദിക്കുന്നു. അത് നിങ്ങൾ മറ്റൊരു കമ്പ്യൂട്ടറിലേക്ക് പ്ലഗ് ചെയ്താലും ക്രമീകരണങ്ങൾ നിലനിർത്താൻ സഹായിക്കും. മൗസിൽ എട്ട് പ്രോഗ്രാം ചെയ്യാവുന്ന ബട്ടണുകൾ ഉണ്ട്. ശരീരത്തിലെ റേസർ ലോഗോയിലൂടെ തിളങ്ങുന്ന റേസർ ക്രോമ ആർ‌ജിബി ലൈറ്റിംഗിനെ റേസർ വൈപ്പർ 8 കെ സപ്പോർട്ട് ചെയ്യുന്നു. സുഗമമായ ഉപയോഗത്തിനായി ഈ ഗെയിമിംഗ് മൗസിന് 100 ശതമാനം PTFE പോളിടെട്രാഫ്‌ളൂറോഎഥിലീൻ (PTFE) ഫീറ്റ്, നൂതന ലിഫ്റ്റ്-ഓഫ് / ലാൻഡിംഗ് ഡിസ്റ്റൻസ് കസ്റ്റമൈസേഷൻ എന്നിവയുണ്ട്. ഓൺ-ദി-ഫ്ലൈ സെൻസിറ്റിവിറ്റി ക്രമീകരണം അനുവദിക്കുന്ന ഇത് എട്ട് മീറ്റർ നീളമുള്ള സ്പീഡ്ഫ്ലെക്സ് കേബിളിനൊപ്പം വരുന്നു.

More from GizBot

Best Mobiles in India

English summary
The gaming mouse Razer Viper 8K has been released and it claims to have "the fastest speed and lowest latency ever achieved." It comes with upgraded optical switches from Razer and introduces Hyperpolling technology that brings true polling rate of 8,000Hz.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X