ആക്റ്റീവ് നോയ്‌സ് ക്യാൻസെല്ലിങ് വരുന്ന റിയൽ‌മി ബഡ്‌സ് എയർ 2 നിയോ ടി‌ഡബ്ല്യുഎസ് ഇയർബഡുകൾ അവതരിപ്പിച്ചു

|

റിയൽ‌മി ബഡ്‌സ് എയർ 2 നിയോ ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർഫോണുകൾ പാകിസ്ഥാനിൽ അവതരിപ്പിച്ചു. കമ്പനി പറയുന്നതനുസരിച്ച്, ഒരു തവണ ചാർജ് ചെയ്യുമ്പോൾ ഇയർഫോണുകൾ മൊത്തം 28 മണിക്കൂർ വരെ പ്ലേടൈം നൽകുന്നു. മികച്ചതും വ്യക്തവുമായ കോളുകൾക്കായി ഡ്യുവൽ-മൈക്ക് നോയ്‌സ് ക്യാൻസെല്ലിങ്, ആക്റ്റീവ് നോയ്‌സ് ക്യാൻസെല്ലിങ് (ANC), ഇയർഫോണുകൾ നീക്കം ചെയ്യാതെ തന്നെ എൻവയോൺമെന്റൽ സൗണ്ട് വ്യക്തമായി കേൾക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ട്രാന്സ്പരെന്റ് മോഡ് എന്നിവ ഇയർഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇയർബഡുകൾ റിയൽ‌മി ലിങ്ക് ആപ്പിലേക്ക് കണക്റ്റുചെയ്യാനാകും. അത് ഉപയോക്താക്കളെ അവരുടെ സവിശേഷതകൾ നിയന്ത്രിക്കുന്നതിന് ടച്ച് ഫംഗ്ഷനുകൾ സജ്ജമാക്കാൻ അനുവദിക്കുന്നു.

റിയൽ‌മി ബഡ്‌സ് എയർ 2 നിയോ: വിലയും, ലഭ്യതയും
 

റിയൽ‌മി ബഡ്‌സ് എയർ 2 നിയോ: വിലയും, ലഭ്യതയും

റിയൽ‌മി ബഡ്‌സ് എയർ 2 നിയോയ്ക്ക് പി‌കെ‌ആർ 7,999 (ഏകദേശം 3,800 രൂപ) വിലയുണ്ട്. നിലവിൽ ലോഞ്ച് വിലയായ 5,999 രൂപ (ഏകദേശം 2,900 രൂപ) ഇപ്പോൾ ലഭ്യമാണ്. ഈ ആമുഖ കാലയളവ് എത്ര നാൾ നീണ്ടുനിൽക്കുമെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആക്റ്റീവ് ബ്ലാക്ക്, കാം ഗ്രേ കളർ ഓപ്ഷനുകളിൽ ടിഡബ്ല്യുഎസ് ഇയർഫോണുകൾ റിയൽ‌മി വിപണിയിൽ ലഭ്യമാക്കുന്നു. ഈ ഇയർബഡുകളുടെ ആഗോള വിപണിയെക്കുറിച്ച് റിയൽ‌മി ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല.

റിയൽ‌മി ബഡ്‌സ് എയർ 2 നിയോ സവിശേഷതകൾ

റിയൽ‌മി ബഡ്‌സ് എയർ 2 നിയോ സവിശേഷതകൾ

റിയൽ‌മി ബഡ്‌സ് എയർ 2 നിയോ ടി‌ഡബ്ല്യുഎസ് ഇയർഫോണുകളിൽ 10 എംഎം ലിക്വിഡ് ക്രിസ്റ്റൽ പോളിമർ (എൽസിപി) ബാസ് ബൂസ്റ്റ് ഡ്രൈവറും ഒരു ബാസ് ബൂസ്റ്റ് + അൽഗോരിതവും ഉൾപ്പെടുന്നു. ഇത് ആഴത്തിലുള്ള ബാസും വ്യക്തമായ സ്റ്റീരിയോ ശബ്ദവും നൽകുമെന്ന് അവകാശപ്പെടുന്നു. ഇയർബഡുകളുടെ ഏറ്റവും പരസ്യപ്പെടുത്തിയ സവിശേഷതകളിലൊന്നാണ് ചുറ്റുമുള്ള ശബ്‌ദം 25 ഡിബി വരെ കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന ആക്റ്റീവ് നോയ്‌സ് ക്യാൻസെല്ലിങ്. ഇയർബഡുകൾ ചെവിയിൽ നിന്നും പുറത്ത് എടുക്കാതെ തന്നെ ഉപയോക്താക്കൾക്ക് ചുറ്റുമുള്ള സംസാരം കേൾക്കാൻ അനുവദിക്കുന്ന ഒരു ട്രാന്സ്പരെന്റ് മോഡ് ഇതിലുണ്ട്.

 ഡൈമെൻസിറ്റി 800 യു ചിപ്‌സെറ്റുമായി ഓപ്പോ റെനോ 5 ഇസഡ് 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ ഡൈമെൻസിറ്റി 800 യു ചിപ്‌സെറ്റുമായി ഓപ്പോ റെനോ 5 ഇസഡ് 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

റിയൽ‌മി ബഡ്സ് എയർ 2 നിയോ ടിഡബ്ല്യുഎസ് ഇയർഫോണുകൾ
 

റിയൽ‌മി ബഡ്സ് എയർ 2 നിയോ ടിഡബ്ല്യുഎസ് ഇയർഫോണുകളിൽ വളരെ കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിനും സ്ഥിരമായ കണക്റ്റിവിറ്റിക്കും ഒരു ആർ 2 ചിപ്പ് നൽകിയിട്ടുണ്ട്. കോളുകൾക്കിടയിൽ വ്യക്തമായ ആശയവിനിമയത്തിനായി ചുറ്റുമുള്ള ശബ്‌ദം ഗണ്യമായി കുറയ്ക്കുന്നതിന് എൻ‌വയോൺ‌മെൻറ് നോയ്‌സ് ക്യാൻസലിങ് (ഇഎൻ‌സി) അൽ‌ഗോരിതം സപ്പോർട്ട് ചെയ്യുന്ന ഒരു ഡ്യുവൽ മൈക്ക് സെറ്റപ്പ് ഉണ്ട്. കൂടാതെ, ഗെയിമിംഗ് മോഡ് ഓണായിരിക്കുമ്പോൾ ഇയർബഡുകൾ 88 മില്ലിമീറ്ററിൽ താഴെയുള്ള ലേറ്റൻസി നൽകുമെന്ന് അവകാശപ്പെടുന്നു. രണ്ട് ഇയർബഡുകളും ഒരേ സമയം ശബ്ദം നൽകുന്നുവെന്നും ഇത് ലേറ്റൻസി ആൻഡ് ലാഗിംഗ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു.

റിയൽ‌മി ബഡ്‌സ് എയർ 2 നിയോ

ബഡ്‌സ് എയർ 2 നിയോ ആക്റ്റീവ് നോയ്‌സ് ക്യാൻസെല്ലിങ് ഓഫിനൊപ്പം മൊത്തം 28 മണിക്കൂർ പ്ലേടൈമും ആക്റ്റീവ് നോയ്‌സ് ക്യാൻസെല്ലിങ് ഓണുള്ള 20 മണിക്കൂർ പ്രവർത്തന സമയവും നൽകുന്നുവെന്ന് റിയൽ‌മി അവകാശപ്പെടുന്നു. ഇയർബഡുകൾ ആക്റ്റീവ് നോയ്‌സ് ക്യാൻസെല്ലിങ് ഓണിനൊപ്പം 5 മണിക്കൂർ പ്ലേടൈമും 7 മണിക്കൂർ ആക്റ്റീവ് നോയ്‌സ് ക്യാൻസെല്ലിങ് ഓഫും ലഭ്യമാക്കുന്നു. യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് വഴി ചാർജിംഗ് കേസ് ഉപയോഗിച്ച് 2 മണിക്കൂറിനുള്ളിൽ ഇയർബഡുകൾ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയുമെന്ന് റിയൽ‌മി പറയുന്നു. കമ്പനി പറയുന്നതനുസരിച്ച്, 10 മിനിറ്റ് വേഗത്തിലുള്ള ചാർജ് ചാർജിംഗ് കേസുമായി 3 മണിക്കൂർ പ്ലേടൈം വരെ നൽകാനാകും.

ഐപിഎക്സ് 5 റേറ്റിംഗുമായി ഇയർഫോണുകൾ

വാട്ടർ റെസിസ്റ്റൻസിനായി ഐപിഎക്സ് 5 റേറ്റിംഗുമായി ഇയർഫോണുകൾ വരുന്നു. ഓരോ ഇയർബഡിലും വോളിയം, മ്യൂസിക്, കോളുകൾ എന്നിവ നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്ന ഓൺ-ഇയർ ടച്ച് കൺട്രോളുകൾ അവതരിപ്പിക്കുന്നു. റിയൽ‌മി ലിങ്ക് അപ്ലിക്കേഷനിൽ നിന്ന് ടച്ച് കൺട്രോളുകൾ കസ്റ്റമൈസ് ചെയ്യാനും സാധിക്കും. കണക്റ്റിവിറ്റിക്കായി റിയൽമി ബഡ്‌സ് എയർ 2 നിയോ ടി‌ഡബ്ല്യുഎസ് ഇയർഫോണുകളിൽ ബ്ലൂടൂത്ത് 5.2 സപ്പോർട്ടുമുണ്ട്.

വിവോ എക്‌സ് 60 സീരീസിൻറെ പിൻഗാമിയായി വിവോ എക്‌സ് 70 സീരീസ് ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന സവിശേഷതകൾവിവോ എക്‌സ് 60 സീരീസിൻറെ പിൻഗാമിയായി വിവോ എക്‌സ് 70 സീരീസ് ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
The earphones feature dual-mic noise cancellation for crisp and transparent calls, active noise cancellation (ANC), and Transparency Mode, which allows users to hear ambient sound clearly without blocking out the music.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X